Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഞാൻ തഴയപ്പെട്ടപ്പോൾ എന്നെ ശപിക്കരുത് എന്ന് ദിലീപ് പറഞ്ഞു, പക്ഷെ എന്റെ ശാപം ആ സിനിമയ്ക്കുണ്ട്; അഭിനയ കാലത്തെ തുടക്കത്തിലുണ്ടായ പതർച്ചയെ കുറിച്ച് തുറന്നു പറഞ്ഞ് ഷംന കാസിം

ഞാൻ തഴയപ്പെട്ടപ്പോൾ എന്നെ ശപിക്കരുത് എന്ന് ദിലീപ് പറഞ്ഞു, പക്ഷെ എന്റെ ശാപം ആ സിനിമയ്ക്കുണ്ട്; അഭിനയ കാലത്തെ തുടക്കത്തിലുണ്ടായ പതർച്ചയെ കുറിച്ച് തുറന്നു പറഞ്ഞ് ഷംന കാസിം

തിരുവനന്തപുരം: മലയാള സിനിമയിലേക്കാൾ തമിഴ്, തെലുങ്ക് ചിത്രങ്ങളിൽ ശ്രദ്ധിക്കപ്പെട്ട നടിയാണ് ഷംന കാസിം. പൂർണ എന്ന പേരിൽ അന്യഭാഷകളിൽ അറിയപ്പെടുന്ന നടിയായി മാറിയ ഷംന ഇപ്പോൾ മലയാളത്തിൽ ചാനൽ ഷോകളിലെ നൃത്തവേദിയിലും മറ്റുമാണ് കഴിവു തെളിയിക്കാറുള്ളത്. ഇതരഭാഷയിൽ ശ്രദ്ധിക്കപ്പെടാതെ പോയതിന്റെ വിഷമം പങ്കുവെച്ചു കൊണ്ടാണ് ഷംന മുമ്പ് രംഗത്തെത്തിയത്. മലയാള സിനിമയിൽ ഒത്തിരി ദുരനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് എന്ന് ഷംന കാസിം മുൻപും വെളിപ്പെടുത്തിയിരുന്നു. മോസ് ആൻഡ് ക്യാറ്റ് എന്ന ചിത്രത്തിൽ നിന്ന് തന്നെ ഒഴിവാക്കിയതിനെ കുറിച്ച് ഷംന കാസിം പറഞ്ഞ കാര്യമാണ് ഇപ്പോൾ വൈറലാകുന്നത്.

ദിലീപിനെ നായകനാക്കി ഫാസിൽ സംവിധാനം ചെയ്ത ചിത്രമാണ് മോസ് ആൻഡ് ക്യാറ്റ്. ഒരു കുട്ടിയും ചെറുപ്പക്കാരനും തമ്മിലുള്ള ബന്ധത്തിന്റെ കഥ പറഞ്ഞ ചിത്രത്തിൽ ടെലിവിഷൻ അവതാരകയായിരുന്ന അശ്വതി അശോകനാണ് നായികയായെത്തിയത്. ഷംനയ്ക്ക് വച്ച വേഷം എന്നാൽ ആ നായികാ വേഷം ആദ്യം തേടിയെത്തിയത് തന്നെയാണെന്ന് ഷംന കാസിം പറയുന്നു. ഷൂട്ടിങ് തുടങ്ങുന്നതിന്റെ രണ്ട് ദിവസം മുൻപാണ് ഈ ചിത്രത്തിൽ നിന്നും തന്നെ ഒഴിവാക്കിയത് എന്ന് ഷംന പറഞ്ഞു.

വലിയ വിഷമമായി അതെനിക്ക് വലിയ വിഷമമായി. ഒരുപാട് പ്രതീക്ഷയോടെ ഏറ്റെടുത്ത ചിത്രമായിരുന്നു അത്. ദിലീപേട്ടനൊപ്പം ഒരു സിനിമ ചെയ്യാൻ എല്ലാ നായികമാരും ആഗ്രഹിക്കുന്ന സമയത്ത് എനിക്ക് അങ്ങനെ ഒരു ചിത്രം കിട്ടിയതിൽ വലിയ സന്തോഷമുണ്ടായിരുന്നു. പലതും ഒഴിവാക്കി രണ്ട് മാസത്തേക്ക് ഇനി സ്റ്റേജ് ഷോകളൊന്നും വേണ്ട എന്ന് ഫാസിൽ സർ പറഞ്ഞപ്പോൾ ഞാൻ ഷോകളെല്ലാം ഒഴിവാക്കി. തമിഴിൽ ചിമ്പുവിന്റെ സെക്കന്റ് ഹീറോയിനായി വിളിച്ചിരുന്നു. അതും ഈ ചിത്രത്തിന് വേണ്ടി ഒഴിവാക്കി. രണ്ട് ദിവസം മുൻപ് എന്നാൽ ഷൂട്ടിങ് തുടങ്ങാൻ രണ്ട് ദിവസം മാത്രം ബാക്കി നിൽക്കവെയാണ് ചിത്രത്തിൽ നിന്നും ഒഴിവാക്കി എന്ന് എന്നെ വിളിച്ച് പറഞ്ഞത്. എനിക്ക് ദേഷ്യവും സങ്കടവും വന്നു. ഓകെ സർ എന്ന് മാത്രമേ ഞാൻ പറഞ്ഞിട്ടുള്ളൂ.. സിനിമ റിലീസ് ചെയ്യുന്ന ദിവസം ദിലീപേട്ടൻ എന്നെ വിളിച്ച്, 'ഷംന എന്നെ ശപിക്കരുത്' എന്ന് പറഞ്ഞിരുന്നു.

'അങ്ങനെ ഒന്നും ഞാൻ ചെയ്യില്ല.. പക്ഷെ എന്നെ വേദനിപ്പിച്ചതിന് എന്തെങ്കിലും നല്ല റിസൾട്ട് ആ സിനിമയ്ക്ക് കിട്ടും' എന്ന് ഞാൻ പറഞ്ഞു. ശാപമുണ്ട് ഞാൻ പറഞ്ഞതുകൊണ്ടല്ല, പക്ഷെ അങ്ങനെ ഒരു ശാപം ആ സിനിമയ്ക്ക് കിട്ടിയിട്ടുണ്ട്. അക്കാര്യം ഫാസിൽ സാറിനും അറിയാവുന്നതാണ്. അത്രയേറെ ഞാൻ വേദനിച്ചു. കേരളത്തിലേക്ക് വരാൻ പോലും അന്നെനിക്ക് ഇഷ്ടമല്ലായിരുന്നു- ഷംന കാസിം പറഞ്ഞു. ഫാസിൽ സർ പറഞ്ഞത് ഷംനയ്ക്ക് ഒന്നും തോന്നരുത്.. എന്റെ അടുത്ത ചിത്രത്തിൽ ഷംനയ്ക്ക് എന്തായാലും ഒരു അവസരം തരും എന്നൊക്കെയായിരുന്നു.

പക്ഷെ അതൊന്നും അപ്പോൾ കേൾക്കാനുള്ള ക്ഷമ എനിക്കില്ലായിരുന്നു. ദിലീപ് അല്ല് കാരണം എന്റെ ആ അവസരം നഷ്ടപ്പെടാൻ കാരണം ഒരിക്കലും ദിലീപേട്ടനല്ല. ദിലീപേട്ടനുമായി നല്ലൊരു സൗഹൃദമുണ്ട്. മാത്രമല്ല, സിനിമയിലേക്ക് എന്റെ പേര് നിർദ്ദേശിച്ചപ്പോൾ തന്നെ അദ്ദേഹത്തിന് വേണ്ട എന്ന് പറയാമായിരുന്നു.. ഷൂട്ടിങ് തുടങ്ങുന്നതിന്റെ രണ്ട് ദിവസം മുൻപ് വരെ കാത്തിരിക്കേണ്ട ആവശ്യമില്ല. ആത്മവിശ്വാസം തന്നത് ദിലീപേട്ടനാണ് സിനിമയിൽ കരാറൊപ്പ് വച്ചപ്പോൾ ദിലീപേട്ടൻ എന്നെ വിളിച്ചിരുന്നു.. ഷംന നല്ലൊരു നടിയാണ്.. കഴിവുള്ള നടിയാണ് കൂടെ അഭിനയിക്കണം എന്നാഗ്രഹിച്ചിരുന്നു എന്നൊക്കെ ദിലീപേട്ടൻ പറഞ്ഞിരുന്നു.

ഇതിൽ നിന്നും ഒഴിവാക്കിയപ്പോൾ എന്നെ ആദ്യം വിളിച്ച് കുറച്ചൊരു ആത്മവിശ്വാസം തന്നതും ദിലീപേട്ടനാണ്- ഷംന പറഞ്ഞു. ഷംനയുടെ തുടക്കം മഞ്ഞ് പോലൊരു പെൺകുട്ടി എന്ന ചിത്രത്തിലൂടെ 2004 ലാണ് ഷംന കാസിം അഭിനയാരങ്ങേറ്റം കുറിച്ചത്. തുടർന്ന് ഹൃദയത്തിൽ സൂക്ഷിക്കാൻ, ഡിസംബർ, പച്ചകുതിര, ഭാർഗവ ചരിതം, എന്നിട്ടും, ഒരുവൻ, അലി ഭായ്, ഫൽഷ്, കോളേജ് കുമാരൻ തുടങ്ങിയ മലയാള സിനിമകളിൽ അഭിനയിച്ചു. അന്യഭാഷയിലേക്ക് ശ്രീ മഹാലക്ഷ്മി എന്ന തെലുങ്ക് ചിത്രത്തിൽ അഭിനയിച്ചുകൊണ്ടാണ് ഷംന അന്യഭാഷയിലേക്ക് കടന്നത്. തുടർന്ന് തമിഴിൽ നിന്നും ധാരാളം അവസരങ്ങൾ വന്നുതുടങ്ങി. മുനിയാണ്ടി വിലഗിയാൽ മൂട്രാമാണ്ട്, കതക്കോട്ടൈ, ദ്രോഗി, ആടു പുലി തുടങ്ങിയ ചിത്രങ്ങളിലൂടെ തമിഴിൽ ശ്രദ്ധേയയായി. അന്യഭാഷയിൽ എത്തിയപ്പോൾ പൂർണ എന്ന പേരും സ്വീകരിച്ചു. ഒരു മടങ്ങി വരവ് ചട്ടക്കാരി എന്ന ചിത്രത്തിലൂടെ മലയാളത്തിലെക്ക് ഒരു മികച്ച മടങ്ങിവരവിന് ഷംന കാസിം ശ്രമിച്ചു.

1974 ലെ ചട്ടക്കാരി എന്ന ചിത്രത്തിന്റെ റീമേക്കായിരുന്നു 2012 ൽ പുറത്തിറങ്ങിയ ചട്ടക്കാരി. സിനിമയും ഷംനയുടെ അഭിനയവും ശ്രദ്ധിക്കപ്പെട്ടെങ്കിലും നടിക്ക് മലയാളത്തിൽ നിലനിൽക്കാൻ കഴിഞ്ഞില്ല. പിന്നീട് മലയാളത്തിൽ ഷംന അധികം ശ്രമിച്ചില്ല എന്നതും വാസ്തവമാണ്. അന്യഭാഷയിൽ മികച്ച വേഷം അതേ സമയം ഇപ്പോൾ തെലുങ്കിലും തമിഴിലും അഭിനയപ്പാധാന്യമുള്ള ഒത്തിരി കഥാപാത്രങ്ങൾ ഷംനയെ തേടിയെത്തുന്നു. മിഷ്‌കിൻ സംവിധാനം ചെയ്യുന്ന സവരക്കത്തി എന്ന ചിത്രം ഷംനയ്ക്ക് കരിയർ ബ്രേക്കാകും എന്ന കാര്യത്തിൽ സംശയമില്ല. ഹൊറർ ചിത്രങ്ങളിലൂടെയാണ് ഷംന ഇപ്പോൾ തെലുങ്കിൽ തിളങ്ങുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP