Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വൈരങ്ങളെല്ലാം മറന്ന് സൽമാനെ കാണാൻ ഷാരൂഖ് ഖാനെത്തി; വീട്ടിലെത്തി കൂടിക്കാഴ്‌ച്ച നടത്തിയത് നിർണ്ണായക വിധി വരുന്നതിന് മുമ്പ്

വൈരങ്ങളെല്ലാം മറന്ന് സൽമാനെ കാണാൻ ഷാരൂഖ് ഖാനെത്തി; വീട്ടിലെത്തി കൂടിക്കാഴ്‌ച്ച നടത്തിയത് നിർണ്ണായക വിധി വരുന്നതിന് മുമ്പ്

മുംബൈ: 2012ലെ ഹിറ്റ് ആൻഡ് റൺ കേസിലെ നിർണ്ണായക വിധി ഇന്ന് വരാനിരിക്കേ ബോളുവുഡ് സൂപ്പർതാരം സൽമാൻ ഖാന് പിന്തണയുമായി കിങ് ഖാൻ ഷാരൂഖ് എത്തി. ഇന്നലെ രാത്രി സൽമാന്റെ വീട്ടിലെത്തിയാണ് ഷാരൂഖ് കൂടിക്കാഴ്‌ച്ച നടത്തിയത്. വിധി എന്തുതന്നെയായാലും ബോളിവുഡ് സൽമാനൊപ്പമുണ്ടാകുമെന്ന് ആശ്വസിപ്പിക്കാനാണ് ഷാരൂഖ് ഖാൻ എത്തിയതെന്നാണ് സൂചന.

കുടുംബത്തോടും സുഹൃത്തുക്കളോടുമൊപ്പമാണ് ഷാരൂഖ് എത്തിയത്. വർഷങ്ങളായി രണ്ട് ഖാന്മാരും അത്ര സുഖത്തിലല്ലെന്ന കാര്യം എല്ലാവർക്കും അറിവുള്ളതാണ്. എന്നാൽ, സൽമാന്റെ സഹോദരി അർപിതയുടെ വിവാഹത്തോടെ രണ്ട് പേരും തമ്മിലുള്ള ബന്ധം വീണ്ടും ദൃഢമായിരുന്നു. ഇന്ന് വിധി വരുമ്പോൾ സൽമാന്റെ നില അത്രഭദ്രമല്ലെന്നാണ് സൂചന. ഇത് ബോളിവുഡിനെ മൊത്തം ആശങ്കയിലാക്കിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ കൂടിയായിരുന്നു ഷാരൂഖ് സൽമാനെ കാണാനെത്തിയത്. സൽമാൻ വന്ന് തിരിച്ചുപോകുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. അർപ്പിതയും ജ്യേഷ്ഠനെ കാണാൻ ഇന്നലെ വീട്ടിലെത്തിയിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP