വെറുതെ മമ്മൂട്ടി, മോഹൻലാൽ എന്നൊക്കെ പറഞ്ഞ് നടന്നാ മതിയോ?പൃഥ്വിരാജ് എന്ന കോമാളി എന്തൊക്കെയാണ് കാണിച്ചുകൂട്ടിയത്;ദീലീപ് വേറൊരു പൊട്ടൻ; താരങ്ങൾക്ക് നേരെ പരിഹാസം വാരി വിതറി വീണ്ടും സംഗീത ലക്ഷ്മണ
കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ നടൻ ദിലീപിന് വേണ്ടി വാദിക്കുകയും എപ്പോഴും ദിലീപിനൊപ്പം നിൽക്കുകയും ചെയ്യുന്ന ആളാണ് അഭിഭാഷക സംഗീത ലക്ഷ്മണ. എന്നാലിപ്പോൾ അമ്മയിൽ ഉയർന്ന വിവാദവുമായി ബന്ധപ്പെട്ട് മോഹൻലാൽ നടത്തിയ വാർത്താസമ്മേളനത്തിൽ ചർച്ചകൾ നടക്കുന്നിതിനിടെ താരങ്ങളെ മുഴുവൻ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംഗീത വീണ്ടും.
പലരെയും മോശമായ ഭാഷയിലാണ് ഇവർ വിമർശിച്ചിട്ടുള്ളത്. മോഹൻലാലിനെയും ദിലീപിനും കാര്യമായ പരിഹാസം ഏറ്റുവാങ്ങേണ്ടി വരുന്നുണ്ട്. പൃഥ്വിരാജിനെയും മോഹൻലാലിനെയും ദിലീപിനെയും പേരെടുത്ത് പറഞ്ഞാണ് വിമർശനം. പുരകത്തുമ്പോ വാഴവെട്ടി താഴെയിട്ട്, താഴെ കിടക്കുന്ന ആ വാഴയിൽ കയറി നിന്ന് അറിയാത്ത ഓട്ടൻ തുള്ളൽ കാണിച്ച് കൈയടി വാങ്ങാൻ ശ്രമിക്കുന്ന പോലുള്ള പരിപാടിയാണ് പൃഥ്വിരാജ് എന്ന കോമാളി കാണിച്ച് കൂട്ടുന്നത് എന്നാണ് സംഗീതയുടെ പരിഹാസം.
സംഗീതയുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം:
കണ്ട അണ്ടനും അടങ്ങോടനും ചെമ്മാനും ചെരുപ്പൂത്തിയും, ബ്യൂട്ടീഷനും, എൻജിനീയറും, തേപ്പുകാരനും, തൂപ്പുകാരിയും, ബാങ്ക് പണിക്കാരനും, ബങ്ക് തൊഴിലാളിയും, തയ്യൽക്കാരിയും, ഹോട്ടലുകാരനും, ടീച്ചറും, മാഷും, കുക്കും, ഡ്രൈവറും, വാച്ചറും, ഡോക്ടറും, നഴ്സും, ക്യാമറമാനും, ലിഫ്റ്റ് ഓപ്പറേറ്ററും, ഓഫീസറും, നേതാവും, അണിയും, ഗുമസ്തനും, ഫിഷർമാനും, പാൽക്കാരനും, മുതലാളിയും........... മുതൽ മാധ്യമപ്രവർത്തകൻ വരെ സകലരും അഭിപ്രായം പറയുന്ന വിഷയത്തിൽ അഭിഭാഷകയായ ഞാൻ എന്തിന് എന്റേത് പറയാതിരിക്കണം.? ഇതാ പറയുന്നു....
വേണ്ടാത്ത പണിയായിപ്പോയി. അല്പമെങ്കിലും വകതിരിവ് ഉള്ള ആരെങ്കിലും ചെയ്യുന്ന പണിയാണോ ഇത്? ഈ 'അമ്മ' എന്ന സംഘടനയിൽ ബുദ്ധിയും ബോധവും തലയ്ക്ക് വെളിവുമുള്ള ആരുമില്ലെന്നോ? എന്തിനാണ് ഇവരിങ്ങനെ സ്വയം ridiculed ആവാനായി പിന്നെയും പിന്നെയും നിന്ന് കൊടുക്കുന്നത്? മോഹൻലാലിന്റെ പത്രസമ്മേളനം വീഡിയോ ഇപ്പോഴാണ് കണ്ടത്. മുഴുവൻ കണ്ടു കഴിഞ്ഞപ്പോൾ തോന്നിയ സംശയങ്ങളാണ് ഇതൊക്കെ....
വേറെയുമുണ്ട്...തുടർന്ന് വായിക്കൂ.
മാധ്യമ പ്രവർത്തനം എങ്ങനെ നടത്തണം എന്ന് യാതൊരു ബോധവുമില്ലാത്ത; പൊതുജനശ്രദ്ധ ഏതേത് വിഷയങ്ങളിലേക്ക് കൊണ്ടുവരേണ്ടതുണ്ട് എന്ന കാര്യഗൗരവ്വമില്ലാത്ത; ജനജീവിതത്തെ ബാധിക്കുന്ന കാര്യങ്ങളെന്തൊക്കെയാണ് എന്ന വ്യാകുലത തീരെയില്ലാത്ത; ദിവസവും എന്തെങ്കിലുമൊക്കെ എടുത്ത് പൊകയ്ക്കാൻ കിട്ടണം, ഒന്നരാടം ദിവസം ആരെയെങ്കിലും പണ്ടാരമടക്കി തീർക്കണം എന്നതിനപ്പുറം യാതൊരു പ്രതിബദ്ധതയും ഇല്ലാത്ത തരത്തിലുള്ള മാധ്യമ പ്രവർത്തനം നടക്കുന്ന ഒരു നാട്ടിലെ മാധ്യമപ്രവൃത്തകരുടെ മുന്നിലിങ്ങനെ ഇരുന്നു കൊടുക്കേണ്ട കാര്യമെന്തായിരുന്നു, മോഹൻലാൽ, താങ്കൾക്ക്?
എന്തിനായിരുന്നു ലാൽ, ആ ക്ഷമാപണം? ആ ഖേദം പ്രകടിപ്പിക്കൽ? ടിക്കറ്റ് എടുത്ത് സിനിമ കാണുന്നവന്റെ മുന്നിലെന്തിനാണ് നിങ്ങൾ മലയാള സിനിമയിലെ മുഴുവൻ അഭിനേതാക്കളുടെയും അവകാശങ്ങൾ അപ്പാടെ അടിയറവ് വെക്കുന്നത്? ടിക്കറ്റ് എടുത്ത് സിനിമ കാണുന്നവൻ സിനിമയെ കുറിച്ച് പറയണം. അഭിനേതാക്കളുടെ വ്യക്തിസ്വാതന്ത്ര്യം, സംഘടനാ സ്വാതന്ത്ര്യം, അഭിപ്രായ സ്വാന്തന്ത്ര്യം.... എന്നിവയിലൊക്കെ പൊതുജനത്തിന് എന്ത് കാര്യമാണുള്ളത്? സംഘടനയുടെ ജനറൽ ബോഡി യോഗം നടക്കുന്നിടത്ത് മാധ്യമങ്ങളെ വിലക്കിയത് തെറ്റാണ് എന്ന് നിങ്ങൾക്ക് എന്തേ ലാൽ, തോന്നിപ്പോയത്? സംഘടനയിലെ അംഗങ്ങൾ അവരുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നിടത്ത്, സന്തോഷങ്ങൾ പങ്കുവെക്കുന്നിടത്ത്, ദാവി പരിപാടികൾ ആസൂത്രണം ചെയ്യുന്നിടത്ത്... പൊതുജനത്തിന് എന്ത് കാര്യം? പൊതുജനത്തിന് കാര്യമില്ലാത്തിടത്ത് മാധ്യമങ്ങൾക്ക് എന്ത് കാര്യം? അംഗത്വമുള്ളവർക്ക് മാത്രം പ്രവേശനമുള്ളതുകൊണ്ടാവണമല്ലോ അവിടെ എല്ലാവരും ബാഡ്ജ് ധരിക്കുന്നത്?
നേരത്തേയുള്ള ജനറൽ ബോഡി യോഗങ്ങൾ നടന്ന അവസരങ്ങളിൽ മാധ്യമ പ്രവൃത്തകർക്ക് നിങ്ങളുടെ സംഘടന പ്രവേശനം നല്കിയിരുന്നു എങ്കിൽ അത് ശരിയായ നടപടി അല്ല. ആ നടപടിയാണ് നിങ്ങൾ തിരുത്തേണ്ടത്. സംഘടനയുടെ by-law യിൽ ഈ aspect ഇതിനോടകം ഉൾക്കൊള്ളിച്ചിട്ടില്ല എങ്കിൽ, by-law യിൽ വേണ്ടുന്ന ഭേദഗതി വരുത്തി ഇതുവരെ ഉണ്ടായിരുന്ന ആ മനോഹരമായ ആചാരം ഉടനടി നിർത്തലാക്കണം. ഉടനടി. With immediate effect . അംഗത്വം ഇല്ലാത്ത ഒറ്റയൊരുത്തനെയും സംഘടനയുടെ യോഗങ്ങളിൽ പ്രവേശിപ്പിക്കരുത് എന്ന്. ജനറൽ ബോഡി യോഗതീരുമാനങ്ങളിൽ ഏതേത് തീരുമാനങ്ങളാണ് പൊതുജനത്തെ അറിയിക്കേണ്ടത് എന്നത് തീരുമാനിക്കാൻ എക്സിക്യൂട്ടീവ് കമ്മിറ്റിയെ ചുമതലപ്പെടുത്തുക. എക്സിക്യൂട്ടീവ് കമ്മിറ്റി എന്നിട്ടത് തീരുമാനിച്ചശേഷം ഒരു പത്രക്കുറിപ്പ് രൂപത്തിൽ തയ്യാറാക്കി പ്രസ്ക്ലബ്ബുകളിൽ എത്തിക്കുക. ഒപ്പം സംഘടനയുടെ സമൂഹമാധ്യമവേദികളിൽ പോസ്റ്റ് ചെയ്യുക. അത്രയും മതി, അത് മതി. എന്നിട്ടത് ജനം കൊണ്ട് പോയി ചർച്ച ചെയ്യുകയോ പണ്ടാരടക്കുകയോ ചെയ്യട്ട്.... നിങ്ങൾ അഭിനേതാക്കൾ പോയി നിങ്ങള്ടെ പണി നോക്ക്. അതാണ് ചെയ്യേണ്ടത്. അല്ലാതെ തലയ്ക്ക് വെളിവില്ലാത്ത മാധ്യമ പ്രവർത്തകർക്ക് നിങ്ങള്ടെ പേട്ട് തല വെച്ചു കൊടുക്കയല്ല വേണ്ടത്, ചെയ്യേണ്ടത്.
യുവനടി കേസും ആ കേസിൽ നടൻ ദിലീപിനെ പ്രതി ചേർത്തതും അറസ്റ്റ് ചെയ്യപ്പെട്ടതും കുറ്റപത്രം സമർപ്പിക്കപ്പെട്ടതും- ഇവയെ കുറിച്ച് 'അമ്മ' എടുത്ത നിലപാടുകൾ, പറഞ്ഞ പരസ്യപ്രസ്താവനകൾ ഒക്കെ എന്നെ അത്ഭുതപെടുത്തിയിട്ടേ ഉള്ളു. കാരണം- തമ്മിൽ അടുപ്പമുണ്ടായിരുന്ന ഒരു നടൻ ഒരു ഭാഗത്തും, മറുഭാഗത്ത് രണ്ടു നടികളും- തമ്മിലുള്ള തർക്കങ്ങളാണ് യുവനടി ആക്രമിക്കപ്പെട്ട കേസുമായി നടനെ ബന്ധിപ്പിക്കുന്നത് എന്നാണ് പ്രോസിക്യൂഷൻ സ്ക്രിപ്റ്റ്. ഇതാണ് കേസ് രേഖകൾ വായിച്ചതിൽ നിന്ന് എനിക്ക് മനസ്സിലായത്. ഈ നടിമാരിൽ ഒരാൾ നടന്റെ മുൻഭാര്യയും ആക്രമിക്കപ്പെട്ട നടി ഒരുപാട് ചിത്രങ്ങളിൽ നടന്റെ നായികയായി അഭിനയിച്ചിട്ടുള്ള സ്ത്രീയുമാണ്. മുൻഭാര്യയുടെ ഒരു കാമുകൻ കഥാപാത്രം ഉണ്ട്. നടൻ കുടുംബകോടതിയിൽ മുൻഭാര്യക്കെതിരെ കൊടുത്ത കേസിൽ ഈ കാമുകൻ Second Respondent ആണ്. ആ കേസ് ഒത്തുതീർപ്പാക്കിയ ശേഷമാണ് നടനും മുൻഭാര്യയും ഒരു സംയുക്തഹർജി ഫയൽ ചെയ്ത് വിവാഹമോചനം നേടുന്നത്. ഈ പറയുന്ന വിവാഹമോചനത്തിന് കാരണമായത് യുവനടിയാണ് എന്ന ധാരണയുണ്ടാക്കിയ വൈരാഗ്യമാണ് നടന് യുവനടിയോട് ഉണ്ടായിരുന്നത് പോലും. എന്നിട്ടോ നടൻ പോയി ഇതിലൊക്കെ സുന്ദരിയും മിടുക്കിയുമായ മറ്റൊരു നടിയെ സ്വന്തമാക്കുന്നു. എല്ലാവരും അപ്പനാ-അപ്പനാ വഴിക്ക് പോകുന്നു. ഇനി ഇവിടെ ഇതിൽ എവിടെയാണ് വൈരാഗ്യം? എന്റെ ബുദ്ധിയിൽ ആലോചിച്ചിട്ട് ഉത്തരം കിട്ടുന്നില്ല. നിങ്ങൾ 'അമ്മ' ക്കാരുടെ മന്ദബുദ്ധിയിൽ ആലോചിച്ചിട്ട് വല്ലതും കിട്ടുന്നെങ്കിൽ പറയ്യ്...
തീർന്നില്ല; ദിലീപ് അവസരങ്ങൾ നിഷേധിച്ചു എന്ന് യുവനടിക്ക് പരാതിയുണ്ടല്ലോ? വൈരാഗ്യം അപ്പോൾ യുവനടിക്ക് ദിലീപിനോടും ഉണ്ടല്ലോ? മലയാള സിനിമയിലെ തിളങ്ങിനിന്നിരുന്ന ഒരു താരം തന്റെ career തുലച്ചവൻ എന്ന് വിശ്വസിക്കുന്ന ഒരു സീനിയർ സഹപ്രവർത്തകൻ നടനോട് പ്രതികാരം ചെയ്യാൻ ഇറങ്ങിപുറപ്പെട്ടതല്ല, താൻ ആക്രമിക്കപ്പെട്ടു ബലാത്സംഗം ചെയ്യപ്പെട്ടു എന്ന് കോടതി മുൻപാകെ തെളിയിച്ച് നിൽക്കുന്നത് വരെ ഞങ്ങൾ തൽകാലം രണ്ടുപേരുടെയും കൂടെ ഇല്ല, അത്കൊണ്ട് നിങ്ങൾ രണ്ടുപേരും നിങ്ങൾ രണ്ടുപേരുടെയും സാക്ഷികളും സംഘടനയിൽ നിന്ന് മാറി നിൽക്ക് ഞങ്ങൾക്ക് ബാക്കിയുള്ള അംഗങ്ങളുടെ കാര്യങ്ങൾ ശ്രദ്ധിക്കാനുണ്ട് എന്ന നിലാപാട് സ്വീകരിക്കാനുള്ള സ്വാതന്ത്യ്രവും അധികാരവും ''അമ്മ'യ്ക്കില്ലെന്നോ? ബുദ്ധിയുടെയും ബോധത്തിന്റെ കാര്യം വേറെ
ദിലീപിനെ അറസ്റ്റ് ചെയ്തപ്പോൾ 'അമ്മ' ദിലീപിനെ പുറത്താക്കി, അപ്പോൾ ഉണ്ടായിരുന്ന സാഹചര്യത്തിൽ എന്ത് മാറ്റമാണ് ഇപ്പോൾ ഉള്ളത് എന്ന് ഏതോ LLB ഇല്ലാത്ത, തലയിൽ മൂളയില്ലാത്ത മാധ്യമക്കാരൻ താങ്കളോട് ചോദിച്ചു എന്നാണ് എന്റെ ഓർമ്മ. ഇവനൊക്കെ മറുപടി കൊടുക്കാൻ ഇരിക്കുന്ന താങ്കളുടെ ചെകിടത്ത് താങ്കൾ തന്നെ കണ്ണാടി നോക്കി ഒരെണ്ണം പൊട്ടിക്ക്...ലാൽ അതാ നല്ലത്. ദിലീപിനെ അറസ്റ്റ് ചെയ്തത് വസ്തുതയാണ് എങ്കിൽ മറ്റു പ്രധാന പ്രതികൾ ഇപ്പോഴും ജയിലിൽ തന്നെ കഴിയുമ്പോൾ ദിലീപിന് പിന്നീട് ഹൈക്കോടതി ജാമ്യം അനുവദിച്ചത് ഒരു വലിയ മാറ്റം തന്നെയല്ലേ എന്ന് ചോദിക്കാൻ തങ്ങൾക്ക് കഴിയാതെ പോയത് എന്തേ? തലയിൽ 'തന്മാത്ര' പിടിപ്പെട്ടോ തങ്ങൾക്ക് ആ നേരത്ത്? കേസ് അന്വേഷണം അവസാനിക്കുന്ന ഘട്ടത്തിൽ പ്രഥമദൃഷ്ട്യാ കുറ്റക്കാരനാണ് എന്ന് കണ്ടെത്താൻ വേണ്ടുന്ന തെളിവുകൾ കോടതിയുടെ മുന്നിൽ ഇല്ലാത്തതുകൊണ്ടാവണമല്ലോ ഹൈക്കോടതി അയാൾക്ക് ജാമ്യം അനുവദിച്ചത്? അങ്ങനെ ചോയിക്കാത്തതെന്തേ ഡാഡീ ?? :/
നടൻ ദിലീപ് സ്വയം മാറി നിൽക്കാൻ തീരുമാനിച്ചു- അത് വേറെ കോമഡി ദിലീപ് വേറൊരു പൊട്ടൻ അയാൾ എന്തിനാണ് മാറി നിൽക്കുന്നത്? യുവനടിയും, വിചാരണയിൽ അയാൾക്ക് വേണ്ടിയും യുവനടിക്ക് വേണ്ടിയും കോടതി മുൻപാകെ സാക്ഷി പറയാനുള്ളവർ സംഘടനയിൽ തുടരുമ്പോൾ അയാൾ മാത്രമെന്തിന് മാറി നിൽക്കണം? സംഘടനയിലെ അംഗങ്ങളായ സാക്ഷികളെ സ്വാധീനിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് യുവനടിയും അവളുടെ മൂന്ന് കൂട്ടുകാരികളും ചേർന്ന് അരങ്ങേറുന്നത് എന്ന് പറയാൻ എന്താ ദിലീപിന്റെ വായിൽ പഴം കുത്തി കയറ്റി വെച്ചിരിക്കുകയായിരുന്നോ? താൻ മാറി നിൽക്കണമെങ്കിൽ യുവനടിയും മാറിനിൽക്കണം, കൂടാതെ കേസിൽ സാക്ഷികളായി വരാനുള്ളവർ എല്ലാവരും കേസ് തീരുന്നത് വരെ മാറിനിൽക്കണം എന്ന് രേഖാമൂലം എഴുതികൊടുത്ത് അപേക്ഷിക്കാൻ ദിലീപിന് അറിയില്ലായിരുന്നോ? അതോ അതിനുള്ള ബുദ്ധിയില്ലായിരുന്നോ,വിവരമില്ലായിരുന്നോ അയാൾക്ക്?
യുവനടിയും ദിലീപും തമ്മിലുള്ള പ്രശ്നകഥയിലെ കഥാപാത്രങ്ങളായ യുവനടി, മുൻഭാര്യ നടി , ദിലീപ്, ഭാര്യ നടി എന്നീ നാലുപേരും 'അമ്മ'യിലെ അംഗങ്ങളാണ്. ഞങ്ങൾക്ക് നാലുപേരോടും സ്നേഹമാണ്. നാലുപേരെയും ഞങ്ങൾക്ക് വിശ്വാസമാണ്. അന്വേഷണത്തിലിരിക്കുന്ന ഒരു കേസിൽ ആര് പറയുന്നതാണ് ശരി എന്ന് തീരുമാനിക്കാൻ സംഘടനയ്ക്കാവുന്നില്ല. തീർപ്പ് കൽപ്പിക്കാനുള്ള അധികാരം സംഘടനയ്ക്കില്ല. അതിനാൽ യുവനടിയുടെ കേസ് എന്താണ് എന്ന് കോടതി കണ്ടെത്തുന്നത് വരെ ഒന്നുകിൽ നാലുപേരും മാറിനിൽക്കുക..... അല്ലെങ്കിൽ നാലുപേരും കേസിനെ കേസിന്റെ വഴിക്ക് വീട്ടിട്ട് സംഘടനയുമായി സഹകരിച്ച് മുന്നോട്ട് പോവുക എന്ന യുക്തിപൂർവ്വമായ ഒരു തീരുമാനം എടുക്കാനുള്ള പ്രയോഗികകബുദ്ധി എന്തെ നിങ്ങൾ മമ്മൂട്ടിക്കും മോഹൻലാലിനുമൊക്കെ ഇല്ലാതെ പോയി? വെറുതെ മമ്മൂട്ടി, മോഹൻലാൽ എന്നൊക്കെ പറഞ്ഞ് നടന്നാ മതിയോ? സംഘടനയുടെ താൽപര്യങ്ങൾ സംരക്ഷിച്ച്, ഉയർത്തിപ്പിടിക്കാനുള്ള സെൻസ് വേണം, സെന്സിബിലിറ്റി വേണം, സെന്സിറ്റിവിറ്റിയും വേണം. വേണ്ടേ? ഇതൊന്നും ഇല്ലാതെ നിങ്ങൾ അന്ന് മാധ്യമങ്ങൾ കാണിച്ച കൊള്ളരുതായ്കമൾ കണ്ടു പേടിച്ച് ഓരോന്ന് കാണിച്ചു കൂട്ടി. അതിന്റെ പരിണിതഫലമാണ് ഇതൊക്കെ. പ്രത്യാഘാതവും.
ദിലീപ് അറസ്റ്റിലായത്തിന്റെ അടുത്ത ദിവസം മമ്മൂട്ടിയുടെ വീട്ടിൽ താങ്കൾ ഉൾപ്പടെ നിന്നുകൊണ്ടുള്ള അഭ്യാസപ്രകടനം കണ്ടപ്പഴേ എന്റെ മനസ്സിൽ തോന്നിയതാണ്....എല്ലാറ്റിനെയും കാണാൻ നല്ല ചന്തമാണല്ലോ- പേരിനെങ്കിലും ഒരല്പം വിവരവും ബോധവും ഇവന്മാരുടെ തലക്കകത്ത് വെച്ച് കൊടുക്കാൻ ഈശ്വരൻ മറന്നു പോയതാണോ? അതോ ഇവന്റെയൊക്കെ ആകാരത്തിൽ ഗ്ലാമറ് കുത്തി കയറ്റിയത് കൂടിപോയതുകൊണ്ട് ബുദ്ധിക്കുള്ള സ്പേസ് ഇല്ലാതെ പോയതോ....എന്ന്. പുരകത്തുമ്പോ വാഴവെട്ടി താഴെയിട്ട്, താഴെ കിടക്കുന്ന ആ വാഴയിൽ കയറി നിന്നു അറിയാത്ത ഓട്ടൻതുള്ളൽ കളിച്ച് കാണിച്ച് കൈയടി വാങ്ങാൻ ശ്രമിക്കുന്ന പോലുള്ള പരിപാടിയാണ് പൃഥ്വിരാജ് എന്ന കോമാളി അന്ന് കാണിച്ചുകൂട്ടിയത്. ആ ചെക്കൻ എന്തായിരുന്നു പ്രകടനം? ഹോഹ് എന്റെ കൺവെട്ടത്തെങ്ങാനും ആ പൊട്ടനെ അന്ന് എനിക്ക് കിട്ടിയിരുന്നെങ്കിൽ ഒരാട്ട് വെച്ച് കൊടുത്തേനെ ഞാൻ. What an idiotic buffoon he is- പറയുന്നത് ഇംഗ്ലീഷിലായാൽ വിഡ്ഢിത്തം വിഡ്ഢിത്തമല്ലാതെയാവുമോ? ഇല്ല. അത് വിഡ്ഢിത്തം ഇൻ ഇംഗ്ലീഷ് ആവും, അത്രയേ ഉള്ളു.
അന്നത്തെ ദിലീപിനെ 'അമ്മ' പുറത്താക്കി എന്ന മാധ്യമ വാർത്തയെ കുറിച്ചുള്ള എന്റെ പ്രതീകരണം. വായിക്കുക. അതിങ്ങനെ-
' ഈ 'അമ്മ'യിൽ നിന്ന് ഒരംഗത്തെ അങ്ങനങ്ങ് പുറത്താക്കാൻ പറ്റുമോ? ഒരു executive committee അംഗത്തെ ആ സ്ഥാനത്ത് നിന്ന് നിന്ന നിൽപ്പിനങ്ങ് നീക്കം ചെയ്യാൻ സാധിക്കുമോ? ആ സംഘടനയ്ക്ക് ഒരു bylaw ഉണ്ടാവണമല്ലോ, ഈ കാര്യത്തിൽ പാലിച്ചു പോരേണ്ടുന്ന നടപടിക്രമങ്ങളെ കുറിച്ച് എന്താണ് അതിൽ പറയുന്നത്, അവ പാലിച്ചുകൊണ്ടാണോ ഈ പുറത്താക്കലും നീക്കം ചെയ്യലും എന്നത് കൂടി അറിയേണ്ടതല്ലേ നമ്മൾ? അല്ലേ?
സംശയമാണ്. LLB കാരിയായി പോയതു കൊണ്ടും കണ്ണിൽ പൊടിയിടുന്ന പരിപാടികൾ കണ്ടാലും കേട്ടാലും മനസ്സിലാക്കാനുള്ള ബുദ്ധിയുണ്ടായി പോയതുകൊണ്ടും ഗോശ്രീ പാലത്തിനടിയിൽ കൂടി വെള്ളം ഒഴുകി പോകുന്നത് ഒരുപാട് കണ്ടു നിന്നിട്ടുള്ളതു കൊണ്ടും തോന്നി പോയ വെറും സംശയം മാത്രമാണ്. സഹിക്കുക, അത് വയ്യ എങ്കിൽ ക്ഷമിച്ചേക്കുക...... ;) :p '
ഇനി പറയൂ....എനിക്കണോ പ്രിത്വിരാജിനാണോ ബുദ്ധിയും, ബോധവും, അറിവും, വകതിരിവും? നിയമപരിജ്ഞാനത്തിന്റെ കാര്യം ഞാനിവിടെ debateന് വെക്കുന്നില്ല. കാരണം, അഭിനയിക്കാനുള്ള മികവ്- അത് തെളിയിക്കാൻ അവൻ പറഞ്ഞാൽ എന്നെക്കാൾ പരിതാപരകരമാവും ചിലനേരങ്ങളിൽ ചെക്കൻ.
വിചാരണ തുടങ്ങാനിരിക്കുന്ന ഒരു കേസിൽ ഉൾപ്പെട്ട താങ്കളുടെ സംഘടനയിലെ രണ്ട് അംഗങ്ങളോടുള്ള സംഘടനയുടെ സമീപനവും നിലപാടും വ്യക്തമാക്കാൻ കൂടിയാണ് താങ്കൾ ഇന്ന് ആ പത്രസമ്മേളനത്തിൽ ഇരുന്നു കൊടുത്ത് എന്നാണ് ഞാൻ കരുതുന്നത്. അപ്പോൾ ഇതുമായി ബന്ധപ്പെട്ട കേസിലെ നിയമവശങ്ങളും സംഘടനയുടെ നിയമസംവിധാനത്തെ കുറിച്ചുമൊക്കെ ഒന്ന് മനസ്സിലാക്കിയിട്ട് പോയി ഇരിക്കാമായിരുന്നു അവിടെ. വ്യക്തതയോടെ, കരുത്തോടെ ഇതൊന്നും പറയാൻ അറിയില്ല എങ്കിൽ എന്തിന് വെറുതെ അവന്മാരുടെ മുന്നിൽ പോയി ഇരുന്ന് കൊടുത്തത്? ലാൽ, ഞാനീ പറഞ്ഞുവെച്ചതൊക്കെ ആരെങ്കിലും താങ്കളുടെ ശ്രദ്ധയിൽപ്പെടുത്തും എന്നാണെന്റെ വിശ്വാസം. നമ്മൾ തമ്മിൽ പരിചയവും അടുപ്പവും ഉള്ളതല്ലേ? സമയവും മനസ്സുമുണ്ടെങ്കിൽ പറയൂ... ആ by-lawയുടെ ഒരു കോപ്പി എനിക്ക് കൊടുത്തു വിടൂ. ഞാനതൊന്ന് വായിക്കട്ടെ... ആ by-lawയുടെ അകത്ത് നിന്ന് എങ്ങനെ നട്ടെല്ലോടെ പ്രവർത്തിക്കാം എന്നും എന്തെന്ത് ഭേദഗതികളാണ് അതിൽ വേണ്ടത് എന്നൊക്ക ഞാൻ നോക്കി പഠിച്ചിട്ട് താങ്കൾക്ക് പറഞ്ഞു മനസിലാക്കി പഠിപ്പിച്ചു തരാം. ആവശ്യമെങ്കിൽ ആ പ്രിത്വിരാജിനെ കൂടി വിളിച്ചോ...ഇംഗ്ലീഷിൽ ഉറക്കെ സംസാരിക്കാനൊക്കെ എനിക്കറിയാം. ;)
____________________
യുവനടിയുടെ കൂട്ടുകാരികൾ മൂന്നുപേരെയും സിനിമയിലൊക്കെ കാണുന്ന പോലെ കസേരയിൽ ഇരുത്തി ആ കസേരയുടെ പുറകിൽ കൈകൾ കൂട്ടികെട്ടി പിടിച്ചുകെട്ടി, തുണികൊണ്ട് വാ മൂടി കെട്ടി സംഭവസ്ഥലത്തുകൊണ്ടുപോയി ഇരുത്തിയിട്ട് ആ പെണ്ണുങ്ങളുടെ സാന്നിധ്യത്തിൽ അല്ലല്ലോ യുവനടിയെ കേസിലെ പ്രധാനപ്രതി ആക്രമിച്ച് ബലാത്സംഗം ചെയ്തത്? അങ്ങനൊരു കേസ് പൊലീസിന് പോലും ഇല്ല. കേസിലെ പ്രധാനപ്രതിയുമായി ദിലീപ് ഗൂഢാലോചന നടത്തുന്നത് യുവനടിയും കണ്ടില്ല. അവളുടെ കൂട്ടുകാരികളും കണ്ടിട്ടില്ല. പിന്നെ ഈ നടിമാര് കൂട്ടുകാരികൾ എങ്ങനെയാണ് ഉറപ്പിച്ചത് യുവനടി പറയുന്നത് സത്യമാണ് എന്ന്? വിശ്വാസം- അല്ലേ? അത് യുവനടിയോടുള്ള സ്നേഹം കൊണ്ടുണ്ടായ വിശ്വാസമാണോ ദിലീപിനോടുള്ള മറ്റെന്തോ കലിപ്പിൽ നിന്ന് പിറന്നുവീണ് വളർന്ന് പന്തലിച്ച വിശ്വാസമാണോ? ഇത് ചർച്ച ചെയ്യണം. 'അമ്മ' യുടെ ജനറൽ ബോഡി യോഗം വിളിച്ച് ഇത് ചർച്ച ചെയ്യണം. ആവശ്യമെങ്കിൽ ആ ജനറൽ ബോഡിയിൽ ഉരുത്തിരിയുന്ന തീരുമാനം പത്രക്കുറിപ്പ് മുഖേനയും സമൂഹമാധ്യമങ്ങൾ വഴിയും പൊതുജനങ്ങളെ അറിയിക്കണം.
വിഷയം അത് മാത്രമല്ല; യുവനടിയുടെ കൂട്ടുകാരികൾക്ക് യുവനടി പറയുന്നതൊക്കെ ശരിയാണ് എന്ന് വിശ്വസിക്കാനുള്ള അവകാശമുള്ളത് പോലെ തന്നെ ദിലീപിന്റെ സുഹൃത്തുക്കൾക്ക്-സംഘടനയിൽ അംഗങ്ങളായ സഹപ്രവർത്തകർക്ക്- അയാൾ പറയുന്നത് ശരിയാണ് എന്ന് വിശ്വസിക്കാമല്ലോ? ഇല്ലേ? ഇത്രയും മനസ്സിലാക്കാൻ, മനസ്സിലാക്കി പറയാൻ LLB ഡിഗ്രി ഒന്നും വേണ്ട. എന്താടാ ലാലേട്ടാ, നീ നന്നാവാത്തെ? ങേ? ......എന്നു കൂടി ചോദിക്കണമെന്നുണ്ട് എനിക്ക്. ലാൽ, താങ്കളുടെ സ്ഥാനത്ത് ഞാനായിരുന്നു എങ്കിൽ തീർച്ചയായും ഞാൻ ഇത് കൂടി ചോദിക്കുമായിരുന്നു. ഇതും കൂടി.
ഇനിയും ഒരുപാട് പോയിന്റുകൾ ഉണ്ട് എന്റെ തലയുടെ ഉള്ളിൽ. നാളത്തെ കേസുകൾ പഠിക്കുന്നതിനിടയിലാണ് ഇത്രയും എഴുതാൻ ഞാൻ സമയം ഞെക്കിപിഴിഞ്ഞ് ഉണ്ടാക്കിയെടുത്തത്. Malayalam Dictation osftware ആണ് ജോലി മുഴുവൻ ചെയ്തത്. ബുദ്ധി എന്റേത്.
അപ്പോ ശരി....പോയി വരട്ടെ. :p
# ഒരു കാര്യം കൂടെ പറയേണ്ടതുണ്ട്, Lal - പത്രസമ്മേളനത്തിൽ you may have made yourself into an abject stature. But as for your looks, ആ ഒടിയൻ ലൂക്ക് ഒക്കെ മാറി now you look incredibly great- Like old times. Irresistibly Handosme! As I said about you. As I said to you. Then. Now. And I love you, Lal ! Take care, Mohanlal. Take good care.
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- മലയാള സിനിമയിൽ വീണ്ടും താരമംഗല്യം! നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി; താലികെട്ട് ഗുരുവായൂർ ക്ഷേത്രനടയിൽ; ചടങ്ങിൽ പങ്കെടുത്ത് അടുത്ത സുഹൃത്തുക്കൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്