Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ധൂം ഫ്രാഞ്ചൈസിയിലൂടെ സിനിമാ ലോകത്ത് ചുവടുവയ്ക്കാൻ താരപുത്രൻ; ഷാരൂഖിന്റെ മകനെ ധൂം 6 ലൂടെ സിനിമാ ലോകത്തുകൊണ്ടുവരാൻ ആദിത്യ ചോപ്ര

ധൂം ഫ്രാഞ്ചൈസിയിലൂടെ സിനിമാ ലോകത്ത് ചുവടുവയ്ക്കാൻ താരപുത്രൻ; ഷാരൂഖിന്റെ മകനെ ധൂം 6 ലൂടെ സിനിമാ ലോകത്തുകൊണ്ടുവരാൻ ആദിത്യ ചോപ്ര

ധൂം ഫ്രാഞ്ചൈസിയിലൂടെ സിനിമാ ലോകത്ത് ചുവടുവയ്ക്കാനൊരുങ്ങുകയാണ് ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ.തന്റെ മകൾക്ക് സിനിയമിൽ അഭിനയിക്കാൻ താൽപര്യമുണ്ടെന്ന് ഷാരൂഖ്  പറഞ്ഞതിന് പിന്നാലെയാണ് ഇപ്പോൾ മകന്റെ അരങ്ങേറ്റം ഉറപ്പായിരിക്കുന്നത്. ആദിത്യ ചോപ്രയുടെ ധൂം6 ലായിരിക്കും ആര്യൻ സിനിമാ ലോകത്ത് ചുവട് വയ്ക്കുക.

ജോൺ എബ്രഹാം, ഹൃത്വിക് റോഷൻ, അമീർ ഖാൻ തുടങ്ങിയ താരങ്ങൾ അഭിനയിച്ച ആദ്യ മൂന്നു ചിത്രങ്ങൾക്കും വലിയ സ്വീകരണമാണ് പ്രേക്ഷകർ നൽകിയത്. ധൂം 4ൽ അഭിനയിക്കാൻ അവസരം ലഭിച്ചാൽ താനത് ചെയ്യുമെന്ന് ഷാരൂഖും നേരത്തെ പറഞ്ഞിരുന്നു. ചിത്രത്തിന്റെ നാലാം പതിപ്പിൽ സൽമാൻ ഖാൻ അഭിനയിക്കുമെന്ന് സൂചനയുണ്ട്. താരം വില്ലൻ വേഷമാകും അഭിനയിക്കുക.

ആര്യനെ ധൂം 6ലൂടെ ചലച്ചിത്ര രംഗത്തെത്തിക്കാനാണ് ആദിത്യയുടെ പദ്ധതിയെന്നും ചിത്രത്തിന്റെ സഹസംവിധാനം ഷാരൂഖായിരിക്കുമെന്നും വൃത്തങ്ങൾ അറിയിച്ചു. എന്നാൽ ചിത്രത്തിന്റെ ജോലികൾ കുറച്ച് വർഷങ്ങൾക്കുള്ളിലെ ഉണ്ടാകൂ.

പഠനത്തെ പാതിവഴിയിലിട്ട് ഒരു സിനിമാഭിനയവും വേണ്ടെന്ന നിലപാടിലാണത്രെ ഷാരൂഖിന്. ആര്യന് 21 വയസ്സ് ആവുമ്പോഴേക്കും പഠനം പൂർത്തിയാവും. അപ്പോഴേക്കും ധൂം 6ലൂടെ കിങ് ഖാന്റെ മകനെ പ്രേക്ഷകർക്ക് പരിചയപ്പെടുത്താമെന്നാണ് അദിത്യ ചോപ്ര കണക്കുകൂട്ടുന്നത്. അതിനോട് ഷാരൂഖിന് എതിർപ്പില്ലെയെന്നാണ് റിപ്പോർട്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP