Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നടിയും നർത്തകിയുമായ ശാലു മേനോൻ വിവാഹിതയാകുന്നു; വരൻ സീരിയൽ താരം സജി ജി നായർ; മിന്നുകെട്ട് സെപ്റ്റംബർ എട്ടിനു ഗുരുവായൂരിൽ

നടിയും നർത്തകിയുമായ ശാലു മേനോൻ വിവാഹിതയാകുന്നു; വരൻ സീരിയൽ താരം സജി ജി നായർ; മിന്നുകെട്ട് സെപ്റ്റംബർ എട്ടിനു ഗുരുവായൂരിൽ

കോട്ടയം: നടിയും നർത്തകിയുമായ ശാലുമേനോൻ വിവാഹിതയാകുന്നു. സീരിയൽ നടനും കൊല്ലം വാക്കനാട് സ്വദേശിയുമായ സജി ജി. നായരാണ് വരൻ. സെപ്റ്റംബർ എട്ടിന് ഗുരുവായൂർ ക്ഷേത്രത്തിലാണ് ഇവരുടെ വിവാഹം.

സീരിയൽ താരങ്ങളായ ഇരുവരും തമ്മിലുള്ള പ്രണയം പിന്നീട് വിവാഹത്തിലേയക്ക് എത്തുകയായിരുന്നു. വിവാഹം ക്ഷണിച്ചുകൊണ്ടുള്ള കത്ത് സൃഹൃത്തുക്കൾക്ക് ലഭിച്ചതോടെയാണ് വിവാഹവാർത്ത പുറത്തറിയുന്നത്.

വിവാഹത്തിനുശേഷം ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമുള്ള സൽക്കാരം ഒമ്പതിന് കൊല്ലത്തെ സുരഭി ഓഡിറ്റോറിയത്തിലാണ് നടക്കുന്നത്.

സോളാർ കേസുമായി ബന്ധപ്പെട്ട് വിവാദങ്ങളിൽ അകപ്പെട്ട ശാലു മേനോൻ അറസ്റ്റിലാകുകയും ചെയ്തിരുന്നു. കേസിലെ മുഖ്യപ്രതിയായ ബിജു രാധാകൃഷ്ണനുമായുള്ള അടുപ്പമാണ് ശാലുവിനെ കേസിൽ കുടുക്കിയത്. കുറച്ചുകാലമായി അഭിനയത്തിൽ നിന്നും വിട്ടിനിൽക്കുന്ന ശാലു ഇപ്പോൾ നൃത്തവേദികളിൽ സജീവമാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP