Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇന്നത്തെ കേരളം ഒട്ടും സുരക്ഷിതമല്ല; സുഹൃത്തുക്കളെ പോലും ഭയക്കേണ്ട കാലം; നടിക്കെതിരെ നടന്ന ക്രൂരകൃത്യത്തിനെതിരെ ശക്തമായ നടപടി വേണം: ആശങ്ക പങ്കുവച്ച് നടി ഷംന കാസിം

ഇന്നത്തെ കേരളം ഒട്ടും സുരക്ഷിതമല്ല; സുഹൃത്തുക്കളെ പോലും ഭയക്കേണ്ട കാലം; നടിക്കെതിരെ നടന്ന ക്രൂരകൃത്യത്തിനെതിരെ ശക്തമായ നടപടി വേണം: ആശങ്ക പങ്കുവച്ച് നടി ഷംന കാസിം

മസ്‌കത്ത്: കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവത്തോടെ മലയാള സിനിമയിലെ പല നടിമാരും അവരുടെ അരക്ഷിത ബോധം മാദ്ധ്യമങ്ങളുടമായി പങ്കുവെക്കുകയുണ്ടായി. മുൻകാലത്ത് ആക്രമണം നേരിടേണ്ട വന്നവരും അവരുടെ അനുഭവങ്ങൾ പങ്കുവച്ചു. ഇതിനിടെയാണ് ചലച്ചിത്ര നടി ഷംന കാസിം തന്റെ ആശങ്കകൾ പങ്കുവച്ച് രംഗത്തെത്തിയത്.

ഇന്നത്തെ കേരളം സുരക്ഷിതമല്ലെന്നും സുഹൃത്തുക്കളെ പോലും ഭയപ്പെടേണ്ട കാലമാണിതെന്നും ഷംന കാസിം പറഞ്ഞു. മസ്‌കത്തിൽ വാർത്താലേഖകരോട് സംസാരിക്കുകയായിരുന്നു ഷംന. പഴയ കാലങ്ങളിൽ യുവാക്കൾ സംരക്ഷകർ ആയിരുന്നു. ഇന്ന് അതൊക്കെ മാറി. സുഹൃത്തുക്കളെ അടക്കം എല്ലാവരെയും കണ്ടും നോക്കിയും സൂക്ഷിച്ച് നിൽക്കണം.

കേരളത്തിൽ നടിക്കെതിരെ നടന്ന ക്രൂരകൃത്യത്തിനെതിരെ ശക്തമായ നടപടിയുണ്ടാകണം. നേരത്തെയും ഇത്തരം ക്രൂരകൃത്യങ്ങൾ കേരളത്തിൽ നടന്നിട്ടുണ്ട്. കുറ്റവാളികൾക്ക് കൃത്യമായ ശിക്ഷ നൽകാൻ കേരളത്തിലെ ഭരണകൂടങ്ങൾക്ക് സാധിച്ചിട്ടില്ലെന്നും അതാണ് കുറ്റകൃത്യങ്ങൾ ആവർത്തിക്കുന്നതെന്നും മസ്‌കത്തിൽ വൈശാഖസന്ധ്യ സ്റ്റേജ് ഷോയ്ക്കെത്തിയ നടി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP