Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഐസ് ലൻഡിൽ നിന്നും ഷാരൂഖ് പറന്നിറങ്ങിയത് നീണ്ട കരഘോഷങ്ങളിലേക്ക്; സ്ത്രീ സമത്വത്തെ കുറിച്ച് വാചാലനായി വീണ്ടും കൈയടി നേടി; ബോളിവുഡ് ബാദുഷാ ഇന്നലെ കൊച്ചിയിൽ സൂപ്പർ സ്റ്റാർ ആയത് ഇങ്ങനെ

ഐസ് ലൻഡിൽ നിന്നും ഷാരൂഖ് പറന്നിറങ്ങിയത് നീണ്ട കരഘോഷങ്ങളിലേക്ക്; സ്ത്രീ സമത്വത്തെ കുറിച്ച് വാചാലനായി വീണ്ടും കൈയടി നേടി; ബോളിവുഡ് ബാദുഷാ ഇന്നലെ കൊച്ചിയിൽ സൂപ്പർ സ്റ്റാർ ആയത് ഇങ്ങനെ

കൊച്ചി : ഐസ്‌ലൻഡിൽ നിന്നു കൊച്ചിയിൽ പറന്നിറങ്ങുകയായിരുന്നു ഷാറുഖ് ഖാൻ. സൂപ്പർതാരം എത്തിയതോടെ കൊച്ചി അദ്ദേഹത്തിന് പിന്നാലെയായി. അവരോടായി ഷാരൂഖ് പറഞ്ഞു. പറഞ്ഞു: ഐസ്‌ലൻഡ് രാജ്യത്തെ വനിതകൾ സമരം ചെയ്ത് പുരുഷന്മാരുമായി വേതന സമത്വം നേടിയിട്ടുണ്ട്. ലോകമാകെ വനിതകൾ പുരുഷന്മാരുമായി സമത്വത്തിനായി ഒരു ദിവസം പണിമുടക്കണം. ഇന്ത്യൻ പരസ്യരംഗത്തെ വനിതാ പ്രഫഷനലുകളെക്കൊണ്ടു നിറഞ്ഞിരുന്ന സദസ് ആ വാക്കുകൾ സ്വീകരിച്ചത് കൈയടിയോടെയായിരുന്നു

പിന്നീട് വെളുത്ത ഡബിൾ കോട്ട് വെള്ള മുണ്ട് പാന്റിന് മുകളിൽ ചുറ്റി ബോളിവുഡ് സൂപ്പർ സ്റ്റാർ ഷാരൂഖ് ഖാന്റെ ലുങ്കി ഡാൻസ് . സദസാകെ ഇളകിമറിഞ്ഞു. വിദ്യാർത്ഥികൾ വിദേശികളുമെല്ലാം ചുവട് വച്ചു. ചടുലമായ ചലനങ്ങളും റൊമാന്റിക് ഡയലോഗുമായി കിങ് ഖാൻ കൊച്ചിയുടെ ഹൃദയം കവർന്നു. ഇന്റർനാഷണൽ അഡ്വർടൈസിങ് അസോസിയേഷൻ ഇന്ത്യാ ഘടകത്തിന്റെ സിൽവർ ജൂബിലി ഉച്ചകോടിയുടെ ഉദ്ഘാടന ചടങ്ങിൽ വിശിഷ്ടാതിഥിയായിരുന്നു ഷാരൂഖ് ഖാൻ . ചെറിയ വാക്കുകളിൽ തുടക്കം. ചോദ്യങ്ങൾക്ക് മറുപടി. ഒടുവിൽ ചെന്നൈ എക്സ്‌പ്രസ് എന്ന ഹിറ്റ് സിനിമയിലെ ലുങ്കി ഡാൻസുമായി സദസ്യരെയാകെ കൈയിലെടുത്തു.

സിനിമ പുരുഷാധിപത്യ ലോകമാണെന്നു ഷാറുഖ് പറഞ്ഞു. പക്ഷേ, തന്റെ ഓഫിസിൽ ഓരോ വനിതയോടും ആദരപൂർവമാണ് ഇടപഴകുന്നത്. ജീവിതത്തിലെന്നും സ്ത്രീകൾ തനിക്കു ചുറ്റുമുണ്ടായിരുന്നു. താൻ വലിയൊരു വിഗ്രഹമായി മാറിയതുതന്നെ തന്റെ സിനിമകളിലെ സഹ വനിതാ താരങ്ങളുടെ കഴിവിലാണെന്നും ഷാരുഖ് പറഞ്ഞു. താൻ തന്നെ ഒരു ഉൽപന്നവും ബ്രാൻഡും ആയതിനാൽ ബ്രാൻഡ് മൂല്യം വിജയകരമായി നിലനിർത്തണമെങ്കിൽ സർഗാത്മക മാറ്റങ്ങൾ എപ്പോഴും വരുത്തിക്കൊണ്ടിരിക്കണമെന്ന് ഷാറുഖ് ചൂണ്ടിക്കാട്ടി. സോപ്പും ഷൂസും ഫാഷൻ വസ്ത്രങ്ങളും ഉൾപ്പെടെ പരസ്യങ്ങൾ അനേകം ചെയ്തിട്ടുണ്ടെങ്കിലും ചെയ്യരുതായിരുന്നെന്നു തോന്നിയ ഒരു പരസ്യവും ചെയ്തിട്ടില്ല. താൻ വിശ്വസിക്കുന്നതിനു വേണ്ടി കൂടിയാണു പരസ്യങ്ങൾ. അവനവനോടുള്ള സത്യസന്ധതയാണ് മറ്റെന്തിനേക്കാളും പ്രധാനമെന്നു ഷാരൂഖ് വിശദീകരിച്ചു.

''ഞാൻ മികച്ച മാതൃകയല്ല. നല്ല മാർഗദർശിയുമല്ല. എന്നെ മാതൃകയാക്കരുതെന്ന് മക്കളോടും പറഞ്ഞിട്ടുണ്ട്. എന്നെക്കാൾ നല്ലവർ എത്രയോ പേരുണ്ട്. എല്ലാവരെയും പോലെ ഒരാളാണ് ഞാനും.'' ഖാൻ പറഞ്ഞു. സ്ത്രീകളെ നമ്മൾ ബഹുമാനിക്കണം. കീഴടക്കേണ്ടവളല്ല സ്ത്രീ. ഒപ്പം കൂട്ടണം. ഞാൻ നിർമ്മിച്ച സിനിമകളിൽ സ്ത്രീ കഥാപാത്രങ്ങൾക്ക് പ്രധാന്യമുണ്ട്. അവർക്ക് തുല്യത ലഭിക്കണം. കൂടുതൽ ശാക്തീകരിക്കണം. പരാജയങ്ങളും വിഷമതകളും കരഞ്ഞു തീർക്കാനാവില്ല. ധൈര്യമായി നേരിടണം. വലിയ പ്രതീക്ഷയോടെ നിർമ്മിച്ച സിനിമ പൊട്ടിയപ്പോൾ കല്യാണങ്ങളിൽ ഡാൻസ് കളിക്കാൻ വരെ ഞാൻ തയ്യാറായി. വീണ്ടും വിജയങ്ങൾ തേടി വന്നു-ഖാൻ പറഞ്ഞു.

വിവിധ ബ്രാൻഡുകൾക്കായി കഴിഞ്ഞ 25 വർഷം പരസ്യമോഡലായി നൽകിയ സേവനത്തിന് അംഗീകാരമായി ഷാരുഖിനു നൽകുന്ന ഐഎഎ അവാർഡ് പ്രസിഡന്റ് ശ്രീനിവാസൻ കെ. സ്വാമി കൈമാറി. ചടങ്ങിൽ ബോളിവുഡിലെ സൂപ്പർതാരത്തിനൊപ്പം നൃത്തം ചെയ്യാൻ യുവതീയുവാക്കൾ തിക്കിത്തിരക്കി. സ്റ്റേജിലേക്കു വരട്ടേയെന്ന് അഭ്യർത്ഥിച്ച ഹിന്ദി ചാനൽ ലേഖികയെ ഷാരുഖ് ക്ഷണിച്ചു ഹിന്ദി സിനിമയിലെ റൊമാന്റിക് ഡയലോഗുകൾ പറഞ്ഞു. എല്ലാവരും കാത്തിരുന്ന ലുങ്കി ഡാൻസായിരുന്നു അടുത്തത്. ലുങ്കിക്കു പകരം കരയുള്ള മുണ്ടാണെന്നു മാത്രം. ബിബിഎച്ച് സ്ഥാപക യുഎസിൽ നിന്നുള്ള സിൻഡി ഗാലപും ഐഎഎ സെക്രട്ടറി മോണിക്ക ടാറ്റയും മറ്റു പലരും ഷാരുഖിനൊപ്പം മുണ്ടുടുത്തു ഹിന്ദി സിനിമ ചെന്നൈ എക്സ്‌പ്രസിലെപ്പോലെ ലുങ്കി ഡാൻസ് നടത്തി.

ഖാന്റെ ഒരു റൊമാന്റിക് ഡയലോഗ് നേരിട്ട് കേൾക്കണമെന്നായിരുന്നു ഡൽഹിയിൽ നിന്നെത്തിയ കാരുണ്യയുടെ മോഹം. റെഡിയെന്ന് ഖാൻ. വേദിയിലേയ്ക്ക് താനും വരട്ടയോ എന്നായി കാരുണ്യയുടെ അടുത്ത ചോദ്യം. ഖാൻ സമ്മതം മൂളി. വേദിയിലേയ്ക്ക് കാരുണ്യയെ കൈപിടിച്ചു കയറ്റിയ ഖാൻ പറഞ്ഞ പ്രണയം തുളുമ്പുന്ന ഡയലോഗ് സദസ് ഹർഷാരവത്തോടെ സ്വീകരിച്ചു. പിന്നീട് ഇനിയൊരു ഡാൻസുമാകാമെന്ന് ഖാൻ പറഞ്ഞപ്പോൾ കൈയടി. വെള്ള മുണ്ടെത്തി. ഐ.എ.എയുടെ ഭാരവാഹികളെയും പ്രതിനിധികളെയും വേദിയിലേയ്ക്ക് വിളിച്ചു. അവർക്കും കൊടുത്തു മുണ്ട്. കോട്ടുയർത്തി പാന്റിന് മുകളിൽ തനിയെ മുണ്ടുടുത്തപ്പോഴേയ്ക്കും പശ്ചാത്തലത്തിൽ ഗാനം മുഴങ്ങി. ചുവടുകൾ ചടുലമാക്കി നൃത്തം തുടങ്ങി. സദസിലിരുന്നവരും എഴുന്നേറ്റ് നൃത്തം തുടങ്ങി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP