Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സൽമാൻഖാനിൽ നിന്നും പഠിച്ച പാഠങ്ങൾ പറഞ്ഞ് ബിഗ് ബോസിലെ ഗ്ലാമർ താരം; ഇപ്പോൾ പിന്തുടുരുന്നത് സൽമാന്റെ ഉപദേശങ്ങളെന്നും ലോപമുദ്ര റൗട്ട്  

സൽമാൻഖാനിൽ നിന്നും പഠിച്ച പാഠങ്ങൾ പറഞ്ഞ് ബിഗ് ബോസിലെ ഗ്ലാമർ താരം; ഇപ്പോൾ പിന്തുടുരുന്നത് സൽമാന്റെ ഉപദേശങ്ങളെന്നും ലോപമുദ്ര റൗട്ട്   

ബിഗ് ബോസിലൂടെ ആരാധകരുടെ ഹൃദയം കവർന്ന താരമായ ലോപമമുദ്ര റൗട്ടാണ് സൽമാൻഖാനിൽ നിന്നും പഠിച്ച പാഠങ്ങൾ തുറന്നു പറഞ്ഞത്. മറക്കാനും പൊറുക്കാനുമുള്ള പാഠമാണ് സൽമാനിൽ നിന്നും പഠിച്ചത്. ഇപ്പോഴും ജീവിതത്തിൽ പ്രയോഗിക്കുന്നത് ഈ രീതിയാണ്. ഇത് തനിക്ക് മികച്ചതാണെന്നാണ് റൗട്ട് പറയുന്നത്.

ബിഗ് ബോസ് ഷോക്കിടയിലാണ് ബോളിവുഡിലെ മസിൽഖാനുമായി അടുത്ത ബന്ധം പുലർത്താൻ ലോപമമുദ്ര റൗട്ടിനായി. വളരെ സ്നേഹവാനായ മനുഷ്യനാണ് സൽമാനെന്നാണ് ലോപമുദ്രയുടെ അഭിപ്രായം. സൽമാന്റെ ഉപദേശങ്ങളാണ് താനിപ്പോൾ പിന്തുടരുന്നതെന്നും ലോപമുദ്ര റൗട്ട് വ്യക്തമാക്കി.

2016ലെ മിസ് യുണൈറ്റഡ് കൊണ്ടിനന്റ്സാണ് ലോപമമുദ്ര റൗട്ട്. ബിഗ് ബോസ് 10 ൽ ശ്രദ്ധേയമായ പ്രകടനമാണ് ലോപമമുദ്ര റൗട്ട് കാഴ്ച വച്ചത്. നിരവധി ആരാധകരേയും ഈ പ്രകടനത്തിലൂടെ നേടാൻ റൗട്ടിനായിട്ടുണ്ട്.

ബിഗ് ബോസിനു പിന്നാലെ ബിഗ് ബ്രദർ ഷോയിലും പങ്കെടുക്കാൻ താത്പര്യമുണ്ടെന്ന് ലോപമുദ്ര റൗട്ട് വ്യക്തമാക്കി കഴിഞ്ഞു. ബോളിവുഡിലും ഒരു കൈ നോക്കാനുള്ള ഒരുക്കത്തിൽ തന്നെയാണ് ഈ ഗ്ലാമർ സുന്ദരി. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP