Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സണ്ടക്കോഴി രണ്ടാം ഭാഗം ഉപേക്ഷിച്ചു; നഷ്ടപരിഹാരം വേണമെന്ന ആവശ്യവുമായി ലിംഗുസ്വാമിക്കെതിരെ നടൻ വിശാൽ രംഗത്ത്

സണ്ടക്കോഴി രണ്ടാം ഭാഗം  ഉപേക്ഷിച്ചു; നഷ്ടപരിഹാരം വേണമെന്ന ആവശ്യവുമായി ലിംഗുസ്വാമിക്കെതിരെ നടൻ വിശാൽ രംഗത്ത്

തമിഴിൽ സൂപ്പർഹിറ്റായ സണ്ടക്കോഴിയുടെ രണ്ടാം ഭാഗം ഉപേക്ഷിച്ചെന്ന വാർത്തയ്ക്ക് പിന്നാലെ
സംവിധായകനെതിരെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നടൻ വിശാൽ രംഗത്തെത്തിയതായി റിപ്പോർട്ട്.
ചിത്രം ഉപേക്ഷിച്ചത് മൂലം തനിക്ക് സാമ്പത്തിക നഷ്ടമുണ്ടായെന്ന് കാട്ടി നിർമ്മാതാക്കളുടെ സംഘട
നയ്ക്കാണ് വിശാൽ പരാതി നൽകിയെന്നാണ് സൂചന. തന്റെ കരിയറിലെ നാഴികക്കല്ലായിരുന്ന സണ്ടക്കോഴിയുടെ രണ്ടാം ഭാഗം ഉപേക്ഷിച്ചത് ലിംഗുസ്വാമിയുടെ പ്രതിപത്തിയില്ലായ്മയാണെന്ന് കഴിഞ്ഞ ദിവസം വിശാൽ പ്രതികരിച്ചിരുന്നു.

സണ്ടക്കോഴിയുടെ രണ്ടാം ഭാഗം ഷൂട്ടിങ് തുടങ്ങുന്നതിനായി താൻ ഏറെക്കാലം കാത്തിരുന്നെന്നും
സിനിമയുടെ നിർമ്മാതാവ് കൂടിയായിരുന്ന തനിക്ക് ഇതുമായി ബന്ധപ്പെട്ട് സാമ്പത്തിക നഷ്ടമുണ്ട
ായിട്ടുണ്ടെന്ന് വിശാൽ പറഞ്ഞു. തനിക്ക് ഇതുമായി ബന്ധപ്പെട്ടുണ്ടായ സാമ്പത്തിക നഷ്ടം
നികത്തികിട്ടണമെന്ന് ആവശ്യപ്പെട്ടാണ് നിർമ്മാതാക്കളുടെ സംഘടനയിൽ പരാതി നൽകിയതെന്നും
വിശാൽ പറയുന്നു.

തമിഴ്‌നടൻ വിശാലിന് ആക്ഷൻ സിനിമകളിൽ ഒരു മേൽവിലാസമുണ്ടാക്കി കൊടുത്ത ചിത്രമാണ്
സണ്ടക്കോഴി. 2005 ൽ തീയറ്റർ ഇളക്കിമറിച്ച ചിത്രംവിക്രം കൃഷ്ണ നിർമ്മിച്ച് എൻ ലിംഗുസ്വാമി സംവിധാനം ചെയ്തതായിരുന്നു. ചിത്രത്തിൽ മീരാജാസ്മിനും രാജ്കിരണും ലാലുമെല്ലാമായി രുന്നു താരങ്ങൾ. സിനിമയുടെ അണിയറക്കാർ രണ്ടാം ഭാഗത്തെക്കുറിച്ച് ചിന്തിച്ചപ്പോൾ തന്നെ നിർമ്മാണം വിശാൽ ഏറ്റെടുക്കുകയും ചെയ്തു.

എന്നാൽ 2014 നവംബർ 14 ന് കരാർ ഒപ്പുവച്ച സിനിമ ഇതുവരെയും സ്‌ക്രിപ്റ്റ് പൂർത്തിയാകാ ത്ത കാരണം നീക്കി നീക്കി വച്ചിരിക്കുകയായിരുന്നു. സിനിമ ഫെബ്രുവരി 15 നെങ്കിലൂം പുറത്തിറക്കാമെന്നായിരുന്നു കരുതിയിരുന്നത്. എന്നാൽ ഇപ്പോഴും ഒന്നുമായിട്ടില്ലെന്നതാണ് വസ്തുതയെന്നും താരം പറയുന്നു.

ഇക്കാര്യത്തിൽ വിശാൽ കൂടുതൽ അന്വേഷണം നടത്തിയപ്പോഴാണ് സംവിധായകൻ മറ്റൊരു പ്രൊജ്ക്റ്റിൽ ഏർപ്പെട്ട കാര്യം കേൾക്കുന്നത്. അവസാന നിമിഷം എല്ലാം പിൻവലിക്കേണ്ടി വരുന്നത് ധാർമ്മികതയ്ക്ക് നിരക്കുന്നതല്ലെന്ന് വിശാൽ പറയുന്നു. ഇക്കാര്യത്തിൽ തനിക്ക് കുടുതൽ
വിശദാംശങ്ങൾ അറിയേണ്ടെന്നും 2014 നവംബർ മുതൽ ഇതുവരെയുള്ള നഷ്ടപരിഹാരം തനിക്ക്
കിട്ടണമെന്നുമാണ് താരത്തിന്റെ ആവശ്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP