Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഷാരൂഖിന്റെ വിശേഷങ്ങൾ വീഡിയോ ടീറ്റിലൂടെ ആരാധകർക്ക് മുന്നിലേക്ക്; ട്വിറ്ററിന്റെ വീഡിയോ മെസേജിങ് ഫീച്ചർ ആദ്യമായി ഉപയോഗിച്ച ഇന്ത്യക്കാരനും ഷാരൂഖ്

ഷാരൂഖിന്റെ വിശേഷങ്ങൾ വീഡിയോ ടീറ്റിലൂടെ ആരാധകർക്ക് മുന്നിലേക്ക്;  ട്വിറ്ററിന്റെ വീഡിയോ മെസേജിങ് ഫീച്ചർ ആദ്യമായി ഉപയോഗിച്ച ഇന്ത്യക്കാരനും ഷാരൂഖ്

ബോളിവുഡിൽ ട്വിറ്ററിൽ ആരാധകരുമായി സജീവമായി ബന്ധപ്പെടുന്ന താരവും ഏറ്റവുമധികം ഫോളോവേഴ്‌സുള്ള നടനുമാണ് ഷാരൂഖ്. അതുകൊണ്ട് തന്നെ ട്വിറ്ററിന്റെ ഏറ്റവും പുതിയ സവിശേഷതയായ വീഡിയോ മെസേജിങ് ഇന്ത്യയിൽ ആദ്യം ഉപയോഗിച്ചതും ബോളിവുഡിലെ കിങ് ഖാൻ തന്നെ.

വീഡിയോ എടുക്കാനും എഡിറ്റ് ചെയ്ത് ഷെയർ ചെയ്യാനുമുള്ള സംവിധാനം ട്വിറ്റർ ഇന്നലെ രാത്രിയോടെയാണ് അവതരിപ്പിച്ചത്. ഷാരൂഖ് ഖാനായിരുന്നു ഇന്ത്യയിൽ ആദ്യം ഈ ഫീച്ചർ ഉപയോഗിച്ച് സന്ദേശമിട്ടത്. വീഡിയോ മെസേജിങ് സൗകര്യം യാഥാർത്ഥ്യമാക്കാൻ ട്വിറ്ററിനോട് നിർദ്ദേശിച്ചതും ഷാരൂഖാണ്. ട്വിറ്റർ ആപ്ലിക്കേഷൻ വഴി ട്വിറ്ററിലൂടെ വിഡിയോ അപ്‌ലോഡ് ചെയ്യുവാനും, എഡിറ്റ് ചെയ്ത് ചേർക്കാനും സാധിക്കുന്ന രീതിയിലാണ് ആപ്ലികേഷൻ. 3 മിനുട്ട് വരെ ആയിരിക്കും അപ്ലോഡ് ചെയ്യാവുന്ന വീഡിയോ.

'ഇനി നിങ്ങളുമായി വിഡിയോയിലൂടെ നമ്മുക്ക് നല്ല കാര്യങ്ങൾ പങ്കുവയ്ക്കാം, അതു പോലെ എന്റെ ഷൂട്ടിങ്ങ് വിഷയങ്ങളും ഷെയർ ചെയ്യാം. ഷാരൂഖ് വിഡിയോ ട്വീറ്റിലൂടെ പറഞ്ഞു. ട്വിറ്ററിന്റെ ഏറ്റവും പുതിയ സവിശേഷതയായ വീഡിയോ മെസേജിങ് ഇന്ത്യയിൽ ആദ്യം ഉപയോഗിച്ചത് ബോളിവുഡിലെ കിങ് ഖാൻ. വീഡിയോ എടുക്കാനും എഡിറ്റ് ചെയ്ത് ഷെയർ ചെയ്യാനുമുള്ള സംവിധാനം ട്വിറ്റർ ഇന്നലെ രാത്രിയോടെയാണ് അവതരിപ്പിച്ചത്. ഷാരൂഖ് ഖാനായിരുന്നു ഇന്ത്യയിൽ ആദ്യം ഈ ഫീച്ചർ ഉപയോഗിച്ച് സന്ദേശമിട്ടത്. വീഡിയോ മെസേജിങ് സൗകര്യം യാഥാർത്ഥ്യമാക്കാൻ ട്വിറ്ററിനോട് നിർദ്ദേശിച്ചതും ഷാരൂഖാണ്.

ട്വിറ്റർ ഓഡിയോ കാർഡ് വന്നപ്പോൾ അതുപയോഗിച്ച് ആദ്യമായി വോയിസ് മെസേജ് അയച്ചത് ഷാരൂഖാണ്. ട്വിറ്ററിന്റെ പുതിയ ഫീച്ചറായ മൊബൈൽ വീഡിയോ ക്യാമറ അവതരിപ്പിച്ചയുടനെ അത് ഉപയോഗിച്ചതും അദ്ദേഹമാണെന്നും ട്വിറ്റർ ദക്ഷിണേഷ്യാ മാർക്കറ്റ് ഡയറക്ടർ ഋഷി ജയറ്റ്‌ലി പറഞ്ഞു. ആരാധകരുമായി സംവദിക്കാൻ ഓഡിയോ, വീഡിയോ സൗകര്യങ്ങളൊരുക്കണമെന്ന് സാൻഫ്രാൻസിസ്‌കോയിലെ ട്വിറ്റർ ആസ്ഥാനം സന്ദർശിക്കവെ ട്വിറ്റർ എഞ്ചിനീയർമാരോട് അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചിരുന്നതായും അത് തങ്ങൾ സാക്ഷാത്കരിച്ചെന്നും ഋഷി കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP