Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കാസ്റ്റിംഗിനായി പോയപ്പോൾ ഫോട്ടോഗ്രാഫർ എന്നോട് ആദ്യം ആവശ്യപ്പെട്ടത് വസ്ത്രം അഴിക്കാനായിരുന്നു; മാറിടം പോലും വളർന്നിട്ടില്ലാത്ത ആ പ്രായത്തിൽ എന്നോട് ടോപ്‌ലെസ് ആയി നിൽക്കാനായിരുന്നു ആവശ്യപ്പെട്ടത്; വെളിപ്പെടുത്തലുകളുമായി പ്രമുഖ മോഡൽ സാറ സിഫ്

കാസ്റ്റിംഗിനായി പോയപ്പോൾ ഫോട്ടോഗ്രാഫർ എന്നോട് ആദ്യം ആവശ്യപ്പെട്ടത് വസ്ത്രം അഴിക്കാനായിരുന്നു; മാറിടം പോലും വളർന്നിട്ടില്ലാത്ത ആ പ്രായത്തിൽ എന്നോട് ടോപ്‌ലെസ് ആയി നിൽക്കാനായിരുന്നു ആവശ്യപ്പെട്ടത്; വെളിപ്പെടുത്തലുകളുമായി പ്രമുഖ മോഡൽ സാറ സിഫ്


ന്യൂയോർക്ക്: മോഡലുകൾക്കായി മോഡൽ അലയൻസ് എന്ന സന്നദ്ധ സംഘടന രൂപീകരിച്ച മോഡലുകളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന വ്യക്തിയാണ് സാറ സിഫ്. പ്രശസ്ഥ മോഡലായ ഇവർ ഈ രംഗത്ത് നേരിടേണ്ടി വന്ന ലൈംഗിക ചൂഷണങ്ങൾ തടയാൻ നിയമം പ്രാബല്യത്തിൽ കൊണ്ടുവരാനുള്ള ശ്രമത്തിലാണ്. തനിക്കും ലൈംഗിക ചൂഷണം നേരിടേണ്ടി വന്നിട്ടുണ്ടെന്ന് സാറ പറയുന്നു.

അമേരിക്കയിലെ എല്ലാ കൗമാരക്കാരിയെയും പോലെതന്നെ മോഡലിങ് രംഗത്തേയ്ക്ക് ഞാനും ആകർഷിക്കപ്പെട്ടിരുന്നു. പക്ഷേ മോഡലിങ് രംഗം എനിക്ക് അന്യമായിരുന്നു. പതിനാലാം വയസിൽ, മോഡലിങ് രംഗത്ത് പ്രവർത്തിക്കാൻ വേണ്ടി ഒരു ഏജൻസിയുമായി ഒപ്പിട്ടു. ന്യൂയോർക്കിൽ ഒരു ഫോട്ടോഗ്രാഫറുടെ സ്റ്റുഡിയോയിലായിരുന്നു കാസ്റ്റിംഗിനായി പോകേണ്ടി വന്നത്. ഏജൻസിക്കാർ അവസരത്തെ കുറിച്ച് പറഞ്ഞത് വളരെ വൈകിയായതിനാൽ മാതാപിതാക്കൾക്ക് എനിക്കൊപ്പം വരാൻ കഴിഞ്ഞിരുന്നില്ല. കാസ്റ്റിംഗിനായി പോയപ്പോൾ ഫോട്ടോഗ്രാഫർ എന്നോട് ആദ്യം ആവശ്യപ്പെട്ടത് വസ്ത്രം അഴിക്കാനായിരുന്നു. മാറിടം പോലും വളർന്നിട്ടില്ലാത്ത ആ പ്രായത്തിൽ എന്നോട് ടോപ്‌ലെസ് ആയി നിൽക്കാനായിരുന്നു ആവശ്യപ്പെട്ടത്. അത് അനുസരിക്കേണ്ടി വന്നു. ജോലി കിട്ടുമോ എന്നു മാത്രമായിരുന്നു അന്ന് ഞാൻ ചിന്തിച്ചത്- സാറ സിഫ് പറയുന്നു.

പതിനഞ്ചാം വയസ്സിൽ ഒരു ഫോട്ടോഷൂട്ടിന് പോയപ്പോൾ അവിടെ മയക്കുമരുന്നിന്റെ വിളയാട്ടമായിരുന്നു. ഒരു അശ്ലീല ചിത്രത്തിന് മുന്നിൽ പോസ് ചെയ്യേണ്ടി വന്നു. 18 തികഞ്ഞപ്പോൾ 2010 ൽ ഒരു ഡോക്യുമെന്ററിയിൽ ജോലി ചെയ്യേണ്ടി വന്നു. അവിടെ ഒരു മോഡലിനോട് പ്രമുഖ ഫോട്ടോഗ്രാഫർ വസ്ത്രം ഉരിയാൻ ആവശ്യപ്പെട്ടു. അവർ അങ്ങനെ ചെയ്തപ്പോൾ അയാളുടെ ലൈംഗികാവയവത്തിൽ തൊടാനായിരുന്നു അടുത്ത ആവശ്യം. ടെറി റിച്ചാർഡ്സൺ എന്ന ഫോട്ടോഗ്രാഫറായിരുന്നു അത്. പിന്നീട് ഇയാളെ വൻകിട പബ്ലിക്കേഷനുകൾ നിരോധിക്കുകയും ചെയ്തു.

മോഡലിങ് രംഗത്തേക്ക് വരുന്ന പെൺകുട്ടികൾക്ക് തങ്ങളുടെ അവകാശങ്ങളെപ്പറ്റിയുള്ള അറിവില്ലായ്മയോ അതിക്രമങ്ങളെ ചെറുക്കാനുള്ള തന്റേടമോ ഉണ്ടാകാറില്ലെന്നു സാറ സിഫ് പറയുന്നു. കാസ്റ്റിംഗിനും ഫോട്ടോഷൂട്ടിനും വരുന്ന മോഡൽ, ഫോട്ടോഗ്രാഫർ ആവശ്യപ്പെട്ടപ്രകാരമോ സാഹചര്യങ്ങളുടെ സമ്മർദ്ദം മൂലമോ വിവസ്ത്രയാകാൻ സമ്മതിച്ചാൽതന്നെ അത് സോപാധികമായ ഒരു സമ്മതം നൽകലല്ല. ഒരു മോഡൽ നഗ്‌നയാകാനോ, അർദ്ധ നഗ്‌നയാകാനോ അല്ലെങ്കിൽ ലൈംഗികമായി സ്പർശിക്കാൻ സമ്മതിച്ചാൽ തന്നെ മുഴുവൻ കാര്യങ്ങളിലും ഇരുകൂട്ടരും ഷൂട്ടിന് മുന്നേ ധാരണയിലെത്തണം. അങ്ങനയല്ലെങ്കിൽ അത് കലയല്ല. അത് ലൈംഗിക അതിക്രമമാണ്- സാറ സിഫ് പറയുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP