Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നടി ശരണ്യ മോഹൻ വിവാഹിതയാകുന്നു; വരൻ തിരുവനന്തപുരം സ്വദേശി ഡോ. അരവിന്ദ് കൃഷ്ണൻ

നടി ശരണ്യ മോഹൻ വിവാഹിതയാകുന്നു; വരൻ തിരുവനന്തപുരം സ്വദേശി ഡോ. അരവിന്ദ് കൃഷ്ണൻ

ആലപ്പുഴ: പ്രശസ്ത തെന്നിന്ത്യൻ താരം ശരന്യ മോഹൻ വിവാഹിതയാകുന്നു. തിരുവനന്തപുരം സ്വദേശിയായ ഡോ. അരവിന്ദ് കൃഷ്ണൻ ആണു വരൻ. സെപ്റ്റംബർ ആറിന് ആലപ്പുഴയിലെ കൊറ്റംകുളങ്ങര ക്ഷേത്രത്തിൽ വിവാഹച്ചടങ്ങ് നടക്കും. വിവാഹനിശ്ചയം ഇന്നലെ കൊറ്റംകുളങ്ങരയിലെ ശരണ്യ മോഹന്റെ വീട്ടിൽ നടന്നു.

വിവാഹ നിശ്ചയ വിവരം ശരന്യ തന്നെയാണ് ഫേസ്‌ബുക്കിലൂടെ പുറത്തുവിട്ടത്. അരവിന്ദ് കൃഷ്ണനെ വിവാഹം കഴിക്കാൻ ഒരുങ്ങുന്നതായി ശരന്യ ഫേസ്‌ബുക്കിലൂടെ അറിയിച്ചു. എല്ലാവരുടെയും സ്‌നേഹത്തിന് നന്ദി അറിയിക്കുന്നതായും ശരന്യ പറഞ്ഞു. മലയാളത്തിലേക്കാൾ തമിഴ് സിനിമയിലാണ് ശരന്യ ഏറെ ശ്രദ്ധിക്കപ്പെട്ടത്. സൂപ്പർതാരം വിജയ്‌ക്കൊപ്പം വേലായുധം എന്ന സിനിമയിൽ അഭിനയിച്ചത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. യാരടി നീ മോഹിനി എന്ന സിനിമയിൽ ധനുഷിനും നയൻതാരയ്ക്കുമൊപ്പവും അഭിനയിച്ചു.

ബാലവേഷങ്ങൾ ചെയ്തുകൊണ്ടാണ് ശരന്യ സിനിയിൽ എത്തുന്നത്. അനിയത്തിപ്രാവിലും ഈ സിനിമയുടെ തമിഴ് റീമേക്ക് കാതലുക്ക് മര്യാദൈ എന്ന സിനിമയിലും ബാലതാരമായി ശരന്യ അഭിനയിച്ചിട്ടുണ്ട്. ഹരികൃഷ്ണൻസ് എന്ന ചിത്രത്തിലും ബാലതാരമായി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP