Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

പാക് താരങ്ങൾ തീവ്രവാദികളല്ല; താരങ്ങളെത്തുന്നത് കൃത്യമായ യാത്രാ രേഖകളോടെ; പാക് അഭിനേതാക്കളെ പിന്തുണച്ച് സൽമാൻ ഖാൻ രംഗത്ത്

പാക് താരങ്ങൾ തീവ്രവാദികളല്ല; താരങ്ങളെത്തുന്നത് കൃത്യമായ യാത്രാ രേഖകളോടെ; പാക് അഭിനേതാക്കളെ പിന്തുണച്ച് സൽമാൻ ഖാൻ രംഗത്ത്

പാക്കിസ്ഥാനിൽനിന്നുള്ള കലാകാരന്മാർക്കെതിരെ മുംബൈയിൽ നടക്കുന്ന പ്രതിഷേധത്തെ രൂക്ഷമായി വിമർശിച്ച് നടൻ സൽമാൻ ഖാൻ രംഗത്ത്. കലാകാരന്മാർ ഭീകരവാദികളല്ലെന്നും ഇന്ത്യ വിസ നൽകിയതു കൊണ്ടാണ് അവരിവിടെ എത്തിയതെന്നും താരം പറഞ്ഞു. കൃത്യമായ യാത്രാ രേഖകളോടെയാണ് പാക് താരങ്ങൾ ഇന്ത്യയിൽ എത്തുന്നതെന്നും സൽമാൻ പറഞ്ഞു. പാക് അഭിനേതാക്കളെയും നടീ നടന്മാരെയും താൻ പിന്തുണയ്ക്കുന്നുവെന്നും സൽമാൻ കുട്ടിച്ചേർത്തു.

ഇന്ത്യ-പാക് ബന്ധം വഷളായ സാഹചര്യത്തിൽ ബോളിവുഡിലെ പാക് താരങ്ങളെ വിലക്കി ക്കൊണ്ട് പ്രമേയം പാസാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പാക് താരങ്ങളെ പിന്തുണച്ച് സൽമാൻ ഖാൻ രംഗത്ത് വന്നത്. മഹിര ഖാൻ, ഫവാദ് ഖാൻ തുടങ്ങിയ പാക് താരങ്ങളാണ് ബോളിവുഡിൽ പ്രവർത്തിക്കുന്നത്.

അതേസമയം പാക്ക് സിനിമാ പ്രവർത്തകരെ വിലക്കാൻ മുംബൈയിൽ ചേർന്ന പ്രൊഡ്യൂസർ മാരുടെ സംഘടന തീരുമാനിച്ചു.അതേസമയം ഇന്ത്യൻ സിനിമകൾ പ്രദർശിപ്പിക്കില്ലെന്ന് പാക്കിസ്ഥാനിലെ തിയേറ്ററുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യ- പാക്ക് ബന്ധം വഷളായ സാഹചര്യത്തിൽ പാക്കിസ്ഥാനിൽനിന്നുള്ള കലാകാരന്മാർ ഇന്ത്യവിടണം എന്നാവശ്യപ്പെട്ട് എംഎൻഎസ് പ്രക്ഷോഭത്തിലാണ്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP