Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സരിത- മുകേഷ് വിഹാഹ മോചന കേസ്; കൗൺസിലിങ് കഴിഞ്ഞിറങ്ങിയ സരിത കോടതി വളപ്പിൽ കുഴഞ്ഞു വീണു; കോടതി മുകേഷിന് അനുകൂലമെന്ന് നടിയുടെ ആരോപണം

സരിത- മുകേഷ് വിഹാഹ മോചന കേസ്; കൗൺസിലിങ് കഴിഞ്ഞിറങ്ങിയ സരിത കോടതി വളപ്പിൽ കുഴഞ്ഞു വീണു; കോടതി മുകേഷിന് അനുകൂലമെന്ന് നടിയുടെ ആരോപണം

രിത മുകേഷ് വിവാഹ മോചന കേസ് നടക്കുന്ന എറണാകുളത്തെ കുടുംബ കോടതിയിൽ ഇന്നലെ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. കേസുമായി ബന്ധപ്പെട്ട് ഇന്നലെ സരിതയും മുകേഷും കൗൺസിലിങിനായിട്ടാണ് കോടതിയിലെത്തിയത്. എന്നാൽ കൗൺസിലിങിന് ശേഷം പുറത്തിറങ്ങിയ സരിത കോടതി പരിസരത്ത് കുഴഞ്ഞ് വീഴുകയായിരുന്നു.

പിന്നീട് അല്പ സമയത്തിനകം തന്നെ മുൻകാല നടി കോടതിയ്‌ക്കെതിരെ ആരോപണം ഉന്നയിച്ച് രംഗത്തെത്തുകയായിരുന്നു. കോടതി മുകേഷിന് അനുകൂലമായി നിലപാടെടുക്കുന്നുവെന്ന ആരോപണവുമായിട്ടാണ്‌സരിത രംഗത്തെത്തിയത്.

മുകേഷ് സമർപ്പിച്ച വിവാഹമേചന ഹർജിയിൽ കൗൺസിലിംഗിനായി ഉച്ചയോടെയാണ് ഇരുവരും കോടതിയിലെത്തിയത്. ആദ്യം മുകേഷുമായി സംസാരിച്ച കുടുംബ കോടതി ജഡ്ജി മോഹൻദാസ് സരിതയുടെ സാന്നിധ്യത്തിൽ വീണ്ടും സംസാരിച്ചു. അര മണിക്കൂറിനകം ജഡ്ജിയുടെ ചേംബറിൽ നിന്നും പുറത്തിറങ്ങിയ സരിത കോടതി പരിസരത്ത് ബോധം കെട്ടു വീഴുകയായിരുന്നു.

അൽപ്പ സമയത്തിനകം തന്നെ മുകേഷും പുറത്തിറങ്ങി. ഇതിനു ശേഷമാണ് സരിത മാദ്ധ്യമങ്ങളോട് കോടതിയ്‌ക്കെതിരെ സംസാരിച്ചത്. മുകേഷ് മോശമായാണ് പെരുമാറുന്നതെന്ന് സരിത ആരോപിച്ചു. കോടതി ഒരു പ്രാവശ്യം പോലും തന്റെ അഭിപ്രായം പരിഗണിച്ചില്ല. അതേ സമയം സരിതയുടെ വാദങ്ങൾ തെറ്റാണെന്ന് മുകേഷിന്റെ അഭിഭാഷകൻ അശോകൻ പ്രതികരിച്ചു. ഇരുവരുടെയും വിവാഹമോചന ഹർജിയിലെ അടുത്ത വാദം മെയ് 23നാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP