Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മഹാനടന്റെ ഓർമ്മയുമായി കുടുംബാംഗങ്ങൾ ഒത്തു ചേർന്നു; സത്യൻ സ്മരണകളിൽ മക്കളും കൊച്ചുമക്കളും ബന്ധുക്കളും

മഹാനടന്റെ ഓർമ്മയുമായി കുടുംബാംഗങ്ങൾ ഒത്തു ചേർന്നു; സത്യൻ സ്മരണകളിൽ മക്കളും കൊച്ചുമക്കളും ബന്ധുക്കളും

തിരുവനന്തപുരം: അഭിനയ സമ്രാട്ട് സത്യന്റെ ഓർമ്മയിൽ കുടുംബാഗങ്ങൾ ഒത്തു ചേർന്നു. പലർക്കും പരസ്പരം അറിയില്ലായിരുന്നു. പക്ഷേ തങ്ങൾ മഹാനടൻ സത്യന്റെ കുടുംബമാണെന്ന് ഏവരും തിരിച്ചറിഞ്ഞിരുന്നു. അതുകൊണ്ട് തന്നെ ഒത്തു ചേരലിന് എല്ലാവരുമെത്തി.

നടൻ സത്യന്റെ മക്കളായ സതീഷ് സത്യനും ജീവൻ സത്യനുമാണ് കുടുംബ സംഗമം സംഘടിപ്പിച്ചത്. സത്യന്റെ അച്ഛൻ മാനുവലിന്റെ തൃക്കണ്ണാപുരം ചെറുവിളാകം കുടുംബാംഗങ്ങളാണു സംഗമത്തിൽ പങ്കെടുത്തത്. തൃക്കണ്ണാപുരം-ചെറുവിളാകത്ത് മാനുവൽ-എമിലി ദമ്പതികളുടെ രണ്ടാമത്തെ മകനായിരുന്നു നടൻ സത്യൻ. സത്യന്റെ സഹോദരങ്ങളായ പരേതരായ കുഞ്ഞമ്മ, ചെല്ലയ്യ, നേശൻ, ദേവദാസ്, ജേക്കബ് എന്നിവരുടെ മക്കളും ചെറുമക്കളും അവരുടെ മക്കളുമുൾപ്പെടെ മൂന്നു തലമുറയിലെ അറുപതോളം പേരാണു സംഗമത്തിൽ ഒത്തുചേർന്നത്.

സത്യന്റെ സഹോദരൻ ചെല്ലയ്യയുടെ മകൻ വിൻസന്റ് (65) ആയിരുന്നു സംഗമത്തിലെ കാരണവർ. സത്യന്റെ അനുജൻ ദേവദാസിന്റെ മകൾ ലൈലയുടെ ചെറുമകൻ ഒൻപതു മാസമുള്ള ജഹാറായിരുന്നു തലമുറയിലെ ഇളയ അംഗം. തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, പാലക്കാട്, ദുബായ് എന്നിവിടങ്ങളിൽ കഴിഞ്ഞിരുന്ന പലർക്കും തമ്മിലറിയാത്ത സാഹചര്യമാണ് ഉണ്ടായിരുന്നത്. ഇത് മാറ്റാനായിരുന്നു കുടുംബസംഗമം. സംഗമത്തോടനുബന്ധിച്ചു കുടുംബാംഗങ്ങളുടെ കലാപരിപാടികൾ നടത്തി, ഓണസദ്യയുണ്ടാണു പിരിഞ്ഞത്.

മഹാനടന്റെ ഓർമ്മകൾ തന്നെയായിരുന്നു സംഗമത്തെ ശ്രദ്ധേയമാക്കിയത്. വരും വർഷങ്ങളിലും ഇത്തരം ഒത്തു ചേരലുണ്ടാകുമെന്നാണ് സംഘാടകർ നൽകുന്ന സൂചന

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP