Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മറ്റുപല പെണ്ണുങ്ങളെയും പോലെ മാനസിക പീഡനങ്ങൾ ഏറ്റുവാങ്ങി; വീട്ടിലെ പ്രശ്‌നങ്ങൾ പുറത്തറിയരുതെന്ന്‌ ആഗ്രഹിച്ചു; വിവാഹബന്ധം വേർപെടുത്താത്തത്‌ മക്കളുടെ നിർബന്ധം മൂലം; സരിതയുടെ വെളിപ്പെടുത്തലുകൾ ഇങ്ങനെ

മറ്റുപല പെണ്ണുങ്ങളെയും പോലെ മാനസിക പീഡനങ്ങൾ ഏറ്റുവാങ്ങി; വീട്ടിലെ പ്രശ്‌നങ്ങൾ പുറത്തറിയരുതെന്ന്‌ ആഗ്രഹിച്ചു; വിവാഹബന്ധം വേർപെടുത്താത്തത്‌ മക്കളുടെ നിർബന്ധം മൂലം; സരിതയുടെ വെളിപ്പെടുത്തലുകൾ ഇങ്ങനെ

മുകേഷ് സരിത വിവാഹമോചന കേസ് വീണ്ടും ചർച്ചയായിട്ട് കുറച്ച് നാളുകളായി. മുകേഷിന്റെ രണ്ടാം വിവാഹത്തോടെ സരിത രംഗത്തെത്തിയതോടെയാണ് ഇരുവർക്കുമിടിയിലെ അസ്വാരസ്യങ്ങൾ വാർത്തകളിൽ നിറഞ്ഞത്. വിവാഹമോചനം കിട്ടിയെന്നു മുകേഷും ഇല്ലെന്നു സരിതയും ആണയിട്ടതോടെ കേസ് വീണ്ടും കോടതിയിലെത്തുകയായിരുന്നു.

ഇപ്പോഴിതാ വീണ്ടും സരിത മുകേഷുമായുള്ള വിവാഹം വേർപ്പെടുത്തിയിട്ടില്ലെന്ന് അടിവരയിട്ടു കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ്. മക്കളുടെ നിർബന്ധം മൂലമാണ് വിവാഹം ബന്ധം വേർപ്പെടുത്താതെന്നാണ് സരിത വ്യക്തമാക്കിയത്.

അച്ഛന്റെ ഹൃദയത്തിൽ ഒരു ചെറിയ ഹോൾ ഉണ്ട്. അദ്ദേഹത്തെ നമ്മൾ വേണം പരിചരിക്കനും സാന്ത്വനിപ്പിക്കാനും. അതുകൊണ്ട് അമ്മ വിവാഹ മോചന തീരുമാനത്തിൽനിന്നും പിന്തിരിയണം. എന്റെ മക്കളുടെ ഈ അഭ്യർത്ഥന എന്റെ ഹൃദയത്തെ ശരിക്കും മുറിപ്പെടുത്തി എന്നതാണ് വാസ്തവമെന്നും സരിത കൂട്ടിച്ചേർത്തു.

25 വർഷങ്ങളായി മുകേഷിന് വേണ്ടി ഞാനൊരുപ്പാട് അഡ്ജസ്റ്റ്‌മെന്റുകൾ ചെയ്തു. വിവാഹ ജീവിതത്തിലെ ഓരോ ദിനങ്ങളും ഞാനൊരു പോരാട്ടത്തിലൂടെ തരണം ചെയ്തുവെന്നുമാണ് സരിത മനസ് തുറക്കുന്നത്.

സാധാരണ വീട്ടമ്മയായി ഞാൻ ഒതുങ്ങിക്കൂടി ജീവിക്കാൻ ആഗ്രഹിച്ചു. വീട്ടിലെ പ്രശ്‌നങ്ങൾ പുറത്തറിയരുതെന്നും, മീഡിയയുമായി സംസാരിക്കരുതെന്നും ഞാൻ തീരുമാനിച്ചു. മറ്റുപല പെണ്ണുങ്ങളെയും പോലെ ഞാനെന്റെ ഭർത്താവിന്റെ നിരന്തരമായ മാനസിക പീഡനങ്ങൾ ഏറ്റുവാങ്ങി. സഹിക്കാവുന്നതിലപ്പുറമായപ്പോൾ എനിക്ക് വിവാഹമോചനം അനിവാര്യമായ ഒരു നടപടിയായി തോന്നിയെങ്കിലും മക്കൾ അനുവദിച്ചില്ലെന്നാണ് നടി വ്യക്തമാക്കുന്നത്.

ഇനി പുതിയൊരു ദാമ്പത്യത്തിന് താൽപര്യമില്ല. എന്നാൽ വിവാഹ ബന്ധം വേർപ്പെടുത്തുകയും വേണ്ടെന്ന് തീരുമാനിച്ചുവെന്ന് സരിത കൂട്ടീച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP