Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വെള്ളിത്തിരയിലെത്തുന്നത് സേതുരാമയ്യരുടെ അവസാന കേസ് അന്വേഷണം; അഞ്ചാം ഭാഗം ഒരുക്കുന്നത് വ്യത്യസ്തമായ തിരക്കഥയിൽ; സിബിഐ സിരീസിലെ പുതിയ സിനിമയെക്കുറിച്ച് എസ്.എൻ.സ്വാമി

വെള്ളിത്തിരയിലെത്തുന്നത് സേതുരാമയ്യരുടെ അവസാന കേസ് അന്വേഷണം; അഞ്ചാം ഭാഗം ഒരുക്കുന്നത് വ്യത്യസ്തമായ തിരക്കഥയിൽ; സിബിഐ സിരീസിലെ പുതിയ സിനിമയെക്കുറിച്ച് എസ്.എൻ.സ്വാമി

മലയാളത്തിലെ എക്കാലത്തെയും സൂപ്പർ ഹിറ്റ് ഇൻവെസ്റ്റിഗേഷൻ ത്രില്ലറായ സേതുരാമയ്യർ പരമ്പരയിൽ നിന്ന് പുതിയ ചിത്രം എത്തുന്നത് കാത്തിരിക്കുകയാണ് ആരാധകർ.എന്നാൽ മറ്റു ഭാഗങ്ങളിൽ നിന്നും വ്യത്യസ്തമായ തിരക്കഥയുമായാണ് പുതിയ ചിത്രം എത്തുന്നത്. ചിത്രത്തിന്റെ പുറത്തിറങ്ങിയ ഭാഗങ്ങളിൽ കേസ് അന്വേഷിക്കുന്ന സിബിഐ അവസാനം പ്രതിയെ കണ്ടെത്തുന്നതോടെയാണ് അവസാനിക്കുന്നത്. എന്നാൽ പുതിയ ചിത്രത്തിൽ സേതുരാമയ്യർ ഏറ്റെടുക്കുന്ന ഏറ്റവും ബുദ്ധിമുട്ടുള്ള കേസിനെ കുറിച്ചാണ് പറയുന്നത്

കെ.മധു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അന്വേഷകന് കൊലപാതകിയെ തിരിച്ചറിഞ്ഞിട്ടും കേസ് തെളിയിക്കാനാകാത്ത അവസ്ഥയാണ് ഉണ്ടാവുന്നതെന്ന് തിരക്കഥാകൃത്ത് എസ.എൻ.സ്വാമി പറയുന്നു. ഇത് സേതുരാമയ്യരുടെ അന്വേഷണത്തിന്റെ കഥപറയുന്ന അവസാന ചിത്രമായിരിക്കുമെന്നും വാർത്തകളുണ്ട്.

ഈ വർഷം അവസാനത്തോടെ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിൽ സായികുമാറും രഞ്ജീപണിക്കരും മുഖ്യ വേഷത്തിൽ എത്തുന്നുണ്ട്. എന്നാൽ മറ്റു ഭാഗങ്ങളിൽ ചാക്കോ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച മുകേഷ് ഈ ചിത്രത്തിൽ അഭിനയിക്കുന്നില്ല

1988ലാണ് കുശാഗ്രബുദ്ധിക്കാരനായ ഈ സിബിഐ ഉദ്യോഗസ്ഥൻ ആദ്യമായി തീയേറ്ററുകളിലെത്തിയത്. തൊട്ടടുത്ത വർഷവും (1989) പിന്നീട് 2004, 2005 വർഷങ്ങളിലും സേതുരാമയ്യർ തുടർ കേസുകൾ അന്വേഷിക്കാനെത്തി. പത്ത് വർഷം നീണ്ട ഇടവേളയ്ക്ക് ശേഷം അദ്ദേഹം വീണ്ടുമെത്തുകയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP