Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മമ്മൂട്ടിക്കും ജയസൂര്യയ്ക്കും പിന്നാലെ പൃഥ്വിരാജും തൃശൂർക്കാരനാകുന്നു; സപ്തമശ്രീ തസ്‌കരയിൽ തൃശൂർ ഭാഷയുമായി നടൻ

മമ്മൂട്ടിക്കും ജയസൂര്യയ്ക്കും പിന്നാലെ പൃഥ്വിരാജും തൃശൂർക്കാരനാകുന്നു; സപ്തമശ്രീ തസ്‌കരയിൽ തൃശൂർ ഭാഷയുമായി നടൻ

പ്രാഞ്ചിയേട്ടനിലൂടെ മമ്മൂട്ടിയും പുണ്യാളൻ അഗർബത്തീസിലൂടെ ജയസൂര്യയും അവതരിപ്പിച്ച തൃശൂർ ഭാഷയുമായി പൃഥ്വിരാജും എത്തുന്നു. സപ്തമശ്രീ തസ്‌ക്കരാഃ എന്ന ചിത്രത്തിലാണ് പൃഥ്വിരാജ് തൃശൂർ ഭാഷയുമായെത്തുത്.

പൃഥ്വി മാത്രമല്ല, പൃഥ്വിയ്‌ക്കൊപ്പം ആസിഫ് അലിയും നെടുമുടി വേണുവും നീരജ് മാധവുമൊക്കെ തൃശ്ശൂർ സ്ലാങ്ങിൽ സംസാരിക്കും. ദേശീയ പുരസ്‌കാര ജേതാവായ അനിൽ രാധാകൃഷ്ണ മേനോൻ ഒരുക്കുന്ന രണ്ടാമത്തെ ചിത്രമായ സപ്തമശ്രീ തസ്‌കരയിലാണ് പൃഥ്വിയുടെ സംഘത്തിന്റെയും ഭാഷാ പ്രയോഗം. സപ്തൈശ്വര്യങ്ങളുള്ള കള്ളന്മാർ എന്നാണ് ചിത്രത്തിന്റെ പേരിന്റെ അർത്ഥം. ജീവിതത്തിൽ പലതരത്തിൽ ദുരിതങ്ങൾ അനുഭവിക്കേണ്ടിവന്നർ മധുരപ്രതികാരം ചെയ്യുന്നതിന്റെ കഥയാണ് ചിത്രം പറയുന്നത്.

സനുഷയും റീനു മാത്യൂസുമാണ് ചിത്രത്തിലെ പ്രധാന സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

നോർത്ത് 24 കാതത്തിന് ശേഷം അനിൽ രാധാകൃഷ്ണൻ മേനോൻ സംവിധാനം ചെയ്യുന്ന ചിത്രം ഓണം റിലീസ് ആയി സെപ്റ്റംബർ ആറിന് തിയേറ്ററുകളിൽ എത്തും. ഓഗസ്റ്റ് സിനിമയുടെ ബാനറിൽ പൃഥ്വിരാജ്, സന്തോഷ് ശിവൻ, ഷാജി നടേശൻ എിവരാണ് ചിത്രം നിർമ്മിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP