Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മുൻ കാമുകിമാർക്ക് എല്ലാവർക്കും വിവാഹത്തിൽ ക്ഷണം; മാംഗല്യം കെങ്കേമമാക്കി മാറ്റാൻ ഒരുങ്ങി ഷാഹിദ് കപൂർ

മുൻ കാമുകിമാർക്ക് എല്ലാവർക്കും വിവാഹത്തിൽ ക്ഷണം; മാംഗല്യം കെങ്കേമമാക്കി മാറ്റാൻ ഒരുങ്ങി ഷാഹിദ് കപൂർ

ടൻ ഷാഹിദ് കപൂറിന്റെ വിവാഹമാണ് ഇപ്പോൾ ബോളിവുഡിൽ ചൂടൻ ചർച്ച. തന്റെ പൂർവ്വ കാമുകിമാരെ എല്ലാം വിവാഹത്തിൽ ക്ഷണിച്ചാണ് ഇപ്പോൾ ഷാഹിദ് ശ്രദ്ധാകേന്ദ്രമാകുന്നത്. ബോളിവുഡ് സുന്ദരികളായ കരീന, പ്രിയങ്ക, വിദ്യാബാലൻ, സോണാക്ഷി തുടങ്ങിവരുടെ പേരുകൾ എല്ലാം ഷാഹിദിനൊപ്പം ഗോസിപ്പുകാർ ആഘോഷിച്ചതാണ്. ഇതിൽ കരീനയുമായുള്ള അടുപ്പം ബോളിവുഡിൽ പാട്ടായിരുന്നു. എന്നാൽ ഇവരിൽ ഒരാളെ പോലും ഒഴിവാക്കാതെ എല്ലാവരെയും ഷാഹിദ് ക്ഷണിച്ചിരിക്കുകയാണ്.

ജൂലൈ 12 ന് മുംബൈയിൽ താരം നടത്തുന്ന വിരുന്നു സൽക്കാരത്തിലേക്കാണ് മുൻ കാമുകിമാരെയെല്ലാം ഷാഹിദ് ക്ഷണിച്ചത്. നേരത്തേ ഷാഹിദിന്റെയും മീരയുടേയും വിവാഹ നിശ്ചയത്തിന് ഏതാനും സുഹൃത്തുക്കളും രണ്ടുപേരുടേയും ബന്ധുക്കളുമാണ് പങ്കെടുത്തത്. ജീവിതയാത്രയിൽ ഒപ്പം സഞ്ചരിച്ചവരുടേയെല്ലാം അനുഗ്രഹാശിസുകൾ വേണമെന്ന ആഗ്രഹത്തിന്റെ പുറത്താണ് താരം എല്ലാവരേയും ക്ഷണിച്ചിരിക്കുന്നത്.

ഡൽഹിയിലെ പ്രശസ്തമായ ലേഡി ശ്രീറാം കോളജിലെ മൂന്നാം വർഷം ഇംഗ്ലീഷ് ബിരുദ വിദ്യാർത്ഥിനിയായ മീര രാജ്പുത്താണ് ഷാഹിദിന്റെ വധു. മതസംഘടനയായ രാധാ സവോമി സത്‌സങ്ങ് ബേയസിന്റെ കൂട്ടായ്മയിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. തുടർന്നുള്ള പ്രണയമാണ് വിവാഹത്തിലെത്തിയത്. വിവാഹം കെങ്കേമാമാക്കാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോൾ കുടുംബാംഗങ്ങളും ബോളിവുഡും. വിവാഹനിശ്ചയത്തിൽ മീരയ്ക്ക് ഷാഹിദ് സമ്മാനിച്ച മോതിരവും ഏറെ ശ്രദ്ധനേടിയിരുന്നു. 23 ലക്ഷം രൂപയായിരുന്നു വജ്രമോതിരത്തിന്റെ വില. ഡൽഹിയിലെ പ്രമുഖ ജ്വലറിയിൽ പ്രത്യേകമായ തയ്യാറാക്കിയ ഡിസൈനിൽ പണിതിരിക്കുന്ന മോതിരം കൂടിയാണിത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP