Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

പാചകം പഠിക്കണം, ഉദ്യാനം പരിപാലിക്കണം, നോബൽ പ്രൈസും വാങ്ങണം: ബോളിവുഡിലെ കിങ്ങ് ഖാന്റെ ആഗ്രഹങ്ങളുടെ പട്ടിക ഇങ്ങനെ

പാചകം പഠിക്കണം, ഉദ്യാനം പരിപാലിക്കണം, നോബൽ പ്രൈസും വാങ്ങണം: ബോളിവുഡിലെ കിങ്ങ് ഖാന്റെ ആഗ്രഹങ്ങളുടെ പട്ടിക ഇങ്ങനെ

ബോളിവുഡിലെ കിങ്ങ് ഖാൻ എന്നറിയപ്പെടുന്ന ഷാരൂഖ് ഖാന്റെ ആഗ്രഹങ്ങൾ എന്തെല്ലാമായിരിക്കും. നമ്മുടെ എല്ലാം കുഞ്ഞുകുഞ്ഞു ആഗ്രഹങ്ങളെ പോലെ ഷാരൂഖിനും ആഗ്രഹങ്ങൾ പാചകം പഠിക്കണം, ഉദ്യാനം പരിപാലിക്കണം തുടങ്ങിയ മോഹങ്ങൾ ഉണ്ട്. ഒപ്പം തന്നെ നോബൽ പ്രൈസ് നേടണമെന്ന് ഒരാഗ്രഹവും.

ആഗ്രഹം അൽപം കടന്നു പോയെന്ന് ചിന്തിക്കാൻ വരട്ടെ. ഈ ലോകം വിടും മുന്പ് നോബൽ പ്രൈസ് കിട്ടത്തക്ക വണ്ണം എന്തെങ്കിലും ചെയ്യണമെന്നാണ് ഷാരൂഖിന്റെ മോഹം. താരത്തിന്രെ ട്വീറ്റുകളിലെ ആഗ്രഹങ്ങളുടെ ബക്കറ്റ് ലിസ്റ്റിലാണ് ഇത്തരത്തിലൊരു ആഗ്രഹവും പങ്കുവച്ചിരിക്കുന്നത്.

പാചകം പഠിക്കണം, ഉദ്യാനം പരിപാലിക്കണം തുടങ്ങിയ ആഗ്രഹങ്ങൾക്ക് ശേഷമാണ് നോബൽ ആഗ്രഹവും പങ്കുവച്ചത്. കഴിഞ്ഞ നൂറ്റാണ്ടിൽ എഴുതിത്ത്തുടങ്ങിയ ആത്മകഥ പൂർത്തിയാക്കുന്നതും ലിസ്റ്റിലുണ്ട്. കാജലിനൊപ്പം ദീവാലെയുടെ ചിത്രീകരണത്തിലാണ് കിങ് ഖാൻ ഇപ്പോൾ. നോബൽ പ്രൈസ് കിട്ടാൻ തക്കതായ കാര്യങ്ങളും ഷാരൂഖ് ചെയ്യുമെന്നാണ് ഇപ്പോൾ ആരാധകരുടെ പ്രതീക്ഷ.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP