Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പിറന്നാൾ ആഘോഷം അയൽക്കാർക്ക് തലവേദനയായി; സൽമാന്റെ സഹോദരി അർപ്പിതയുടെ ജന്മദിന പാർട്ടി പൊലീസ് നിർത്തിച്ചു

പിറന്നാൾ ആഘോഷം അയൽക്കാർക്ക് തലവേദനയായി; സൽമാന്റെ സഹോദരി അർപ്പിതയുടെ ജന്മദിന പാർട്ടി പൊലീസ് നിർത്തിച്ചു

ൽമാൻ ഖാന്റെ സഹോദരി അർപ്പിതയുടെ പിറന്നാളാഘോഷ പാർട്ടി മുംബൈ പൊലീസ് ഇടപ്പെട്ട് നിർത്തി വച്ചു. ബോളിവുഡിലെ പ്രമുഖതാരങ്ങളും സംവിധായകരും പങ്കെടുത്ത പാർട്ടി അർദ്ധരാത്രിയിലേക്ക് നീണ്ടതാണ് താരകുടുംബത്തിന് പാരയായത്. അയൽക്കാരുടെ പരാതിയെ തുടർന്നാണ് പാർട്ടി അവസാനിപ്പിക്കണമെന്ന് ആവശ്യവുമായി പൊലീസ് സൽമാന്റെ കുടുംബത്തെ സമീപിച്ചത്.

സഹോദരി അർപ്പിതയുടെ വസതിയിൽ വച്ചായിരുന്നു പിറന്നാൾ ആഘോഷം സംഘടിപ്പിച്ചത്. നഗരപരിധിയിൽ രാത്രി 10 മണിക്ക് ശേഷം ലൗഡ് സ്പീക്കർ ഉപയോഗിക്കുന്നതിന് വിലക്കുണ്ട്. എന്നാൽ ഈ വിലക്ക് മറിക്കടന്ന് 11 മണിക്ക് ശേഷവും ആഘോഷത്തിൽ മുഴകിയതാണ് അയൽക്കാരെ പ്രകോപിതരാക്കിയത്. ബജ്രംഗി ഭായിജാന്റെ വിജയാഘോഷം കൂടിയായിരുന്നു ഇത്.

പാർട്ടിയുടെ സംഘാടകന് പൊലീസ് പിഴ ചുമത്തിയിട്ടുണ്ട്.നിമയം ലംഘിച്ചതിന് 12,500 രൂപയാണ് പിഴ ചുമത്തിയച്. മഹാരഷ്ട്ര പൊലീസ് ആക്ടിലെ സെക്ഷൻ 33 (ആർ), 3 എന്നീ വകുപ്പുകൾ പ്രകാരമാണ് ഇയാൾക്കെതിരെ നടപടി സ്വീകരിച്ചത്

സൽമാൻ ഖാന്റെ കുടുംബത്തിന് പുറമേ ബോളിവുഡ് താരങ്ങളായ സോനാക്ഷി സിൻഹ, ശ്രദ്ധ കപൂർ, കരൺ ജോഹർ, നിഖിൽ ദിവേദി, കരിഷ്മ കപൂർ, ജെനിലീയ തുടങ്ങിയവരും ആഘോഷത്തിൽ പങ്കെടുത്തു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP