Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബോളിവുഡിലെ ഖാന്മാരുടെ സ്‌നേഹം കണ്ട് അന്താളിച്ച് സിനിമാ ലോകം; സൽമാൻ ഖാൻ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ പുറത്തിറക്കിയത് ഷാരുഖും ആമിറും

ബോളിവുഡിലെ ഖാന്മാരുടെ സ്‌നേഹം കണ്ട് അന്താളിച്ച് സിനിമാ ലോകം; സൽമാൻ ഖാൻ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ പുറത്തിറക്കിയത് ഷാരുഖും ആമിറും

ബോളിവുഡിൽ ഒരു കാലത്ത് ശത്രുക്കളായിരുന്ന ഖാന്മാരുടെ ഇപ്പോഴത്തെ കടുത്ത സ്‌നേഹം കണ്ട് അന്താളിച്ചിരിക്കുകയാണ് ബോളിവുഡ് സിനിമാ ലോകം. ഷാരൂഖും ആമിറും തമ്മിലും, സൽമാനും ഷാരൂഖും തമ്മിലും പൊരിഞ്ഞ അടിയാണെങ്കിലും ഈ രണ്ടു താരങ്ങൾക്കും സൽമാനെ വലിയകാര്യമാണെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടിൽ നിന്ന മനസിലാക്കുന്നത്.

ഒരുകാലത്ത് ബോളിവുഡിലെ ബദ്ധവൈരികൾ എന്നറിയപ്പെട്ടിരുന്ന ഷാരൂഖും സൽമാനും ഉറ്റചങ്ങാതിമാരായിട്ട് അധിക നാളായില്ല. സൽമാന്റെ സഹോദരി അർപിതയുടെ വിവാഹ ചടങ്ങിന് ഷാരൂഖ് പങ്കെടുത്തതോടെയാണ് ഇരുവരുടെയും ജീവിതത്തിൽ പുതിയൊരു സൗഹൃദം ഉടലെടുത്ത് തുടങ്ങിയത്.

കൂടാതെ സൽമാന്റെ ജീവിതത്തിലെ നിർണായകനിമിഷങ്ങളായിരുന്ന വാഹനാപകടക്കേസിലും ഷാരൂഖ് അദ്ദേഹത്തിനൊപ്പം നിന്നതും ഇതിന് തെളിവായിരുന്നു. കോടതിവിധിക്ക് മുൻപ് സൽമാന്റെ വസതയിലും ഷാരൂഖ് പോയിരുന്നു.

ഇപ്പോഴിതാ സൽമാന്റെ പുതിയ ചിത്രത്തിന്റെ പ്രചാരണവും ഷാരൂഖ് ഏറ്റെടുത്തിരിക്കുന്നു. സൽമാൻ നായകനായി എത്തുന്ന ബജ്രംഗി ഭായ്ജാൻ എന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ ഷാരൂഖ് ട്വീറ്റ് ചെയ്തു. നായകനെന്നതിനേക്കാൾ ഒരു സഹോദരനാകാനാണ് തനിക്ക് ഇഷ്ടമെന്ന് ഷാരൂഖ് ഇതിന് അടിക്കുറിപ്പായി എഴുതുകയും ചെയ്തു. ഷാരൂഖ് മാത്രമല്ല ആമിർ ഖാനും ചിത്രത്തിന്റെ പോസ്റ്റർ തന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ കൂടി പോസ്റ്റ് ചെയ്തിട്ടുണ്ട്.

സൽമാൻ ഖാന്റെ ഈ വർഷം പുറത്തിറങ്ങുന്ന ആദ്യ ചിത്രമാണ് ബജ്‌രംഗി ഭായ്ജാൻ. കരീനാ കപൂറാണ് ചിത്രത്തിലെ നായിക. സോനം കപൂറുമൊത്തുള്ള പ്രേം രതൻ ധൻ പായോ ആണ് ഈ വർഷം റിലീസാകാനുള്ള സൽമാന്റെ രണ്ടാമത്തെ ചിത്രം.

ഈ മാസം ആദ്യം, വാഹനാപകടക്കേസിൽ സൽമാൻ ഖാനെ കുറ്റക്കാനെന്ന് കണ്ടെത്തി വിചാര കോടതി അഞ്ചു വർഷത്തെ തടവിനു ശിക്ഷിച്ചിരുന്നു. എന്നാൽ പിന്നീട് മുംബൈ ഹൈക്കോടതി ഇത് മരവിപ്പിക്കുകയായിരുന്നു. സൽമാൻ ഖാന്റെ അപ്പീലിൽ വിശദവാദം കോടതി ജൂലൈയിൽ കേൾക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP