Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

മോഹൻലാൽ അവതാരകനായതു കൊണ്ട് മാത്രം കാര്യമില്ല; സൂക്ഷിച്ചില്ലെങ്കിൽ ബിഗ് ബോസിന് മലയാളി ഹൗസിന്റെ ഗതി വരുമെന്ന് സന്തോഷ് പണ്ഡിറ്റിന്റെ മുന്നറിയിപ്പ്; മത്സരാർഥികളാണ് ഷോയുടെ അവിഭാജ്യഘടകം; വെറും ഗോസിപ്പും ബോഡി ഷെയ്മിങും കൊണ്ട് കാര്യമില്ലെന്ന് പണ്ഡിറ്റ്

മോഹൻലാൽ അവതാരകനായതു കൊണ്ട് മാത്രം കാര്യമില്ല; സൂക്ഷിച്ചില്ലെങ്കിൽ ബിഗ് ബോസിന് മലയാളി ഹൗസിന്റെ ഗതി വരുമെന്ന് സന്തോഷ് പണ്ഡിറ്റിന്റെ മുന്നറിയിപ്പ്; മത്സരാർഥികളാണ് ഷോയുടെ അവിഭാജ്യഘടകം; വെറും ഗോസിപ്പും ബോഡി ഷെയ്മിങും കൊണ്ട് കാര്യമില്ലെന്ന് പണ്ഡിറ്റ്

കോഴിക്കോട്: മോഹൻലാൽ അവതാരകനായതു കൊണ്ട് മാത്രം ബിഗ് ബോസ് റിയാലിറ്റി ഷോ വിജയിക്കണമെന്നില്ലെന്ന് നടനും സംവിധായകനുമായ സെലബ്രിറ്റി സന്തോഷ് പണ്ഡിറ്റ്. വേണ്ടത്ര ശ്രദ്ധ ഇല്ലെങ്കിൽ ബിഗ് ബോസിനെ കാത്തിരിക്കുന്നത് മലയാളി ഹൗസിന്റെ ഗതിയാണെന്നും പണ്ഡിറ്റ് പറഞ്ഞു. മോഹൻലാൽ എന്നതു ഷോയുടെ ഒരു ഘടകം മാത്രമാണ്. അത് വിജയത്തിന്റെ നിർണ്ണായക ഘടകമല്ല. ഷോയിൽ പ്രധാനപ്പെട്ടവർ തീർച്ചയായും അതിലെ മത്സരാർഥികൾ തന്നെയാണ്. നല്ലതു പോലെ സൂക്ഷിച്ചില്ലെങ്കിൽ ബിഗ്ബോസിനെ കാത്തിരിക്കുന്നത് മലയാളി ഹൗസിന്റെ ഗതി തന്നെയാണെന്നും ഇന്റർനാഷണൽ ബിസിനസ് ടൈംസുമായുള്ള അഭിമുഖത്തിൽ സന്തോഷ് പണ്ഡിറ്റ് വ്യക്തമാക്കി.

മോഹൻലാൽ അവതാരകനായെത്തുന്നത് വളരെ നല്ല കാര്യം തന്നെയാണ്. എന്നാൽ ബിഗ് ബോസിന്റെ വിജയമാണ് ലക്ഷ്യമെങ്കിൽ അതുമാത്രം നോക്കിയാൽ പോര. കാരണം ഏതൊരു ഷോയുടെ കാര്യമെടുത്താലും അതിലെ മത്സരാർഥികളാണ് ഷോയുടെ അവിഭാജ്യഘടകം. പങ്കെടുക്കുന്നവർ ശ്രദ്ധിക്കപ്പെട്ടില്ലെങ്കിൽ മലയാളി ഹൗസിന്റെ ഗതി ഷോയ്ക്കുണ്ടാവും ഒരൊറ്റ സീസൺ കൊണ്ട് നിർത്തേണ്ടതായി വരും. സന്തോഷ് പണ്ഡിറ്റ് പറഞ്ഞു.

ഷോയിൽ വെറും ഗോസിപ്പും ബോഡി ഷെയ്മിങും കൊണ്ട് കാര്യമില്ല. മലയാളി ഹൗസിൽ ഇതിന് കൂടുതൽ ഇരയായത് താനായിരുന്നുവെന്നും സന്തോഷ് പണ്ഡിറ്റ് വെളിപ്പെടുത്തി. ആ ഷോയിൽ ആഴ്‌ച്ചയിൽ നാല് ലക്ഷം രൂപ തനിക്ക് പ്രതിഫലമായി ലഭിച്ചപ്പോൾ മറ്റു പലർക്കും അയ്യായിരവും ഇരുപത്തിഅയ്യായിരവുമായിരുന്നെന്നും സന്തോഷ് പണ്ഡിറ്റ് കൂട്ടിച്ചേർത്തു.

മോഹൻലാൽ അവതാരകനായി എത്തുന്ന ബിഗ് ബോസ് റിയാലിറ്റി ഷോ ഇന്ന് വൈകുന്നേരം 7മണി മുതൽ ഏഷ്യാനെറ്റിൽ സംപ്രേഷണം തുടങ്ങും. അമേരിക്കയിലെ ബിഗ് ബ്രദർ റിയാലിറ്റി ഷോയുടെ ഇന്ത്യൻ പതിപ്പാണ് ബിഗ് ബോസ്. ശിൽപ്പാ ഷെട്ടിയെ വംശീയമായി അധിക്ഷേപിച്ചതിന്റെ പേരിലാണ് ബിഗ് ബോസ് ഇന്ത്യയിൽ ആദ്യമായി ചർച്ചയാകുന്നത്. ഇതിന് പിന്നാലെയാണ് ഈ റിയാലിറ്റി ഷോ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നതും വലിയ വിജയമായി മാറിയതും. ബോളിവുഡിൽ സൽമാൻ ഖാൻ അവതാരകനായി എത്തിയ ബിഗ് ബോസിന്റെ മലയാളം പതിപ്പിൽ 12 കോടി പ്രതിഫലം വാങ്ങിയാണ് മോഹൻലാൽ അവതാരകനായതെന്നാണ് അറിയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP