Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നിവിൻ പോളിയെ അറിയാത്ത ഒരു മലയാള നടിയുണ്ട്; ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിൽ നിവിൻ പോളിയുടെ അമ്മയായി ഒരിടവേളയ്ക്ക് ശേഷം നടി തിരിച്ചുവരവിനൊരുങ്ങുന്നു

നിവിൻ പോളിയെ അറിയാത്ത ഒരു മലയാള നടിയുണ്ട്; ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിൽ നിവിൻ പോളിയുടെ അമ്മയായി ഒരിടവേളയ്ക്ക് ശേഷം നടി തിരിച്ചുവരവിനൊരുങ്ങുന്നു

മാസങ്ങൾക്ക് മുൻപ് വരെ യുവനടൻ നിവിൻ പോളിയെ അറിയാത്ത ഒരു മലയാളി നടിയുണ്ടായിരുന്നു. പൊങ്കാലയിടാൻ തയ്യാറെടുക്കേണ്ട. അവർക്കിപ്പം നിവിൻ പോളിയെ അറിയാം. നീണ്ട ഇടവേളയ്ക്ക് ശേഷം മലയാളത്തിലേക്ക് തിരിച്ചുവരവിനൊരുങ്ങുന്ന ശാന്തികൃഷ്ണയ്ക്കാണ് നിവിൻ പോളിയെ അറിയാതിരുന്നത്.

നിവിൻ പോളിയുടെ അമ്മ വേഷം അഭിനയിക്കാൻ അവസരം ലഭിക്കുന്നത് വരെയാണ് ഇങ്ങനെയൊരു നടൻ മലയാളത്തിലുണ്ടെന്ന വിവരം ശാന്തി അറിയാതിരുന്നത്. നിവിനെ മാത്രമല്ല, തമിഴ് മലയാളം യുവ താരങ്ങളിൽ പലരെയും തനിക്ക് അറിയില്ലെന്നാണ് ശാന്തി പറയുന്നത്. കാരണം സിനിമയിൽ നിന്ന് അത്രയും അകന്ന് കഴിയുകയായിരുന്നു താൻ എന്ന് താരം മടിയില്ലാതെ പറയുന്നു.

ഒടുവിൽ ഗൂഗിളിൽ തിരഞ്ഞാണ് നിവിൻ ആരാണെന്ന് മനസിലാക്കിയതെന്നും ചിത്രീകരണത്തിന് മുൻപ് നടത്തിയ വർക്ക്ഷോപ്പിൽ വച്ചാണ് നിവിനെ ആദ്യമായി കണ്ടതെന്നും ശാന്തി പറയുന്നു. തന്നെ അറിയില്ലായിരുന്നെന്ന് പറഞ്ഞപ്പോൾ നിവിൻ പൊട്ടിച്ചിരിച്ചുവെന്നും ശാന്തികൃഷ്ണ ഒരു അഭിമുഖത്തിൽ പറഞ്ഞു.

നിവിൻ പോളിയുടെ അമ്മ വേഷം ചെയ്തുകൊണ്ടാണ് ശാന്തി തിരിച്ചുവരവു നടത്തുന്നത്. ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിലാണ് ശാന്തികൃഷ്ണ നിവിന്റെ അമ്മയായി അഭിനയിക്കുന്നത്.

ആക്ഷൻ ഹീറോ ബിജുവിന് ശേഷം പോളി ജൂനിയർ പിക്ചേഴ്സിന്റെ ബാനറിൽ നിവിൻ പോളി നിർമ്മിക്കുന്ന ചിത്രമാണ് ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള. പ്രേമം സിനിമയിൽ അഭിനയിച്ച അൽത്താഫ് സാലിമാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അഹാന കൃഷ്ണകുമാറും ഐശ്വര്യ ലക്ഷ്മിയുമാണ് നായികമാർ.

കൃഷ്ണ ശങ്കർ, ഷറഫുദ്ദിൻ, സിജു വിൽസൺ, ലാൽ, ദിലീഷ് പോത്തൻ, സൈജു കുറുപ്പ് എന്നിവരും ചിത്രത്തിലെ മറ്റുതാരങ്ങളാണ്. മുകേഷാണ് ഛായാഗ്രാഹകണം നിർവഹിക്കുന്നത്. ജസ്റ്റിൻ വർഗീസാണ് സംഗീത സംവിധായകൻ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP