Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജോലി രാജിവച്ച്, വീടു വിറ്റ് സിനിമയെടുത്ത് മലയാള സിനിമയുടെ ഭാഗമായ തനിക്ക് ഇതുപോലൊരു വലിയ ചിത്രത്തിന്റെ ഭാഗമാകുക എന്നതു വലിയ ആഗ്രഹമായിരുന്നു; ഇങ്ങനെയൊരു അവസരത്തിനായി 2037 വരെ കാത്തിരിക്കാനും ഒരു മടിയുമില്ലായിരുന്നു; മാസ്റ്റർ പീസിന്റെ ഓഡിയോ ലോഞ്ചിൽ താരമായി സന്തോഷ് പണ്ഡിറ്റ്; ചിത്രങ്ങൾ കാണാം

ജോലി രാജിവച്ച്, വീടു വിറ്റ് സിനിമയെടുത്ത് മലയാള സിനിമയുടെ ഭാഗമായ തനിക്ക് ഇതുപോലൊരു വലിയ ചിത്രത്തിന്റെ ഭാഗമാകുക എന്നതു വലിയ ആഗ്രഹമായിരുന്നു; ഇങ്ങനെയൊരു അവസരത്തിനായി 2037 വരെ കാത്തിരിക്കാനും ഒരു മടിയുമില്ലായിരുന്നു; മാസ്റ്റർ പീസിന്റെ ഓഡിയോ ലോഞ്ചിൽ താരമായി സന്തോഷ് പണ്ഡിറ്റ്; ചിത്രങ്ങൾ കാണാം

കൊച്ചി: വളരെ പ്രതീക്ഷയോടെ റിലീസിനെത്തുന്ന മമ്മൂട്ടിച്ചിത്രമാണ് മാസ്റ്റർപീസ്. രാജാധിരാജക്ക് ശേഷം മമ്മൂട്ടിയും അജയ് വാസുദേവും ഒരുമിക്കുന്ന ചിത്രമായ മാസ്റ്റർപീസിന്റെ ടീസറും ഗാനങ്ങളുമെല്ലാം വൻ പ്രതീക്ഷയാണ് ആരാധകരിൽ സൃഷ്ടിച്ചിരിക്കുന്നത്, കോളേജ് പ്രഫസറായ എഡ്ഡിയായി മമ്മൂട്ടി എത്തുന്ന ചിത്രത്തിൽ വൻ താരനിരയാണ് അണിനിരക്കുന്നത്. ആ താരങ്ങളിലെ സൂപ്പർ താരമായ സന്തോഷ് പണ്ഡിറ്റായിരുന്നു കഴിഞ്ഞ ദിവസം നടന്ന് ഓഡിയോ ലോഞ്ചിന്റേയും താരം.

മുഖ്യധാര സിനിമകളിൽ രണ്ടാമത്തെ ചിത്രത്തിലാണ് സന്തോഷ് പണ്ഡിറ്റ് അഭിനയിക്കുന്നത്, 'ഒരു സിനിമാക്കാരനി'ലാണ് ആദ്യം ചെറിയൊരു വേഷം ചെയ്തത്.ട്രെയിലറിലും പാട്ടിലുമെല്ലാമുള്ള സന്തോഷ് പണ്ഡിറ്റ് ഓഡിയോ ലോഞ്ചിലും ശ്രദ്ധേയനായിരുന്നു.

ജോലി രാജിവച്ച്, വീടു വിറ്റ് സിനിമയെടുത്ത് മലയാള സിനിമയുടെ ഭാഗമായ തനിക്ക് ഇതുപോലൊരു വലിയ ചിത്രത്തിന്റെ ഭാഗമാകുക എന്നതു വലിയ ആഗ്രഹമായിരുന്നുവെന്നു സന്തോഷ് പണ്ഡിറ്റ് പറഞ്ഞു. ഇങ്ങനെയൊരു അവസരത്തിനായി 2037 വരെ കാത്തിരിക്കാനും ഒരു മടിയുമില്ലായിരുന്നു. അതുവരെ തന്റെ സ്വന്തം ചിത്രങ്ങളുമായി ക്ഷമയോടെ കാത്തിരിക്കുമായിരുന്നു. സ്വന്തം ചിത്രങ്ങളുടെ സെറ്റിലേക്ക് പലപ്പോഴും ഭക്ഷണ സാധനങ്ങൾ കൊണ്ടുപോയി പാകം ചെയ്തു കഴിച്ചിട്ടുണ്ട്. ഒരു ചിത്രത്തിന്റെ അഭിനേതാവ് മാത്രമാകുമ്പോൾ അതു ചെറിയ ജോലി മാത്രമാണ്. സിനിമയിലെത്തിയ ഇക്കാലയളവിനിടയിൽ ആശ്വാസത്തോടെ സെറ്റിലെത്തിയതും ഇപ്പോഴാണെന്നും സന്തോഷ് പണ്ഡിറ്റ് പറഞ്ഞു.

അതിഥിയായി എത്തിയ സംവിധായകൻ ജോഷിയുടെ കാൽതൊട്ട് വണങ്ങിയാണ് ഓഡിയോ ലോഞ്ചിന്റെ സദസ്സിലേക്ക് സന്തോഷ് പണ്ഡിറ്റ് പ്രവേശിച്ചത്. വേദിയിൽ സന്തോഷ് പണ്ഡിറ്റ് സംസാരിച്ചപ്പോഴും സദസ്സ് ഹർഷാരവത്തോടെ വരവേറ്റു.ദീപക്‌ദേവ് ആണ് ചിത്രത്തിനു സംഗീതമൊരുക്കുന്നത്. ചിത്രം നിർമ്മിച്ചിരിക്കുന്നത് മുഹമ്മദ് വടകരയാണ്. ഉദയകൃഷ്ണ തിരക്കഥയൊരുക്കുന്ന ചിത്രമാണ് 'മാസ്റ്റർ പീസ്'.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP