Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സിനിമാ നടി സരയുവിന് പ്രണയ സാഫല്യം; അസിസ്റ്റന്റ് ഡയറക്ടർ സനൽ വി ദേവ് ഇനി സരയുവിന്റെ നല്ല പാതി

സിനിമാ നടി സരയുവിന് പ്രണയ സാഫല്യം; അസിസ്റ്റന്റ് ഡയറക്ടർ സനൽ വി ദേവ് ഇനി സരയുവിന്റെ നല്ല പാതി

പ്രശസ്ത നടി സരയു വിവാഹിതയായി. അസിസ്റ്റന്റ് ഡയറക്ടർ സനൽ വി ദേവാണ് വരൻ. അടുത്ത സുഹൃത്തുക്കളുടെയും ബന്ധങ്ങളുടെയും സാന്നിധ്യത്തിൽ എറണാകുളത്ത് വച്ചായിരുന്നു വിവാഹം. ഏപ്രിലായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം

വർഷം സിനിമയുടെ ലൊക്കേഷനിൽ വച്ചാണ് സരയുവും സനലും പരിചയപ്പെടുന്നത്. പരിചയപ്പെട്ട സമയത്ത് സരയു മറ്റൊരാളുമായി പ്രണയത്തിലായിരുന്നു. ആ ബന്ധം തകർന്ന സമയത്ത് സനൽ കരുതലോടെ സരയുവിന്റെ കൂടെ നിന്നു. ആ സൗഹൃദം പിന്നീട് പ്രണയത്തിലേക്ക് കടക്കുകയായിരുന്നു.

ഞാനും സനലും ഏറെക്കാലമായി സുഹൃത്തുക്കളാണ്. ബെസ്റ്റ് ഫ്രണ്ട്സ്. അങ്ങനെയൊരാൾ വിവാഹം കഴിക്കാം എന്നു പറയുമ്പോൾ ആലോചിക്കേണ്ട കാര്യമില്ലല്ലോ. ഹൈക്കിൽ വന്ന ഒരു മെസേജ്. അത്രേ ഉണ്ടായിരുന്നൊള്ളൂ പ്രപ്പോസൽ സീൻ. അമ്മയോടാണ് ആദ്യം സംസാരിച്ചത്. വിഷുവിന്റെ അവധിക്ക് എല്ലാവരും നാട്ടിലുള്ളതുകൊണ്ട് ചടങ്ങ് നടത്തി എന്നു മാത്രം. കഴിഞ്ഞ ഒരു അഭിമുഖത്തിൽ സരയു പറഞ്ഞതാണ് ഇത്.

വിവാഹത്തിന് മുന്നോടിയായി ഇന്നലെ നടന്ന മൈലാഞ്ചിയിടൽ ചടങ്ങിൽ സരയുവിന്റെ സിനിമാ സുഹൃത്തുക്കളും എത്തിയിരുന്നു. ചക്കരമുത്തിലൂടെയാണ് സരയു സിനിമയിലെത്തുന്നത്. കഥളുക്കു മരണമില്ലൈ എന്ന ചിത്രത്തിലൂടെ തമിഴിലും അഭിനയിച്ചു. ബിജു മേനോൻ നായകനായി എത്തിയ സാൾട്ട് മാൻഗോ ട്രീയിലാണ് സരയു അവസാനമായി അഭിനയിച്ചത്. ലൈഫ് ഓഫ് ജോസൂട്ടി, ജിലേബി, വർഷം തുടങ്ങിയ ചിത്രങ്ങളിൽ സനൽ പ്രവർത്തിച്ചിട്ടുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP