Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മഹേഷും ബിജുവും മലയാള സിനിമയുടെ വ്യത്യസ്ത മുഖങ്ങൾ; മഹേഷ് ബഷീർ കഥ പോലെ സുന്ദരം; ഡോക്ടർ സണ്ണിയോടുള്ള ഇഷ്ടം ഇൻസ്‌പെക്ടർ ബിജുവിനോടും; സത്യൻ അന്തിക്കാടിന് പറയാനുള്ളത്

മഹേഷും ബിജുവും മലയാള സിനിമയുടെ വ്യത്യസ്ത മുഖങ്ങൾ; മഹേഷ് ബഷീർ കഥ പോലെ സുന്ദരം; ഡോക്ടർ സണ്ണിയോടുള്ള ഇഷ്ടം ഇൻസ്‌പെക്ടർ ബിജുവിനോടും; സത്യൻ അന്തിക്കാടിന് പറയാനുള്ളത്

ടുത്തിടെ ഇറങ്ങിയ ഫഹദ് ചിത്രം മഹേഷിന്റെ പ്രതികാരവും എബിഡ്ര് ഷൈൻ ഒരുക്കിയ ആക്ഷൻ ഹീറോ ബിജുവും ആണ് സിനിമാ ലോകത്തും ചർച്ചയാണ്. രണ്ട് സിനിമകളും മികച്ച വിജയം നേടുമ്പോൾ ചിത്രത്തിനെ പുകഴ്‌ത്തി സിനിമ മേഖലിയലുള്ളവരും രംഗത്തെത്തുകയാണ്. കഴിഞ്ഞ ദിവസം സംവിധായകൻ ബി ഉണ്ണികൃഷ്ണൻ മഹേഷിന്റെ പ്രതികാരത്തെ വാനോളം പുകഴ്‌ത്തി ഇട്ട ഫെയ്‌സ് ബുക്ക് പോസ്റ്റ് ഏറെ ശ്രദ്ധ നേടിയതിന് പിന്നാലെ മഹേഷിനെയും ബിജുവിനെയും പ്രശംസിച്ച് സത്യൻ അന്തിക്കാടും രംഗത്തെത്തിയിരിക്കുകയാണ്.

മലയാള സിനിമയുടെ രണ്ടു വ്യത്യസ്ത മുഖങ്ങളാണ് ഈ ചിത്രങ്ങളെന്ന് സത്യൻ തന്റെ ഫേസ് ബുക്ക് പേജിലൂടെ പറഞ്ഞു. രണ്ടു സിനിമകളും മോഹിപ്പിക്കുന്നതാണെന്നും അദ്ദേഹം പറയുന്നു.ചാർലി39; എന്ന മനോഹര ചിത്രത്തിലൂടെയാണ് 2016 ന്റെ വാതിൽ നമ്മുടെ മുന്നിൽ തുറന്നത്. ഇപ്പോഴിതാ മഹേഷിന്റെ പ്രതികാരവും ആക്ഷൻ ഹീറോ ബിജുവും മോഹിപ്പിച്ചു കൊണ്ട് കടന്നു വന്നിരിക്കുന്നു.മലയാള സിനിമയുടെ വ്യത്യസ്ത മുഖങ്ങളാണ് രണ്ടും. സിനിമകൾക്ക് പിന്നിൽ പ്രവർത്തിച്ചവരെ അഭിനന്ദിച്ചു കൊണ്ടാണ് സത്യൻ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

മഹേഷും ബിജുവും' മോഹിപ്പിക്കുന്ന രണ്ട് സിനിമകൾ
'ചാർളി' എന്ന മനോഹര ചിത്രത്തിലൂടെയാണ് 2016 ന്റെ വാതിൽ നമ്മുടെ മുന്നിൽ തുറന്നത്. ഇപ്പോഴിതാ മഹേഷിന്റെ പ്രതികാരവും ആക്ഷൻ ഹീറോ ബിജുവും മോഹിപ്പിച്ചു കൊണ്ട് കടന്നു വന്നിരിക്കുന്നു.

മലയാള സിനിമയുടെ വ്യത്യസ്ത മുഖങ്ങളാണ് രണ്ടും.'മഹേഷ്' ഒരു ബഷീർ കഥ പോലെ സുന്ദരമാണ്. ദിലീഷ് പോത്തനും ശ്യാം പുഷ്‌കരനും നന്ദി. യാതൊരു വിധ ജാഡയുമില്ലാതെ, പലപ്പോഴും സിനിമയാണെന്ന് പോലും തോന്നിപ്പിക്കാതെ പ്രസാദ മധുരമായൊരു ചിത്രം സമ്മാനിച്ചതിന്. ശുദ്ധമായ നർമ്മം അതിന്റെ പൂർണതയോടു കൂടി ആവിഷ്‌കരിച്ചതിന്. ഫഹദ് ഫാസിൽ മുതൽ ശവപ്പെട്ടിയിൽ കിടക്കുന്ന അമ്മൂമ്മ വരെ അനായാസമായി അഭിനയിച്ചിരിക്കുന്നു അതൊരു ചെറിയ കാര്യമല്ല.

'ആക്ഷൻ ഹീറോ ബിജു' മുൻവിധികൾക്കപ്പുറത്തുള്ള സിനിമയാണ്. തിരക്കഥയിലും അവതരണത്തിലും ഇത്രയേറേ പുതുമ മലയാളത്തിൽ അധികമൊന്നും കണ്ടിട്ടില്ല. മണിച്ചിത്രത്താഴിലെ ഡോക്ടർ സണ്ണിയായി മോഹൻലാൽ വന്നപ്പോൾ നമുക്ക് ആ കഥാപാത്രത്തെ കണ്ണടച്ച് വിശ്വസിക്കാൻ തോന്നിയിരുന്നു. എത്ര വലിയ മനോരോഗമാണെങ്കിലും ഇയാൾ മാറ്റിയെടുക്കും എന്ന വിശ്വാസം. ഇൻസ്‌പെക്ടർ ബിജുവിനോടും ആ ഇഷ്ടം നമുക്ക് തോന്നും. സാക്ഷാൽ രമേശ് ചെന്നിത്തല മുന്നിൽ വന്നാലും പറയാനുള്ളത് ബിജു പറയും; ചെയ്യും എന്ന വിശ്വാസം. അത് നിവിൻ പോളിയുടെയും ഏബ്രിഡ് ഷൈനിന്റെയും മിടുക്കാണ്.
അഭിനന്ദനങ്ങൾ മഹേഷിന്റെയും ബിജുവിന്റെയും പിന്നിൽ പ്രവർത്തിച്ച ഓരോരുത്തർക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP