Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കേട്ടതെല്ലാം നുണ, ഞങ്ങൾ ഹാപ്പി! ഫേസ്‌ബുക്ക് പോസ്റ്റ് കണ്ട് ആദ്യം ഞെട്ടി, പിന്നെ, ചിരിച്ചു: വിവാഹമോചനം തേടുന്നുവെന്ന സോഷ്യൽ മീഡിയ ഗോസിപ്പുകളോട് പ്രതികരിച്ച് സംവൃത സുനിൽ

കേട്ടതെല്ലാം നുണ, ഞങ്ങൾ ഹാപ്പി! ഫേസ്‌ബുക്ക് പോസ്റ്റ് കണ്ട് ആദ്യം ഞെട്ടി, പിന്നെ, ചിരിച്ചു: വിവാഹമോചനം തേടുന്നുവെന്ന സോഷ്യൽ മീഡിയ ഗോസിപ്പുകളോട് പ്രതികരിച്ച് സംവൃത സുനിൽ

തിരുവനന്തപുരം: വിവാഹം കഴിയുന്നതിനു മുമ്പേ താരങ്ങളുടെ വിവാഹമോചനത്തെ കുറിച്ച് ചർച്ച ചെയ്യുന്നതും അതിനെ കുറിച്ച് വാർത്ത പ്രചരിപ്പിക്കുന്നതും സോഷ്യൽമീഡിയയിൽ പതിവാണ്. മലയാളത്തിന്റെ പ്രിയ നായിക സംവൃത സുനിലാണ് ഏറ്റവും ഒടുവിൽ ഇത്തരം പ്രചരണത്തിന്റെ ഇരയായത്. സംവൃത വിവാഹമോചിതയാകുന്നു എന്ന സോഷ്യൽ മീഡിയ ഏറെ ചർച്ച ചെയ്ത വാർത്തകളോട് നടി നേരിട്ട് പ്രതികരിച്ചു. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് സംവൃത തന്റെ നിലപാട് വ്യക്തമാക്കിയത്.

വിവാഹത്തിനു ശേഷം വാർത്തകളിൽ നിന്നും സെലിബ്രിറ്റി ലൈഫിൽ നിന്നുമെല്ലാം ഒഴിഞ്ഞ് ഭർത്താവ് അഖിൽ ജയരാജിനൊപ്പം കാലിഫോർണിയയിലായിരുന്നു സംവൃത. മകൻ അഗസ്ത്യയുടെ ചോറൂണിനും ഓണം ആഘോഷിക്കുന്നതിനുമായി കേരളത്തിലെത്തിയപ്പോഴാണ്് പ്രചരിച്ച വാർത്തകൾക്കുള്ള വിശദീകരണം സംവൃതയും ഭർത്താവ് അഖിലും നൽകിയത്.

പോസ്റ്റ് കണ്ട് ആദ്യം ഞെട്ടിയെങ്കിലും പിന്നീട് അതോർത്തു ചിരിച്ചു. മലയാള സിനിമയിലെ മറ്റൊരു നായികയും വിവാഹമോചനത്തിലേക്ക് എന്നു പറഞ്ഞാണ് സംവൃതയെ കുറിച്ചുള്ള വാർത്തകൾ പ്രചരിച്ചത്. ആഴ്ചകൾക്കു മുൻപാണ് ഈ വാർത്തകൾ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്.

കേട്ടതെല്ലാം നുണയാണ്. വാർത്തകൾ പ്രചരിച്ചു തുടങ്ങിയപ്പോൾ അടുത്ത ബന്ധുക്കൾക്കു പോലും സംശയമായി. തന്റെയും ഭർത്താവിന്റെയും വീട്ടുകാർ ഫോൺ എടുത്തും മറുപടി പറഞ്ഞും മടുത്തു. അവസാനം ഗദ്യന്തരമില്ലാതായപ്പോഴാണ് ഫേസ്‌ബുക്കിൽ പോസ്റ്റ് ഇട്ടത് താരം പറഞ്ഞു. സംവൃത ഡിവോഴ്‌സായി എന്ന വാർത്തകളും വാട്‌സ് ആപ്പിൽ പ്രചരിച്ചിരുന്നു. ഇതുപോലുള്ള വാർത്തകളോട് പ്രതികരിക്കാൻ സമയമില്ലെന്നും വീട്ടുകാർക്കു വേണ്ടി അവർ മറുപടി പറഞ്ഞ് മടുക്കാതിരിക്കാനാണ് ഫേസ്‌ബുക്കിലൂടെ പ്രതികരിച്ചതെന്നും സംവൃതയുടെ ഭർത്താവ് അഖിൽ പറഞ്ഞു.

മറ്റുള്ളവരുടെ കുടുംബത്തിൽ എന്തെങ്കിലും പ്രശ്‌നമുണ്ടോ ഉണ്ടാക്കണോ എന്നെല്ലാം ചിന്തിച്ചു നടക്കുന്ന ചില ആൾക്കാർ ഉണ്ട്. മറ്റുള്ളവരെ ദ്രോഹിച്ചിട്ട് അവർക്ക് എന്തു ഗുണമാണാവോ കിട്ടുന്നതെന്നും സംവൃത പറഞ്ഞു. ആൾക്കാർക്ക് ഇതിനൊക്കെ സമയം കിട്ടുന്നുണ്ടല്ലോ എന്നാണ് ആലോചിക്കുന്നതെന്നും ദമ്പതികൾ പ്രതികരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP