Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബാംഗ്ലൂർ ഡേയ്‌സ് തമിഴ് റിമേക്കിൽ നിന്നും നയൻതാര ഔട്ട്; പകരം നറുക്ക് വീണത് സാമന്തയ്ക്ക്

ബാംഗ്ലൂർ ഡേയ്‌സ് തമിഴ് റിമേക്കിൽ നിന്നും നയൻതാര ഔട്ട്; പകരം നറുക്ക് വീണത് സാമന്തയ്ക്ക്

ലയാളത്തിലെ കഴിഞ്ഞവർഷത്തെ സൂപ്പർഹിറ്റ് ചിത്രമായ ബാംഗ്ലൂർ ഡെയ്‌സ് തമിഴിൽ റീമെയ്‌ക്കിൽ നിന്ന് നയൻതാര പുറത്തെന്ന് റിപ്പോർട്ട്.ചിത്രത്തിൽ സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കാനിരുന്ന തെന്നിന്ത്യൻ താരറാണി നയൻതാരയെ ചിത്രത്തിൽ നിന്ന് ഒഴിവാക്കിയെന്നാണ് റിപ്പോർട്ടുകൾ.

നയൻതാരയ്ക്ക് പകരം സമാന്തയുമായി അണിയറപ്രവർത്തകർ കരാർ ഒപ്പിട്ടതായി അറിയുന്നു. മലയാളത്തിൽ നിത്യ മേനോൻ അവതരിപ്പിച്ച റോളിലേക്കാണ് നയൻതാരയെ തീരുമാനിച്ചിരുന്നത്.

ആര്യ, റാണ ദഗുപതി, ശ്രീദിവ്യ, ബോബി സിംഹ, റായ് ലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ പ്രധാനതാരങ്ങളെ അവതരിപ്പിക്കുന്നത്. തമിഴിൽ അർജുൻ ദിവ്യ മട്രും കാർത്തിക് എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. സൂപ്പർ ഹിറ്റായ ബോമരുലു എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഭാസ്‌കർ ആണ് ചിത്രം നിർമ്മിക്കുന്നത്

നേരത്തേ, ഈ പ്രൊജക്ടിലെ നായികാ കഥാപാത്രത്തെ അവതരിപ്പിക്കാൻ സമന്തയെ സമീപിച്ചിരുന്നു. എന്നാൽ ഡേറ്റില്ല എന്ന കാരണം ഉന്നയിച്ച് അന്ന് അവർ പിന്മാറുകയാണുണ്ടായത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP