Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഫേസ്‌ബുക്കിൽ അശ്ലീല കമന്റിട്ടയാൾക്ക് ചുട്ട മറുപടി നൽകി നടി സംസ്‌കൃതി; സ്‌ക്രീൻ ഷോട്ടെടുത്ത് പകരം വീട്ടിയപ്പോൾ ആരാധകർ പേടിച്ചോടി

ഫേസ്‌ബുക്കിൽ അശ്ലീല കമന്റിട്ടയാൾക്ക് ചുട്ട മറുപടി നൽകി നടി സംസ്‌കൃതി; സ്‌ക്രീൻ ഷോട്ടെടുത്ത് പകരം വീട്ടിയപ്പോൾ ആരാധകർ പേടിച്ചോടി

പ്രമുഖ സിനിമാ താരങ്ങളുടെ ഫേസ്‌ബുക്ക് പ്രൊഫൈലിൽ കയറി അശ്ലീല കമന്റിടുന്നത് ശീലമാക്കിയ ചില ഞരമ്പുരോഗികളുണ്ട്. ഇത്തരക്കാരോട് എത്ര പറഞ്ഞിട്ടും കാര്യമില്ലെന്ന് പലർക്കും അറിയാം. എന്നാൽ സോഷ്യൽ മീഡിയ വഴിയുള്ള ഇത്തരം പീഡനങ്ങളെ വെറുതേ വിടാൻ തെന്നിന്ത്യൻ നടി സംസ്‌കൃതി ഷേണായി തയ്യാറല്ല. കഴിഞ്ഞ ദിവസം ഇത്തരത്തിൽ ഒരുത്തനെ നടി ശരിക്കും കൈകാര്യം ചെയ്തു.

സംസ്‌കൃതി ഷേണോയി ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെ ഒരാൾ വളരെ മോശമായ കമന്റ് പോസ്റ്റ് ചെയ്യുകയാിരന്നു. അശ്ലീല കമന്റിട്ടയാൾക്ക് അതേ നാണയത്തിൽ താരം മറുപടിയും നൽകി. അശ്ലീല കമന്റിട്ടയാളുടെ പേരും പ്രൊഫൈലുമടങ്ങിയ സ്‌ക്രീൻഷോട്ട് ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്താണ് സംസ്‌കൃതി പകരം വീട്ടിയത്. സംഗതി പന്തികേടാണെന്ന് മനസിലാക്കിയ ആരാധകൻ പിന്നീട് ഈ കമന്റ് നീക്കം ചെയ്യുകയും തന്റെ അക്കൗണ്ട് തന്നെ ഡീആക്ടിവേറ്റ് ചെയ്യുകയും ചെയ്തു. ഇതറിഞ്ഞ താരവും ആ സ്‌ക്രീൻഷോട്ട് നീക്കം ചെയ്തു.

വളരെ മോശമാർന്ന രീതിയിലുള്ള കമന്റ് ആയിരുന്നു അയാൾ പോസ്റ്റ് ചെയ്തത്. തിരക്കായതു കൊണ്ടാണ് ഇതിനെതിരെ സൈബർ സെല്ലിൽ പോകാതിരുന്നത്. അയാൾ തന്റെ അക്കൗണ്ട് തന്നെ നീക്കം ചെയ്തതിനാൽ ആ സ്‌ക്രീൻഷോട്ട് ഞാൻ നീക്കം ചെയ്യുന്നു. ഭാവിയിൽ ഇങ്ങനെയുള്ള കാര്യങ്ങളിൽ അയാൾ കുറച്ചുകൂടി ശ്രദ്ധിക്കുമെന്ന് ഞാൻ കരുതുന്നു. സംസ്‌കൃത പറഞ്ഞു.

പെൺകുട്ടികളുടെ പേടിയാണ് സോഷ്യൽ മീഡിയയിൽ ഇത്തരത്തിൽ തരംതാഴ്ന്ന രീതിയിൽ ചിന്തിക്കുന്നവർ മുതലെടുക്കുന്നതെന്ന് സംസ്‌കൃതി പറയുന്നു. പെൺകുട്ടികൾ കൃത്യമായി പ്രതികരിക്കുകയാണെങ്കിൽ അയാളെപ്പോലുള്ള ഭീരുക്കൾ അക്കൗണ്ട് പൂട്ടി ഓടിയത് പോലെ എല്ലാവരും ഓടുമെന്നും സംസ്‌കൃതി പറയുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP