Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഈ വിവാഹാഭ്യർത്ഥന സ്വീകരിക്കാതിരിക്കാൻ സൽമാന് കഴിയുമോ? സല്ലുവിനോടുള്ള മൂന്ന് വയസുകാരിയുടെ വിവാഹ അഭ്യർത്ഥന സോഷ്യൽ മീഡിയയിൽ ഹിറ്റ്

ഈ വിവാഹാഭ്യർത്ഥന സ്വീകരിക്കാതിരിക്കാൻ സൽമാന് കഴിയുമോ? സല്ലുവിനോടുള്ള മൂന്ന് വയസുകാരിയുടെ വിവാഹ അഭ്യർത്ഥന സോഷ്യൽ മീഡിയയിൽ ഹിറ്റ്

സിനിമാലോകത്തെ 'ടൈഗർ' സൽമാൻഖാൻ 49 വയസിന്റെ ചെറുപ്പത്തിലും അവിവാഹിതനായി തുടരുകയാണ്. സൽമാന്റെ വിവാഹവുമായി ബന്ധപ്പെട്ട് ഒട്ടേറെ ഗോസിപ്പുകളുണ്ടാ വാറുണ്ടെങ്കിലും പിന്നീട് അതൊക്കെ നിരസിച്ച് സൽമാൻ തന്നെ രംഗത്തെത്തുകയാണ് പതിവ്. വിവാഹവുമായി ബന്ധപ്പെട്ട് നിരവധി ഗോസിപ്പുകൾ വന്നിട്ടുള്ള നടന് പക്ഷേ പുതിയ ഒരു അനുഭവമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്.ബോളിവുഡിലെ മോസ്റ്റ് എലിജിബിൾ ബാച്ച്‌ലറായി വിലസുന്ന സൽമാൻ ഖാനോട് മൂന്നുവയസുകാരി നടത്തിയ വിവാഹാഭ്യർഥന ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഹിറ്റായിരിക്കുന്നത്.

സൽമാൻ ഖാൻ തന്നെയാണ് മൂന്ന് വയസ്സുകാരിയുടെ വിവാഹാഭ്യർത്ഥന വീഡിയോ സോഷ്യൽ മീഡിയയ്ക്ക് പരിചയപ്പെടുത്തിയത്. 'ഹൗ സ്വീറ്റ്' എന്ന അടുക്കുറിപ്പോടെയാണ് ഈ വിഡിയോ അദ്ദേഹം പോസ്റ്റ് ചെയ്തത്.വിവാഹമെന്താണെന്ന് അമ്മ ചോദിക്കുമ്പോൾ പിറന്നാൾ പോലെയല്ലേ കല്യാണം എന്നാണ് നിത്യയെന്ന കൊച്ചുകുട്ടിയുടെ മറുപടി. സൽമാൻ ഖാൻ എനിക്ക് താങ്കളെ വിവാഹം കഴിക്കാൻ ആഗ്രഹമുണ്ട്. നിങ്ങൾ ഈ വിവാഹാഭ്യർത്ഥന സീരിയസായി തന്നെ എടുക്കണമെന്നുമാണ് നിത്യ എന്ന കൊച്ചു പെൺകുട്ടി പറയുന്നത്.

എന്നാൽ വയസിന്റെ അകലമോ സൽമാന്റെ ഉയരമോ ഒന്നും തന്നെ നിത്യയ്ക്ക് പ്രശ്‌നമില്ലത്രേ. അച്ഛൻ ചിലപ്പോൾ സമ്മതിച്ചേക്കില്ലെന്നും നിത്യ വീഡിയോയിൽ പറയുന്നുണ്ട്.മകളുടെ ആഗ്രഹം നിത്യയുടെ അമ്മ വീഡിയോ റെക്കോർഡ് ചെയ്ത് സൽമാന് അയച്ചുകൊടുക്കുകയായിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP