Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജയിൽ വാസം കഴിഞ്ഞെത്തിയ സഞ്ജയ് ദത്ത് ആളാകെ മാറി; ഭാര്യക്കും കുട്ടികൾക്കും ഒപ്പം ആഗ്രയിലേക്കു നടത്തിയ സ്‌കൂട്ടർ യാത്രയുടെ ത്രില്ലിൽ ബോളിവുഡ് സൂപ്പർ താരം

ജയിൽ വാസം കഴിഞ്ഞെത്തിയ സഞ്ജയ് ദത്ത് ആളാകെ മാറി; ഭാര്യക്കും കുട്ടികൾക്കും ഒപ്പം ആഗ്രയിലേക്കു നടത്തിയ സ്‌കൂട്ടർ യാത്രയുടെ ത്രില്ലിൽ ബോളിവുഡ് സൂപ്പർ താരം

ആഗ്ര: ജയിൽവാസം കഴിഞ്ഞെത്തിയ സൂപ്പർ താരം സഞ്ജയ് ദത്ത് ആളാകെ മാറിയെന്നാണു ബോളിവുഡിലെ സംസാരം. നടനും കുടുംബവും സ്‌കൂട്ടറിൽ നടത്തിയ ആഗ്ര യാത്രയാണ് ഇപ്പോൾ സിനിമാ മാദ്ധ്യമങ്ങളുടെ ചർച്ചാവിഷയം.

മുമ്പു സിനിമയിലെ തിരക്കിനിടയിൽ അൽപസമയം മാത്രം കുടുംബത്തിനൊപ്പം കഴിയാൻ മാത്രമാണു സഞ്ജയ് ദത്തിനു കഴിഞ്ഞിരുന്നത്. എന്നാൽ ഇപ്പോൾ കൂടുതൽ സമയവും കുടുംബത്തിനൊപ്പം ആഘോഷിക്കുകയാണ് നടൻ.

കഴിഞ്ഞ ദിവസം ഭാര്യയ്ക്കൊപ്പം നടൻ ആഗ്രയിലേക്ക് സ്‌കൂട്ടർ യാത്ര നടത്തിയിരുന്നു. പുതിയ സിനിമയായ ഭൂമിയിലൂടെ സിനിമയിലേക്ക് തിരിച്ചുവരാൻ ഒരുങ്ങുന്നതിനിടെയാണു യാത്ര. ഭാര്യ മാന്യത, കുട്ടികളായ ഷരാൻ, ഇഖ്റ എന്നിവർക്കൊപ്പമായിരുന്നു യാത്ര. സ്‌കൂട്ടറിലുള്ള യാത്ര മറ്റൊന്നുമായും താരതമ്യം ചെയ്യാൻ കഴിയില്ലെന്ന് സഞ്ജയ് ദത്തും ഭാര്യയും പറയുന്നു.

'ആഗ്രയുടെ സൗന്ദര്യം മുഴുവൻ കാഴ്ചയിലുണ്ടായിരുന്നു. മനോഹരമായ ജീവിതം. ദൈവത്തിന് നന്ദി'യെന്നു മാന്യത ഇൻസ്റ്റഗ്രാമിൽ ചിത്രങ്ങളടക്കം വിവരിക്കുകയും ചെയ്തു. ഒരു സാധാരണ മധ്യവർഗ കുടുംബത്തിന്റെ രീതിയിലായിരുന്നു ദത്തിന്റെയും കുടുംബത്തിന്റെയും വസ്ത്രധാരണം.

ജയിൽ ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയ സഞ്ജയ് ദത്ത് ബോളിവുഡിലേക്കു മടങ്ങുകയാണു ഭൂമി എന്ന ചിത്രത്തിലൂടെ. ആഗ്രയ്ക്കടുത്തുള്ള ഒരു ഗ്രാമത്തിൽവച്ചാണ് സിനിമയുടെ ഷൂട്ടിങ്. മാർച്ചിൽ ചിത്രം പൂർത്തിയാകും. ഒമൗഗ് കുമാർ സംവിധാനം ചെയ്യുന്ന ചിത്രം ഭൂഷൺ കുമാറും സന്ദീപ് സിങ്ങും ചേർന്നാണ് നിർമ്മിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP