Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ചേച്ചി ശാലിനിയുടെ വഴിയേ ശ്യാമിലിയും; കുഞ്ചാക്കോ ബോബന്റെ നായികയായി മലയാളത്തിൽ തിരിച്ചുവരവിനൊരുങ്ങി ബേബി ശ്യാമിലി

ചേച്ചി ശാലിനിയുടെ വഴിയേ ശ്യാമിലിയും; കുഞ്ചാക്കോ ബോബന്റെ നായികയായി മലയാളത്തിൽ തിരിച്ചുവരവിനൊരുങ്ങി ബേബി ശ്യാമിലി

ബാലതാരമായി മലയാളത്തിലും പിന്നീട് തമിഴിലും തെലുങ്കിലും തിളങ്ങിയ ശേഷം നായികയായി ശാലിനി അരങ്ങേറ്റം കുറിച്ചത് കുഞ്ചാക്കോ ബോബനൊപ്പമായിരുന്നു. ഫാസിലിന്റെ അനിയത്തി പ്രാവ് എന്ന സിനിമയിലൂടെ. ഇപ്പോഴിതാ സഹോദരി ശ്യാമിലിയും മലയാളത്തിൽ നായികയായുള്ള ആദ്യഊഴം ലഭിച്ചിരിക്കുന്നത് ചാക്കോച്ചെനാപ്പമാണ്.

കുഞ്ചാക്കോ ബോബൻ നായകനാവുന്ന വള്ളീം തെറ്റി പുള്ളീം തെറ്റി എന്ന സിനിമയിലൂടെയാണ് ശ്യാമിലി മലയാള പ്രേക്ഷകരുടെ മനം കവരാൻ എത്തുന്നത്. ശ്യാമിലിയുടെ കണ്ണുകൾ മാത്രം നൽകി കൊണ്ടുള്ള സിനിമയുടെ പോസ്റ്റർ കഴിഞ്ഞ ദിവസം ചാക്കോച്ചനും അജു വർഗീസും തങ്ങളുടെ ഫേസ്‌ബുക്ക് പേജിൽ പോസ്റ്റ് ചെയ്തിരുന്നു. 'ഇവൾ ഞങ്ങളുടെ നായിക, കാത്തിരിക്കുക ഈ കണ്ണുകൾ ആരുടേതെന്നറിയാൻ' എന്നെഴുതിയ പോസ്റ്ററായിരുന്നു അത്. അപ്പോൾ തന്നെ ഇത് ശ്യാമിലിയാണെന്ന് സോഷ്യൽ മീഡിയ പ്രവചിച്ചിരുന്നു.

നവാഗതനായ റിഷി ശിവകുമാർ ആണ് ഈ സിനിമ സംവിധാനം ചെയ്യുന്നത്. സൂരജ് എസ് കുറുപ്പ് സംഗീതം നിർവഹിക്കുന്നു. ഛായാഗ്രഹണം കുഞ്ഞുണ്ണി എസ് കുമാർ. പ്രശസ്ത ഛായാഗ്രാഹകൻ എസ്.കുമാറിന്റെ മകനാണ് കുഞ്ഞുണ്ണി. മോഹൻലാൽ ചിത്രമായ ലോഹത്തിനും ഛായാഗ്രഹണം
നിർവഹിച്ചത് കുഞ്ഞുണ്ണിയാണ്.

ചിത്രത്തിൽ കുഞ്ചാക്കോയുടെ ഭാര്യാ വേഷത്തിലാണ് ശ്യാമിലി എത്തുന്നത്. വളരെ തന്റേടിയായ ഒര കഥാപാത്രമാണിത്. ഒരു റിട്രോ ലുക്കാണ് ശ്യാമിലിയുടേത്. ചെന്നൈയിൽ ജനിച്ചു വളർന്ന കഥാപാത്രമായതിനാൽ തന്നെ സിനിമയിൽ ശ്യാമിലി മലയാളം സംസാരിക്കുന്നില്ല. ഡിസംബറിൽ ഷൂട്ടിങ് തുടങ്ങാനാണ് പദ്ധതിയെന്ന് റിഷി പറഞ്ഞു.

സിംഗപ്പൂരിൽ പഠനം പൂർത്തിയാക്കിയ ശേഷമാണ് ശ്യാമിലി സിനിമയിലെത്തുന്നത്. കുഞ്ചാക്കോയോടൊപ്പം അരങ്ങേറാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ശ്യാമിലി പറഞ്ഞു. 2009ൽ തെലുങ്കിൽ സിദ്ധാർത്ഥിെനാപ്പം ഒയ് എന്ന സിനിമയിൽ ശ്യാമിലി അഭിനയിച്ചിരുന്നു. വൻ വിജയമായിരുന്നു ഈ സിനിമ. തമിഴിൽ ധനുഷ് നായകനാവുന്ന സിനിമയിലും ശ്യാമിലി അഭിനയിക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP