Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സോളാർ തട്ടിപ്പ് സിനിമയാക്കുമ്പോൾ ചിത്രത്തിൽ സരിത നായരില്ല; സുരേഷ് ഗോപി നായകനായ ചിത്രമൊരുക്കുന്നത് പൊലീസ് ത്രില്ലറായെന്ന് സംവിധായകൻ ഷാജി കൈലാസ്

സോളാർ തട്ടിപ്പ് സിനിമയാക്കുമ്പോൾ ചിത്രത്തിൽ സരിത നായരില്ല; സുരേഷ് ഗോപി നായകനായ ചിത്രമൊരുക്കുന്നത് പൊലീസ് ത്രില്ലറായെന്ന് സംവിധായകൻ ഷാജി കൈലാസ്

തിരുവനന്തപുരം: കേരളം ഏറ്റവും ദ്വീർഘമായ കാലയളവിൽ ചർച്ച ചെയ്ത വിഷയമാണ് സരിത എസ് നായർ ഉൾപ്പെട്ട സോളാർ തട്ടിപ്പു കേസ്. ഈ കേസിനെ ആസ്പദമാക്കി താൻ സിനിമയെടുക്കുന്ന കാര്യം സംവിധായകൻ ഷാജി കൈലാസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതോടെ ആരൊക്കെയാകും നായികാ നായകന്മാർ ആകുക എന്നതിനെ കുറിച്ചും ചർച്ചകൾ നടന്നു. സരിത എസ് നായരും ചിത്രത്തിൻ അഭിനയിക്കുന്നുണ്ടെന്നായിരുന്നു വാർത്തകൾ. എന്നാൽ ഇക്കാര്യം നിഷേധിച്ചുകൊണ്ട് ഷാജി കൈലാസ് രംഗത്തെത്തി.

സോളാർ തട്ടിപ്പ് കേസിലെ പ്രതി സരിത എസ് നായർ തന്റെ പുതിയ ചിത്രത്തിൽ അഭിനയിക്കുമെന്ന പ്രചാരണങ്ങൾ വ്യാജമാണെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. മലയാളത്തിലെ പുതിയ ചിത്രം സുരേഷ് ഗോപി നായകനായുള്ള പൊലീസ് ത്രില്ലറാണെന്നും ഷാജി കൈലാസ് വ്യക്തമാക്കി. ഫേസ്‌ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

'സരിത എന്റെ ചിത്രത്തിൽ അഭിനയിക്കുമെന്ന പ്രചാരണം ആരാണ് നടത്തുന്നതെന്ന് അറിയില്ല. ഈ പ്രചാരണം ഏറെ വിഷമിപ്പിച്ചതോടെയാണ് പ്രതികരണത്തിന് മുതിരുന്നത്. സുരേഷ്‌ഗോപി നായകനാകുന്ന പൊലീസ് ത്രില്ലറാണ് മലയാളത്തിലെ പുതിയ പ്രൊജക്ട്. രാജേഷ് ജയരാമനാണ് ചിത്രത്തിന്റെ രചയിതാവ്. നിലവിൽ നാദിയ കൊല്ലപ്പെട്ട രാത്രിയുടെ തമിഴ് പതിപ്പായ വൈഗൈ എക്സ്‌പ്രസ് എന്ന ചിത്രത്തിന്റെ പണിപ്പുരയിലാണ് ഞാൻ. ഈചിത്രം അവസാനഘട്ടത്തിലാണ്' ഷാജി കൈലാസ് വ്യക്തമാക്കി. നേരത്തെ ഒരു സോളാർ സ്വപ്‌നം എന്ന പേരിലും സോളാർ തട്ടിപ്പ് വിഷയം സിനിമയാക്കിയിരുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP