Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അങ്ങനെ ആ രഹസ്യവും പുറത്തായി; സൽമാന്റെ സിക്‌സ് പാക്ക് വ്യാജമെന്ന് കണ്ടെത്തൽ

അങ്ങനെ ആ രഹസ്യവും പുറത്തായി; സൽമാന്റെ സിക്‌സ് പാക്ക് വ്യാജമെന്ന് കണ്ടെത്തൽ

48 വയസിലും സുന്ദരൻ, എനർജറ്റിക്, ഒരു കാലത്ത് ഐശ്വര്യ റായിയുടെ പോലും പ്രണയം കവർന്നവൻ, പോരാത്തതിന് സിക്‌സ് പാക്ക് മസിലും..സൽമാൻ ഖാനെ ആരാധിക്കാൻ പെൺകുട്ടികൾക്ക് വേറെ കാരണങ്ങൾ വല്ലതുംവേണോ? പക്ഷേ ബോളിവുഡിന്റെ ഈ മസിൽഖാൻ ആരാധകരെയെല്ലാം പറ്റിച്ചുവെന്നാണ് ഇപ്പോൾ കേൾക്കുന്ന വാർത്തകൾ. കഴിഞ്ഞ വർഷം ഇറങ്ങിയ ഏക്താ ടൈഗറിൽ കണ്ട സൽമാന്റെ സിക്‌സ് പാക് മസിൽ വ്യാജമെന്നാണ് ബോളിവുഡിലെ ഒരു പ്രമുഖ സൈറ്റിന്റെ കണ്ടെത്തൽ. സൽമാന്റെ സിക്‌സ് പാക്കിനു പിന്നിൽ വിഷ്വൽ എഫക്റ്റ്‌സിന്റെ മായാജാലമാണെന്നാണ് സൈറ്റ് പറയുന്നത്.

ഹോളിവുഡ്, ബോളിവുഡ് സിനിമകൾക്ക് വിഷ്വൽ എഫക്റ്റ്‌സ് ചെയ്യുന്ന ഒരു പ്രമുഖ കമ്പനി അവരുടെ എതാനും വർക്കുകളുടെ വീഡിയോ യൂട്യൂബിൽ പോസ്റ്റ് ചെയ്തതാണ് സംഭവങ്ങളുടെ തുടക്കം. പോസ്റ്റ് ചെയ്ത വീഡിയോകളിൽ എക്ത ടൈഗറിലെ ചിത്രങ്ങളുമുണ്ടായിരുന്നു. ഈ വീഡിയോയിൽ സല്ലുവിന് സിക്‌സ് പാക്ക് മസിൽ വിഷ്വൽ എഫക്റ്റ്‌സിലൂടെ സൃഷ്ടിച്ചെടുക്കുന്നത് വ്യക്തമായി കാണാം. വീഡിയോയിൽ ഷർട്ടൂരി വരുന്ന സല്ലുവിന് സിക്‌സ് പാക്ക് ഒന്നും ആദ്യം കാണാനില്ല. വിഷ്വൽ എഫക്റ്റ്‌സിലൂടെ സിക്‌സ് പാക്ക് സൃഷ്ടിച്ചെടുക്കുന്നതാണ് പിന്നീട് കാണുന്നത്. സല്ലുവിന്റെ വ്യാജ സിക്‌സ് പാക്ക് വ്യക്തമാക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ കമ്പനി ഉടൻ തന്നെ വീഡിയോ പിൻവലിച്ചു. ഏതായാലും സൽമാൻ ആരാധകരെല്ലാം വീഡിയോ കണ്ടതിന്റെ നിരാശയിലാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP