Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പുതിയ അതിഥിയെ വരവേല്ക്കാനൊരുങ്ങി സമീറയും ഭർത്താവും; അമ്മയാകുന്ന സന്തോഷത്തിൽ നടി

പുതിയ അതിഥിയെ വരവേല്ക്കാനൊരുങ്ങി സമീറയും ഭർത്താവും; അമ്മയാകുന്ന സന്തോഷത്തിൽ നടി

തെന്നിന്ത്യൻ  ബോളിവുഡ് നായിക സമീര റെഡ്ഢി അമ്മയാകാൻ പോകുന്നു. ഗോസിപ്പുകൾക്കിട നല്കാതെ നടി തന്നെ ഇക്കാര്യം സ്ഥീരികരിച്ചിട്ടുണ്ട്. ഞാനും അക്ഷയും ഞങ്ങളുടെ ആദ്യകുഞ്ഞിനെ പ്രതീക്ഷിച്ചിരിക്കുകയാണെന്നും വരുന്ന മെയ് ആദ്യം പ്രസവം നടക്കുമെന്നാണ് കരുതുന്നതെന്നും നടി വ്യക്തമാക്കി. ദൈവം ഞങ്ങളെ അനുഗ്രഹിച്ചു. അതിൽ ഞങ്ങൾ അതീവ സന്തുഷ്ടരാണെന്നും സമീര പറയുന്നു.

കഴിഞ്ഞ ജനുവരി 21 നാണ് സമീറ റെഡ്ഡിയും ബിസ്‌നസുകാരനായ അക്ഷയ് വർദ്ദേയും വിവാഹതിരയാത്. രണ്ട് വർഷം പ്രണയിച്ച് നടന്നതിന് ശേഷമായിരുന്നു വിവാഹം. വിവാഹ ശേഷം സമീറ പൂർണമായും സിനിമയിൽ നിന്ന് വിട്ടു നിന്നു. എന്നാൽ മടങ്ങിവന്ന് അഭിനയിക്കില്ലെന്ന് ഒരിക്കലും പറഞ്ഞിട്ടില്ല.

2002ൽ മെയ്‌നെ ദിൽ ദുജ്‌കോ ദിയ എന്ന ബോളിവുഡ് ചിത്രത്തിലൂടെയാണ് സമീര അഭിനയരംഗത്തെത്തുന്നത്. തുടർന്ന് ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ, ബംഗാളി, മലയാളം ഭാഷകളിലായി 32ഓളം ചിത്രങ്ങളിൽ അഭിനയിച്ചു. ഒരുനാൾ വരും എന്ന മലയാള ചിത്രത്തിൽ മോഹൻലാലിന്റെ നായികയായിട്ടാണ് സമീര മലയാളത്തിൽ അഭിനയിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP