Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഐപിഎൽ വേദിയിൽ നിറഞ്ഞ് ഇത്തവണയും രണ്ട് വയസുകാരൻ അബ്‌റാം; ഗ്രൗണ്ടിൽ പന്ത് തട്ടിയും ഓടിക്കളിച്ചും അച്ചനൊപ്പം കുസൃതികാട്ടി താരപുത്രൻ; ഷാരൂഖിന്റെയും മകൻ അബ്‌റാമിന്റെയും വൈറലാകുന്ന വീഡിയോ കാണാം

ഐപിഎൽ വേദിയിൽ നിറഞ്ഞ് ഇത്തവണയും രണ്ട് വയസുകാരൻ അബ്‌റാം; ഗ്രൗണ്ടിൽ പന്ത് തട്ടിയും ഓടിക്കളിച്ചും അച്ചനൊപ്പം കുസൃതികാട്ടി താരപുത്രൻ; ഷാരൂഖിന്റെയും മകൻ അബ്‌റാമിന്റെയും വൈറലാകുന്ന വീഡിയോ കാണാം

ണ്ടു വയസുകാരൻ അബ്റാം ഷാരൂഖിനൊപ്പം പൊതുവേദിയിലെത്തിയാൽ േപിതാവ് ഷാരുഖ് പോലും നിഷ്പ്രഭനായി പോകും. ഐപിഎല്ലിന്റെ ഉദ്ഘാടന മത്സരം കാണാനെത്തിയപ്പോൾ ഷാരുഖിനെക്കാൾ ആരാധകർ അബ്റാമിനായിരുന്നു. കാമറകളുടെ പൊന്നൊമനയാണ് അബ്റാം എല്ലായ്‌പ്പോഴും. വീണ്ടും ഇതാ അബ്റാം താരമായിരിക്കുകയാണ്. 

ഐപിഎൽ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേർസിന്റെ മത്സരം കാണാൻ ഈഡൻഗാർഡനിലെത്തിയ അബ്‌റാമാണ് ഇത്തവണയും താരമായിരിക്കുന്നത്. കൊൽക്കത്തയുടെ വിജയങ്ങൾക്ക് പിന്നിലുള്ള ഭാഗ്യസാന്നിധ്യം രണ്ടു വയസ്സുകാരനായ അബ്റാമാണെന്നാണ് ഷാരൂഖിന്റെ വിശ്വാസം. ടീമിനെ ചിയർ ചെയ്യുന്നതിനുള്ള സ്റ്റെപ്പുകൾ അബ്റാമിനൊപ്പം പരിശീലിക്കുകയാണെന്ന ഷാരൂഖിന്റെ ട്വീറ്റ് വന്നതോടെ കളി തുടങ്ങുന്നതിന് മുൻപ് എല്ലാവരുടെയും ശ്രദ്ധ അബ്റാമിലായിരുന്നു.

ഷാരൂഖിനൊപ്പം ഗ്രൗണ്ടിലിറങ്ങിയ അബ്റാം പന്ത് തട്ടിയും ഓടിക്കളിച്ചും സമയം ചെലവഴിച്ചു. എന്തായാലും അബ്‌റാമിന്റെ കുസൃതി നിറയുന്ന വീഡിയോ വൈറലായിരിക്കുകയാണ്. അബ്‌റാമിന്റെ കുസൃതിക്കൊപ്പം ഷാരൂഖും ഒത്തുചേരുന്നതും വീഡിയോയിൽ കാണാം.

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP