Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

വിവാദങ്ങൾക്ക് വിട നല്കി സരിത വീണ്ടും മലയാളത്തിലേക്ക്; നായകൻ ശശി കലിംഗ

വിവാദങ്ങൾക്ക് വിട നല്കി സരിത വീണ്ടും മലയാളത്തിലേക്ക്; നായകൻ ശശി കലിംഗ

രിടവേളയ്ക്കുശേഷം മുൻകാല നായിക സരിതയും മലയാള സിനിമയിലേക്ക് തിരിച്ചുവരുന്നു.ഹരിദാസ് സംവിധാനം ചെയ്യുന്നസിനിമയിൽ ശശി കലിംഗയുടെ നായികയായാണ് സരിതയുടെ രണ്ടാം വ രവ്‌.മുസ്ലിം പശ്ചാത്തലത്തിൽ ഒരുക്കുന്ന സിനിമയിൽ സരിതയ്ക്ക് അഭിനയ സാധ്യതയുള്ള കഥാപാത്രമാണ് ലഭിച്ചിരിക്കുന്നത്.ഏറെ വെല്ലുവിളി നിറഞ്ഞ കഥാപാത്രമായിരിക്കും ഇതെന്ന് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ വ്യക്തമാക്കി.

അമ്പാടി ഹനീഫയാണ് ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്. സിനിമ നവംബർ 12ന് തൃത്താലയിൽ ചിത്രീകരണം ആരംഭിക്കും. അമ്മക്കിളിക്കൂട് എന്ന പൃഥ്വിരാജ് ചിത്രത്തിലാണ് സരിത ഏറ്റവുമൊടുവിൽ മലയാളത്തിൽ അഭിനയിച്ചത്.

മറുചിത്ര എന്ന തെലുങ്ക് സിനിമയിലൂടെ സിനിമയിൽ അരങ്ങേറിയ സരിത എൺപതുകളിൽ തെന്നിന്ത്യയിലെ മുൻനിര നായികയായിരുന്നു. തുടർന്ന് നടൻ മുകേഷുമായുള്ള വിവാഹത്തെ തുടർന്ന് സരിത അഭിനയ രംഗത്ത് നിന്ന് പിൻവാങ്ങുകയായിരുന്നു. അടുത്തിടെ സരിതയും മുകേഷുമായുള്ള വിവാഹ ബന്ധം വേർപെടുത്തിയിരുന്നു.

മുകേഷ് മേതിൽ ദേവികയെ വിവാഹം കഴിച്ചതിനു പിന്നാലെയാണ് ആരോപണവുമായി സരിത രംഗത്തുവന്നതും വാർത്തകളിൽ ഇടംനേടിയിരുന്നു. താനുമായി നിയമപരമായി പിരിയാതെയാണ് മുകേഷ് വീണ്ടും വിവാഹിതനായതെന്നാണ് സരിത പറയുന്നത്. എന്നാൽ വിവാഹ മോചനം ലഭിച്ചിരുന്നു എന്ന് മുകേഷും പറഞ്ഞതോടെ വിഷയം കോടതിയിലെത്തുകയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP