Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വഴിയരികിൽ ഉറങ്ങാൻ കിടന്നയാൾ വാഹനം കയറി മരിച്ചതിൽ താൻ കുറ്റക്കാരനല്ലെന്ന് സൽമാൻഖാൻ; കാർ ഓടിച്ചത് താനായിരുന്നില്ല; ബാറിൽ പോയെങ്കിലും വെള്ളം കുടിച്ച് മടങ്ങുകയായിരുന്നെന്നും സൂപ്പർസ്റ്റാറിന്റെ വിശദീകരണം

വഴിയരികിൽ ഉറങ്ങാൻ കിടന്നയാൾ വാഹനം കയറി മരിച്ചതിൽ താൻ കുറ്റക്കാരനല്ലെന്ന് സൽമാൻഖാൻ; കാർ ഓടിച്ചത് താനായിരുന്നില്ല; ബാറിൽ പോയെങ്കിലും വെള്ളം കുടിച്ച് മടങ്ങുകയായിരുന്നെന്നും സൂപ്പർസ്റ്റാറിന്റെ വിശദീകരണം

മുംബൈ: മദ്യലഹരിയിൽ വാഹനം ഓടിച്ച് വഴിയരിക്കിൽ കിടന്നയാൾ മരണപ്പെട്ട സംഭവത്തിൽ ശിക്ഷ ഒഴിവാക്കാൻ അവസാന ശ്രമവുമായി സൽമാൻഖാൻ രംഗത്തെത്തി. അപകടം ഉണ്ടാകുന്ന വേളയിൽ താനല്ല ഡ്രൈവ് ചെയ്തതെന്നാണ് സൽമാന്റെ വാദം. സംഭവം നടക്കുമ്പോൾ താനല്ല തന്റെ െ്രെഡവറാണ് വാഹനം ഓടിച്ചിരുന്നതെന്നും സൽമാൻ കോടതിയെ അറിയിച്ചു.

സംഭവം നടക്കുമ്പോൾ താൻ മദ്യപിച്ചിരുന്നില്ലെന്നും സൽമാൻ ഖാൻ വ്യക്തമാക്കി. താനിരുന്ന ഭാഗത്തെ വാതിൽ ജാമായിരുന്നതിനാലാണ് െ്രെഡവറിന്റെ വശത്തുകൂടി ഇറങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. അപകടത്തിന് മുമ്പ് ബാറിലായിരുന്നുവെന്ന് സമ്മതിച്ച ബോളിവുഡ് താരം എന്നാൽ അവിടെ നിന്നും മദ്യപിച്ചിലെന്നും വെള്ളം മാത്രമാണ് കുടിച്ചതെന്നും പറഞ്ഞു. ബാറിൽ കൊടുത്ത മദ്യത്തിന്റേയും ഭക്ഷണത്തിന്റേയും ബിൽ തന്റേതല്ലന്നും അദ്ദേഹം കോടതിയെ ബോധിപ്പിച്ചു.

അപകടത്തിന് ശേഷം വണ്ടി നിർത്താതെ പോയെന്ന ആരോപണവും സൽമാൻ നിഷേധിച്ചു. പൊലീസിനെ അറിയിക്കാൻ െ്രെഡവറോട് നിർദ്ദേശിച്ചുവെന്നും 15 മിനിട്ട് അപകട സ്ഥലത്ത് ചെലവഴിച്ച താൻ തന്റെ സഹായികൾ നിർദ്ദേശിച്ചതനുസരിച്ചാണ് പോയതെന്നും അദ്ദേഹം പറഞ്ഞു. പിന്നീട് തന്റെ സുരക്ഷാ ഗാർഡ് പറഞ്ഞാണ് വഴിയരികിൽ കിടന്നിരുന്ന ആൾ കാറിന്റെ അടിയിൽപ്പെട്ട കാര്യം അറിഞ്ഞതെന്നും സൽമാൻ പറഞ്ഞു.

സൽമാൻ ഖാന്റെ മൊഴി രേഖപ്പെടുത്തിയ കോടതി ഇന്ന് സാക്ഷികളെയും വിസ്തരിച്ചു. മുംബൈയിലെ ബാന്ദ്രയിൽ 2002 സപ്തംബർ 28 ന് പുലർച്ചെയാണ് സംഭവം നടന്നത്. നാലുപേർക്ക് പരിക്കേറ്റിരുന്നു. ബോധപൂർവമല്ലാത്ത നരഹത്യയ്ക്കാണ് സൽമാൻ ഖാനെതിരെ കേസെടുത്തിട്ടുള്ളത്. പത്ത് വർഷം വരെ ശിക്ഷ ലഭിക്കുന്ന കുറ്റമാണ് സൽമാന്റേത്. സൽമാൻ ശിക്ഷിക്കപ്പെട്ടാൻ സാധ്യതയുള്ളതുകൊണ്ട് അദ്ദേഹത്തിന്റെ കുടുംബം ദുബായിലേക്ക് താമസം മാറാൻ ശ്രമിക്കുന്നുവെന്ന വാർത്തകളും നേരത്തെ പുറത്തുവന്നിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP