Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്രായം പലതവണ സംഘാടകർ പരസ്യമാക്കി; ക്ഷുഭിതയായ ശബാന ആസ്മി വേദിയിൽ നിന്നും ഇറങ്ങിപ്പോയി

പ്രായം പലതവണ സംഘാടകർ പരസ്യമാക്കി; ക്ഷുഭിതയായ ശബാന ആസ്മി വേദിയിൽ നിന്നും ഇറങ്ങിപ്പോയി

സെലിബ്രിറ്റികളിൽ ഭൂരിഭാഗം പേരും പ്രായം വെളിപ്പെടുത്താൻ മടിക്കുന്നവരാണ്. പൊതുവേ സ്ത്രീകളോട് പ്രായം ചോദിച്ചാൽ യഥാർത്ഥ വയസിൽ നിന്നും രണ്ട് വയസെങ്കിലും കുറച്ചേ പറയുകയുള്ളൂ എന്നാണ് വയ്പ്. എന്നാൽ പ്രായം പരസ്യമായി പറഞ്ഞതിന്റെ പേരിൽ പങ്കെടുത്ത പരിപാടിയിൽ നിന്നും ഇറങ്ങിപ്പോയിരിക്കുകയാണ് മുൻകാല ബോളിവുഡ് താരം ശബാന ആസ്മി.

മികച്ച നടിക്കുള്ള ദേശീയ അവാർഡ് തുടരെ മൂന്നുതവണ നേടിയ നടി ശബാന ആസ്മിയാണ് തന്റെ പ്രായം സംഘാടകർ പരസ്യമാക്കിയതിനെത്തുടർന്ന് ക്ഷുഭിതയായി, പങ്കെടുത്ത
പരിപാടിയിൽ നിന്നും ഇറങ്ങിപ്പോയത്.

ഗുഡ്ഗാവിൽ ചേബംർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി സംഘടിപ്പിച്ച പരിപാടിയിൽ നിന്നാണ് തന്റെ പ്രായം പരാമർശിച്ചതിന്റെ പേരിൽ ശബാന ആസ്മി ഇറങ്ങിപ്പോയത്. '65കാരിയായ ശബാന ആസ്മി'യെന്ന് പലതവണ സംഘാടകർ വേദിയിൽ പാരമാർശിച്ചതിനെ ത്തുടർന്ന് താരം ഇറങ്ങിപ്പോകുയായിരുന്നു.മാത്രമല്ല പ്രായം ശബാനയുടെ സൗന്ദര്യത്തെ ബാധിച്ചിട്ടില്ലെന്നും സൗന്ദര്യത്തിന്റെ രഹസ്യം പുറത്തുപറയണമെന്നും സംഘാടകനായ വ്യവസായി പറഞ്ഞിരുന്നു.

എന്നാൽ വ്യവസായിയുടെ സംസാരം ഇഷ്ടപ്പെടാതിരുന്ന ശബാന സദസിൽ നിന്നും തന്റെ ഇരിപ്പിടം കാണികളുടെ നിരയിലേയ്ക്ക് മാറ്റി. എന്നാൽ തുടർന്ന് വേദിയിൽ പ്രസംഗിച്ച മറ്റു മൂന്ന് പേർ കൂടി താരത്തിന്റെ പ്രായത്തെപ്പറ്റി പറയുകയുണ്ടായി.

ഇതോടെ ശബാന ആസ്മി വേദി വിട്ടെന്നാണ് ഡെയ്‌ലി മെയിൽ ഉൾപ്പെടെയുള്ള പത്രങ്ങൾ റിപോർട്ട് ചെയ്യുന്നത്. അതേ സമയം കൊടുത്ത സമയം അവസാനിച്ചതിനാലാണ് താരം പരിപാടി കഴിയുന്നതിനു മുമ്പേ മടങ്ങിയതെന്നാണ് സംഘാടകർ പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP