Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രണ്ടാം വിവാഹം കഴിഞ്ഞിട്ടും ആദ്യ വിവാഹമോചന കേസിന്റെ തലവേദന ഒഴിയാതെ മുകേഷ്; സരിതയുടെ പരാതിയിൽ തീരുമാനമാകാതെ കേസ് അടുത്തമാസം 18 ലേക്ക് മാറ്റി

രണ്ടാം വിവാഹം കഴിഞ്ഞിട്ടും ആദ്യ വിവാഹമോചന കേസിന്റെ തലവേദന ഒഴിയാതെ മുകേഷ്; സരിതയുടെ പരാതിയിൽ തീരുമാനമാകാതെ കേസ് അടുത്തമാസം 18 ലേക്ക് മാറ്റി

കൊച്ചി: താരദമ്പതികളായിരുന്ന മുകേഷിന്റെയും സരിതയുടെയും വിവാഹമോചനക്കേസ് തീർപ്പാക്കാനാവാതെ അടുത്തമാസം 18 ലേക്ക് മാറ്റി. കേസ് തീർപ്പാക്കുന്നതിനായി ഇരുകൂട്ടരും ധാരണയിലത്തൊൻ നിർദേശിച്ചാണ് കുടുംബ കോടതി ജഡ്ജി പി.മോഹൻദാസ് കഴിഞ്ഞ തവണ കേസ് മാറ്റിവച്ചത്. എന്നാൽ, ഇതുസംബന്ധിച്ച ചർച്ചകൾ ഇനിയും അന്തിമ തീരുമാനത്തിലത്തെിയിട്ടില്ലെന്നതിനാലാണ് കേസ് വീണ്ടും മാറ്റിയത്. ഇന്നലെ ഇരുവരും വൈകുന്നേരം വരെ കോടതിയിൽ ചെലവഴിച്ചെങ്കിലും തീരുമാനമാകാതെ പിരിയുകയായിരുന്നു.

പ്രമുഖ നർത്തകി മേതിൽ ദേവികയെ വിവാഹം കഴിച്ചതിന്റെ പിന്നാലെയാണ് മുകേഷിനെതിരെ പരാതിയുമായി സരിത രംഗത്തെത്തിയത്. നിയമപരമായി മുകേഷ് തന്നിൽ നിന്ന് വിവാഹമോചനം നേടിയിട്ടില്ലെന്ന് സരിത വെളിപ്പെടുത്തുകയായിരുന്നു. അതിനാൽ രണ്ടാം വിവാഹത്തിന് നിയമസാധുത ഇല്ലെന്ന് പറഞ്ഞാണ് സരിത രംഗത്തെത്തിയത്. 1987 ലാണ് സരിതയും മുകേഷും വിവാഹിതരായത്. പിന്നീട് അസ്വാരസ്യങ്ങളത്തെുടർന്ന് മുകേഷ് വിവാഹ മോചനമാവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയായിരുന്നു. മുകേഷിന്റെ ഹരജിയിൽ സരിതക്ക് നോട്ടീസ് അയച്ചെങ്കിലും ഹാജരാവാത്തതിനത്തെുടർന്ന് 2012 ജൂണിലാണ് ഹരജി അനുവദിച്ച് വിവാഹമോചനം നൽകിയത്. എന്നാൽ, തന്റെ ഭാഗം കേൾക്കാതെയാണ് മുകേഷിന് വിവാഹ മോചനം നൽകിയതെന്ന് ചൂണ്ടിക്കാട്ടിയാണ് സരിത കോടതിയെ സമീപിച്ചത്.

മുകേഷാണ് കുടുംബജീവിതം തകർത്തതെന്നും മുകേഷിന്റെ പിതാവിന് നൽകിയ ഉറപ്പിലാണ് ഇത്രയും കാലം താൻ ഒന്നും പറയാതിരുന്നതെന്ന് സരിത പിന്നീട് വ്യക്തമാക്കിയിരുന്നു. മുകേഷ് തന്നെക്കുറിച്ചും മക്കളെ കുറിച്ചും അപവാദം പറയാൻ തുടങ്ങിയപ്പോഴാണ് മൗനം ഭഞ്ജിക്കേണ്ടി വന്നത്. ദീർഘകാലത്തെ പ്രണയത്തിനുശേഷം വിവാഹിതരായ തങ്ങൾ ആദ്യകാലങ്ങളിൽ സന്തോഷത്തിലായിരുന്നെങ്കിലും മുകേഷിന്റെ പിടിവാശിയും പണത്തോടുള്ള ആർത്തിയും കുടുംബ ബന്ധത്തെ താറുമാറാക്കിയെന്നും സരിത വെളിപ്പെടുത്തിയിരുന്നു. മക്കൾ പറഞ്ഞിട്ടാണ് താൻ വീണ്ടും വിവാഹിതനായതെന്ന മുകേഷിന്റെ വാദം തെറ്റാണെന്ന് മുകേഷിന്റെ മക്കളും പറഞ്ഞിരുന്നു. വിവാഹത്തിന് ഒരാഴ്ച മുമ്പ് കണ്ടപ്പോൾ പോലും അച്ഛൻ ഒന്നും പറഞ്ഞിട്ടില്ലെന്നായിരുന്നു മക്കൾ വെളിപ്പെടുത്തിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP