1 aed = 17.73 inr 1 eur = 69.74 inr 1 gbp = 80.53 inr 1 kwd = 213.04 inr 1 sar = 17.36 inr 1 usd = 64.95 inr
Mar / 2017
31
Friday

എടുത്ത പടമെല്ലാം വിജയിച്ച സന്തോഷ് പണ്ഡിറ്റിന് ഇനി സൂപ്പർസ്റ്റാറാകണം; സ്വയം മണ്ടൻ കളിച്ച് നേട്ടം കൊയ്യുന്ന നടൻ സൂപ്പർ സ്റ്റാർ സന്തോഷ് പണ്ഡിറ്റ് എന്ന് പേരുമാറ്റാൻ ഗസറ്റിൽ പരസ്യം ചെയ്യുന്നു

February 15, 2017 | 12:03 PM | Permalinkസ്വന്തം ലേഖകൻ

കൊച്ചി: അമിതാഭ് ബച്ചൻ, രജനി കാന്ത്, മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി---- ഇവരെല്ലാം സിനിമയിലെ സൂപ്പർ താരങ്ങളാണ്. മെഗാ സ്റ്റാറെന്നും സൂപ്പർസ്റ്റാറെന്നുമെല്ലാം വെള്ളിത്തിരയിലെ ജനപ്രിയ നായകരെ ജനം വിളിക്കുന്നു. എന്നാൽ ആരെങ്കിലും പേരു ചോദിച്ചാൽ സൂപ്പർസ്റ്റാർ മോഹൻലാൽ എന്ന് മറുപടി നൽകാൻ ലാലിന് കഴിയില്ല. കാരണം നാട്ടുകാരാണ് അവരെ സൂപ്പർസ്റ്റാർ എന്ന് വിളിക്കുന്നത്.

വ്യത്യസ്തമായ വഴിയിലൂടെയാണ് സന്തോഷ് പണ്ഡിറ്റിന്റെ യാത്ര. അഞ്ച് ലക്ഷത്തിന് പടം പിടിച്ച് ലക്ഷങ്ങൾ നേടുന്ന അൽഭുതം. സ്വയം മണ്ടനായി നടിച്ച് മാർക്കറ്റ് ചെയ്തുണ്ടാക്കിയ സാമ്പത്തിക വിജയങ്ങൾ. ഏത് ചിത്രമെടുത്താലും മുടക്കമുതൽ തിരിച്ചു പിടിച്ച ചരിത്രമാണ് സന്തോഷ് പണ്ഡറ്റിനുള്ളത്. നിർമ്മാണവും സംവിധാനവും സംഗീതവും എഡിറ്റിംഗും ക്യാമറയും അഭിനയവുമെല്ലാം സ്വന്തമായി തന്നെ ചെയ്യും. അതുകൊണ്ട് തന്നെ സിനിമകളുടെ വിജയത്തിൽ ഏക ഘടകമാണ് സന്തോഷ് പണ്ഡിറ്റ്. 

പടമെടുക്കാൻ പണത്തിനായി പലരേയും സമീപിച്ചു. ആരും സഹായിക്കാനില്ലാതെ വന്നപ്പോഴാണ് സ്വന്തം നിലയിൽ എല്ലാം തുടങ്ങിയത്. അങ്ങനെ ഒരു സിനിമയും വന്നു. സൂപ്പർ സ്റ്റാർ സന്തോഷ് പണ്ഡിറ്റ് എന്നായിരുന്നു സിനിമയുടെ പേര്. എട്ട് ഫൈറ്റ്, എട്ട് പാട്ട്, 12 നായികമാർ അങ്ങനെ സിനിമയിൽ വേറിട്ട ചരിത്രം തന്നെ സന്തോഷ് പണ്ഡിറ്റ് കുറിച്ചു. ഈ സിനിമയുടെ പേര് തന്റെ ഭാഗ്യമായി അദ്ദേഹം കാണുന്നു. ഇനിയെല്ലാവരും അങ്ങനെ എന്നെ വിളിച്ചാൽ മതിയെന്നാണ് സന്തോഷ് പണ്ഡിറ്റിന്റെ നിലപാട്. അതുകൊണ്ട് തന്നെ പേര് അങ്ങനെ മാറ്റുകയാണ് താരം. 

തന്റെ പേര് സൂപ്പർ സ്റ്റാർ സന്തോഷ് പണ്ഡിറ്റ് എന്നാക്കുകയാണ് സിനിമാ താരം. ഇതിനായി ഗസറ്റ് വിജ്ഞാപനത്തിനും നടൻ തയ്യാറെടുക്കുകയാണ്. ഇതിലൂടെ ഔദ്യോഗികമായി തന്നെ ് സൂപ്പർ സ്റ്റാർ സന്തോഷ് പണ്ഡിറ്റ് എന്ന പേര് നിലവിൽ വരും. പിന്നെ ആരു പേരു ചോദിച്ചാലും ് സൂപ്പർ സ്റ്റാർ സന്തോഷ് പണ്ഡിറ്റ് എന്നാകും താരം മറുപടി നൽകുക.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
ഇവനെയൊക്കെ എന്തിനാണ് മന്ത്രിയാക്കുന്നത്? ഇവരിൽ നിന്നൊന്നും സ്ത്രീകൾക്ക് നീതി കിട്ടില്ല; കുവൈറ്റ് ചാണ്ടിയുടെ റിസോർട്ടിൽ മോളെ എത്തിച്ചത് ചാനൽ പ്രമുഖന് വേണ്ടി; തോമസ് ചാണ്ടി മന്ത്രിയായാൽ അതു നാടുനന്നാക്കാൻ വേണ്ടിയാകില്ലെന്ന് കിളിരൂർ പീഡനത്തിൽ മരിച്ച ശാരിയുടെ അച്ഛൻ; പിണറായിക്ക് പരാതി നൽകുമെന്നും മറുനാടനോട് സുരേന്ദ്രൻ
ശശീന്ദ്രനെ ട്രാപ്പിലാക്കിയത് മംഗളത്തിലെ മാധ്യമപ്രവർത്തക തന്നെ; ഇനി ഇതാവർത്തിക്കില്ലെന്ന് പറഞ്ഞ് മാപ്പപേക്ഷിച്ച് മംഗളം സിഇഒ അജിത്കുമാർ; എട്ടംഗ ടീമാണ് മന്ത്രിയെ കുടുക്കുന്ന ദൗത്യത്തിന് ഇറങ്ങിയതെന്നും മാധ്യമപ്രവർത്തക സ്വന്തം ഇഷ്ടപ്രകാരമാണ് കെണിയൊരുക്കിയെന്നും ചാനലിലൂടെ പരസ്യ കുറ്റസമ്മതം; പ്രത്യേക പൊലീസ് അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ തടിയൂരാൻ മാപ്പപേക്ഷയുമായി ചാനൽ മേധാവി
ഒറ്റ വാർത്തയിൽ സർവ മലയാളം ചാനലുകളുടേയും റേറ്റിങ് മറികടന്ന് മംഗളത്തിന്റെ തുടക്കം; മന്ത്രിയുടെ രാജിയിലേക്ക് എത്തിച്ച 'വാർത്താ ബോംബ്' കണ്ടെത്തിയത് യാദൃച്ഛികമായി എത്തിയ ഒരു വിവരത്തിലൂടെ; അധികമാരും ശ്രദ്ധിക്കാതിരുന്ന മന്ത്രിയുടെ അവിശുദ്ധ മുഖംതേടിയുള്ള മംഗളം ടീമിന്റെ യാത്ര വിവരിച്ച് റിപ്പോർട്ടർ ആർ ജയചന്ദ്രൻ
മന്ത്രിയുടെ ടെലിഫോൺ ലൈംഗിക വേഴ്ചയുടെ ഓഡിയോ ക്ലിപ്പുമായി മംഗളം മിഴിതുറന്നു; പരാതിയുമായെത്തിയ വീട്ടമ്മയോട് ഫോണിലൂടെ രതി വൈകൃതം പറയുന്ന ശബ്ദം കേട്ട് ഞെട്ടി കേരളം; ചാനൽ ചർച്ചയ്‌ക്കെത്തിയ വനിതാ പൊതുപ്രവർത്തകർ കണ്ണും കൈയും പൊത്തി; കുട്ടികളെ ഇത് കേൾപ്പിക്കാതെ ടിവിക്ക് മുമ്പിൽ നിന്ന് മാറ്റണമെന്ന് അവതാരക
രണ്ടാം റാങ്കോടെ ഐഎഎസ് നേടിയിട്ട് അഞ്ച് വർഷം തികഞ്ഞില്ല; ദേവികുളം സബ്കളക്ടർ കണ്ടെത്തിയത് സർക്കാർ ഭൂമി കൈയേറി കോടീശ്വരന്മാരായ നേതാക്കളുടെ കള്ളക്കളി; കയ്യും കാലും വെട്ടുമെന്ന് പറഞ്ഞിട്ടും കൂസലില്ലാതെ നിയമപാലനം; വിവാദം പേടിച്ച് സ്ഥലം മാറ്റാനാവാതെ സർക്കാർ; വെറും ഒരു സബ് കളക്ടർ ഒരു നാട് കാക്കാൻ നടത്തുന്ന പോരാട്ടം ഇങ്ങനെ
വൈദികന്റെ പീഡനം കുമ്പസാരത്തിൽ പറഞ്ഞ യുവതിയോട് പൊലീസിൽ പരാതിപ്പെടാൻ പറഞ്ഞപ്പോൾ മുതൽ വേട്ടയാടൽ തുടങ്ങി; സഭയിലെ അഴിമതിക്കും സ്ത്രീ പീഡനത്തിനും എതിരെ നിലപാട് എടുത്ത വൈദികനെ വേട്ടയാടി കൊന്നത് ഫാ. റോബിന്റെ നേതൃത്വത്തിലുള്ള വൈദിക മാഫിയ: എല്ലാവരും വേട്ടക്കാരായപ്പോൾ ഫാ. ഫ്രാൻസിസിന്റെ മരണം അന്വേഷിക്കാൻ ആരുമുണ്ടായില്ല
പള്ളിയിൽ നിന്നിറങ്ങിയ മിഷേലിനെ രണ്ട് യുവാക്കൾ പിന്തുടർന്ന സിസി ടിവി ദൃശ്യങ്ങൾ മറുനാടന് ലഭിച്ചു; യുവാക്കളെ കണ്ട പെൺകുട്ടിയുടെ വെപ്രാളം ദൃശ്യങ്ങളിൽ വ്യക്തം; മുഖത്തെ നഖം കൊണ്ടുള്ള മുറിവുകളും അവഗണിക്കപ്പെട്ടു; കായലിൽ മരിച്ച നിലയിൽ കാണപ്പെട്ട സിഎ വിദ്യാർത്ഥിനിയുടെ മരണം ആത്മഹത്യയാക്കാൻ ധൃതി കാണിക്കുന്നതിന് പിന്നിൽ ആര്?
2000 രൂപയുമായി ആദ്യം എസ് ഐ എത്തി; പഞ്ചായത്ത് മെമ്പർ മുതൽ എംഎൽഎവരെ പണവുമായി പിന്നാലെ എത്തി; ആശ്വസിപ്പിക്കാൻ ആശുപത്രിയിലേക്ക് പ്രവഹിച്ചത് ആയിരങ്ങൾ; സഹായം ഒഴുക്കി പ്രവാസികൾ; എല്ലാ സൗകര്യങ്ങളും ഉള്ള വീട് നൽകുമെന്ന് കൊല്ലത്തെ റോട്ടറി ക്ലബ്; പത്തനംതിട്ടയിൽ ഭൂമിയും വീടും നൽകാൻ ഡിസിസി നേതാവ്; നിയമപീഠം കണ്ണടച്ചപ്പോൾ കരുണ ചൊരിഞ്ഞ് മലയാളികൾ
ജനനേന്ദ്രിയത്തിലും മലദ്വാരത്തിലും വലിപ്പമേറിയ വസ്തു അടിച്ചു കയറ്റി; കൊന്നത് ഓരോ ഇഞ്ചും പീഡിപ്പിച്ച്; ഡൽഹിയിലെ നിർഭയയ്ക്ക് അനുഭവിക്കേണ്ടി വന്നതിന് സമാന പീഡനം ആവർത്തിച്ചു; പുല്ലൂപ്രം ബാലികാ സദനത്തിലെ ദളിത് യുവതിയുടെ മരണം കൊലപാതകം തന്നെ; അമ്പിളി കൊലക്കേസ് അന്വേഷണത്തിന് പ്രത്യേകസംഘം; മറുനാടൻ ഇംപാക്ട്
മുടിയെല്ലാം പടർത്തി യക്ഷിയെപ്പോലെ അലറിക്കൊണ്ട് അവർ എന്റെ ബ്ലൗസും പാവാടയും ഊരിപ്പിച്ചു; കൈകൾ കെട്ടിവയ്ക്കാൻ പറഞ്ഞ് ചൂരലിൽ എണ്ണതേച്ച് അടിതുടങ്ങി; കരയെടീ എന്നുപറഞ്ഞ് തുടപൊട്ടി ചോരയൊലിക്കും വരെ അടിച്ചു രസിച്ചു: ലൂസിയെന്ന ആ കന്യാസ്ത്രീയെ വച്ചുനോക്കുമ്പോൾ റോബിൻ അച്ചൻ ഒന്നുമല്ല; കൊട്ടിയൂരിലെ കോൺവെന്റിൽ ചേർന്ന പെൺകുട്ടിക്ക് പറയാനുള്ളത്