Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പുതിയ അതിഥി എത്തുമുമ്പ് പുതിയ വീട്ടിലേക്ക് താമസം മാറാനൊരുങ്ങി ഷാഹിദും ഭാര്യയും; മുംബൈയിലെ വർളിയിൽ 56 കോടിയുടെ വീട് സ്വന്തമാക്കി നടൻ; നടൻ ജൂഹുവിലെ വീട് മാറാൻ കാരണം പ്രദേശത്ത് ഏറി വരുന്ന ലൈംഗിക തൊഴിലെന്നും മാധ്യമങ്ങൾ

പുതിയ അതിഥി എത്തുമുമ്പ് പുതിയ വീട്ടിലേക്ക് താമസം മാറാനൊരുങ്ങി ഷാഹിദും ഭാര്യയും; മുംബൈയിലെ വർളിയിൽ 56 കോടിയുടെ വീട് സ്വന്തമാക്കി നടൻ; നടൻ ജൂഹുവിലെ വീട് മാറാൻ കാരണം പ്രദേശത്ത് ഏറി വരുന്ന ലൈംഗിക തൊഴിലെന്നും മാധ്യമങ്ങൾ

ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചതു മുതൽ ആരാധകരുടെ മനസിലും ചിന്തകളിലും ഒരേ പോലെ സ്ഥാനം പിടിച്ച നായകനാണ് ഷാഹിദ് കപൂർ.ഷാഹിദ് പ്രണയിച്ചേ വിവാഹം കഴിക്കൂ എന്ന് ഉറപ്പിച്ചു പറഞ്ഞവരെ ഞെട്ടിച്ചു കൊണ്ടാണ് മിറയെ വീട്ടുകാരുടെ നേരിട്ടുള്ള ആലോചന പ്രകാരം വിവാഹം കഴിച്ചത്. പിന്നീട് ബോളിവുഡിലെ ക്യൂട്ട് ദമ്പതികളായി മാറുകയായിരുന്നു ഷാഹിദും മാറി രാജ്പതും.

മുംബൈയിലെ ജുഹൂവിലാണ് ഷാഹിദും മിറയും മകൾ മിഷയ്‌ക്കൊപ്പം താമസിക്കുന്നത്. എന്നാൽ രണ്ടാമതൊരു കുട്ടിയെ പ്രതീക്ഷിച്ചിരിക്കുന്ന ഇരുവരും പുതിയ അതിഥി വീട്ടിലേക്ക് വരും മുൻപ് താമസം മാറാൻ ഒരുങ്ങുകയാണെന്നാണ് പുതിയ വിശേഷം. കഴിഞ്ഞ ആറ് മാസമായി ഇവിടെ നിന്നും താമസം മാറാൻ ശ്രമിക്കുകയാണ് ഇരുവരും. നിരവധി വീടുകൾ നോക്കിയെങ്കിലും ശരിയായിരുന്നില്ല. എന്നാൽ പുതിയ വീട് ഇരുവർക്കും ബോധ്യപ്പെട്ടതോടെയാണ് വാങ്ങാൻ തീരുമാനിച്ചതെന്നുമാണ് സൂചന. 

ജുഹൂവിൽ ഏറെ നാളായി താമസിക്കുന്ന ഇരുവരും ഇവിടം വിടാനൊരു കാരണമുണ്ടെന്നും ഈ പ്രദേശത്ത് ഏറി വരുന്ന ലൈംഗികതൊഴിൽ കാരണമാണ് ഇരുവരും സ്ഥലം മാറുന്നതെന്നാണ് ടൈംസ് നൗ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ഷാഹിദോ ഭാര്യയോ ഇതിനെ കുറിച്ച് ഔദ്യോഗിക പ്രതികരണമൊന്നും നടത്തിയിട്ടില്ല.

ഇരുവരും ഇപ്പോൾ വാങ്ങിയ ഇരട്ട ഫ്‌ളാറ്റിന് 56 കോടി രൂപയാണ് വില.മുംബൈയിൽ തന്നെ വോർലിയിൽ ത്രീ സിക്സ്റ്റി വെസ്റ്റ് എന്ന അപ്പാർട്ട്‌മെന്റ് കോംപ്ലക്‌സിന്റെ 42ഉം 43ഉം ഫ്‌ളോറാണ് പുതിയ ഫ്‌ളാറ്റ്. ജൂലൈ 12നാണ് ഇരുവരും ഫ്‌ളാറ്റ് രജിസ്റ്റർ ചെയ്തത്. ഉടൻ തന്നെ ഇരുവരും ഇങ്ങോട്ട് താമസം മാറിയേക്കും. ഇപ്പോൾ ജുഹു താര റോഡിലെ പ്രനെറ്റ് ബിൽഡിംഗിൽ തന്നെയാണ് ഇരുവരും താമസിക്കുന്നത്.

പുതിയ അപ്പാർട്ട്‌മെന്റിൽ നേരത്തേ അക്ഷയ് കുമാറും കുടുംബവും താമസിച്ചിരുന്നു. കൂടാതെ അഭിഷേക് ബച്ചനും ഐശ്വര്യ റായിയും ഇതേ ഫ്‌ളാറ്റിലായിരുന്നു താമസിച്ചിരുന്നത്. 2015ൽ 27.94 കോടി രൂപയ്ക്കായിരുന്നു അക്ഷയ് ഇവിടെ ഫ്‌ളാറ്റ് വാങ്ങിയിരുന്നത്. 2014ൽ 41.14 കോടിക്കായിരുന്നു അഭിഷേക് ഫ്‌ളാറ്റ് വാങ്ങിയത്. കടലിന് അഭിമുഖമായിട്ടുള്ള ഫ്‌ളാറ്റാണ് ഇപ്പോൾ ഷാഹിദ് സ്വന്തമാക്കിയിരക്കുന്നത്. മകളായ മിഷയ്ക്ക് കൂട്ടായി ഒരാൾ കൂടി വരുന്നതോടെ നാലംഗ കുടുംബമാകും ഷാഹിദിന്റേത്.

ശ്രദ്ധ കപൂറിനൊപ്പം ഭട്ടി ഗുൽ മീറ്റർ ചലു എന്ന ചിത്രത്തിലാണ് ഷാഹിദ് ഇപ്പോൾ അഭിനയിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP