Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിദ്യാബാലന് പകരക്കാരിയായി ശാമിലി തിരിച്ചുവരുന്നു; മടങ്ങിവരവ് ധനുഷിന് വില്ലത്തിയായി

വിദ്യാബാലന് പകരക്കാരിയായി ശാമിലി തിരിച്ചുവരുന്നു; മടങ്ങിവരവ് ധനുഷിന് വില്ലത്തിയായി

മാളൂട്ടി എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസിലിടം നേടിയ ബേബി ശാമിലി സിനിമയിൽ വീണ്ടും സജീവമാകുന്നു. സിദ്ധാർഥ് നായകനായി എത്തിയ ഒയ് എന്ന ചിത്രത്തിലൂടെ നായികയായി എത്തിയിരുന്നെങ്കിലും പിന്നീട് ഇടവേളയെടുത്ത നടി ഇപ്പോൾ വീണ്ടും ഒരു തമിഴ് ചിത്രത്തിലൂടെ തിരിച്ചുവരവിനൊരുങ്ങുകയാണ്.

ദുരൈ സെന്തിൽ കുമാർ സംവിധാനം ചെയ്യുന്നപേരിടാത്ത ചിത്രത്തിലൂടെയാണ് തിരിച്ചുവരവ്. എതിർ നീച്ചൽ, കാക്കി സട്ടൈ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് ദുരൈ സെന്തിൽ കുമാർ. ചിത്രത്തിൽ നായികയായല്ല പ്രതിനായികയായാണ് ശാമിലി എത്തുന്നത്. നേരത്തെ ഈ വേഷത്തിന് വേണ്ടി പരിഗണിച്ചിരുന്നത് വിദ്യ ബാലനെയായിരുന്നു. എന്നാൽ പിന്നീട് ശാമിലിക്ക് നറുക്കു വീഴുകയായിരുന്നു. ധനുഷും ലക്ഷ്മി മേനോനുമാണ് ചിത്രത്തിലെ നായകനും നായികയും.

കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ എന്ന തമിഴ് സിനിമയിൽ ശാമിലി ചെറിയൊരു വേഷം ചെയ്തിരുന്നു. ഒപ്പം ഫാസിലിന്റെ ഹരികൃഷ്ണൻസിൽ മോഹൻലാലിന്റെ സഹോദരിയായും വേഷമിട്ടു. ഒട്ടേറെ തെന്നിന്ത്യൻ ഹിറ്റ് സിനിമകളിൽ ബാലതാരമായി അഭിനയിച്ചിട്ടുണ്ടെങ്കിലും മണിരത്‌നത്തിന്റെ 'അഞ്ജലി' എന്ന സിനിമയിലെ ബുദ്ധിമാന്ദ്യമുള്ള കഥാപാത്രമാണ് ശ്യാമിലിയുടെ ഏറ്റവും ചർച്ചചെയ്യപ്പെട്ട വേഷം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP