Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ശ്രീനാഥുമായുള്ള വിവാഹത്തിന് ശേഷം വർഷങ്ങൾക്ക് ശേഷം ഗർഭിണിയായി; കുഞ്ഞ് മരിച്ചതോടെ ഡിപ്രഷനിലായി; ശ്രീനാഥിന് അവസരം കുറഞ്ഞതോടെ സാമ്പത്തിക പ്രതിസന്ധി ഉണ്ടായി; നയം വ്യക്തമാക്കുക എന്ന ചിത്രത്തിൽ നായികയായത് മമ്മൂട്ടിയുടെ നിർബന്ധം മൂലം; ശാന്തികൃഷ്ണ മനസ് തുറക്കുന്നു

ശ്രീനാഥുമായുള്ള വിവാഹത്തിന് ശേഷം വർഷങ്ങൾക്ക് ശേഷം ഗർഭിണിയായി; കുഞ്ഞ് മരിച്ചതോടെ ഡിപ്രഷനിലായി; ശ്രീനാഥിന് അവസരം കുറഞ്ഞതോടെ സാമ്പത്തിക പ്രതിസന്ധി ഉണ്ടായി; നയം വ്യക്തമാക്കുക എന്ന ചിത്രത്തിൽ നായികയായത് മമ്മൂട്ടിയുടെ നിർബന്ധം മൂലം; ശാന്തികൃഷ്ണ മനസ് തുറക്കുന്നു

90കളിൽ നടി ശാന്തികൃഷ്ണയുടെ രണ്ടാം വരവിന് വഴിയൊരുക്കിയ ചിത്രമാണ് ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത നയം വ്യക്തമാക്കുന്നു. ശ്രീനാഥുമായുള്ള വിവാഹശേഷം സിനിമ ഉപേക്ഷിച്ച ശാന്തികൃഷ്ണ പിന്നീട് മടങ്ങിയെത്തിയ ചിത്രമായിരുന്നു അത്. എന്നാൽ ഈ ചിത്രത്തിലേക്ക് മടങ്ങിയെത്താൻ കാരണം മമ്മൂട്ടിയുടെ നിർബന്ധമാണെന്നാണ് ശാന്തി കൃഷ്ണ പറയുന്നത്. വനിതയ്ക്ക് നല്കിയ അഭിമുഖത്തിലാണ് നടി ശ്രീനാഥുമായുള്ള വിവാഹത്തെ പ്പറ്റിയും സിനിമാ അഭിനയത്തെപ്പറ്റിയുമുള്ള വിശേഷങ്ങൾ പങ്ക് വച്ചത്.

പ്രസവശേഷം കുഞ്ഞിന്റെ മരണമാണ് ശാന്തിയെ സിനിമയിലേക്ക് വീണ്ടും എത്തിച്ചതെന്നാണ് നടി പറയുന്നത്. കുഞ്ഞ് മരിച്ച് ഡിപ്രഷനിലായ കാലത്താണ് നയം വ്യക്തമാക്കുന്നു എന്ന ചിത്രത്തിലേക്ക് തന്നെ നായികയായി ക്ഷണിക്കുന്നത്. ആദ്യം അഭിനയിക്കാൻ താൽപ്പര്യമില്ലെന്നാണ് പറഞ്ഞത്. എന്നാൽ മമ്മൂട്ടി വിളിച്ച് നിർബന്ധിച്ചതുകൊണ്ടാണ് താൻ വീണ്ടും അഭിനയിക്കാൻ തയ്യാറായതെന്ന് ശാന്തികൃഷ്ണ പറഞ്ഞു.

അന്തരിച്ച നടൻ ശ്രീനാഥുമായുള്ള ആദ്യ വിവാഹത്തിലെ കുട്ടിയെയാണ് ശാന്തികൃഷ്ണയ്ക്ക് നഷ്ടപ്പെട്ടത്. വിവാഹം കഴിഞ്ഞ് വൈകിയാണ് ഗർഭിണിയായത്. എന്നാൽ പ്രസവത്തോടെ കുഞ്ഞ് മരിച്ചു. സിസേറിയൻ നടത്താൻ ഡോക്ടർമാർ വൈകിയതാണ് കുട്ടി മരിക്കാൻ കാരണം. വെറും പതിെനട്ട് മണിക്കൂർ മാത്രമാണ് തന്റെ ആദ്യത്തെ കൺമണി ജീവിച്ചിരുന്നതെന്നും ശാന്തികൃഷ്ണ പറഞ്ഞു.

ശ്രീനാഥിനും കുഞ്ഞിന്റെ മരണം വലിയ ആഘാതമായെന്നും കുടുംബജീവിതം ആകെ ഉലയുന്ന അവസ്ഥയായിരുന്നു അതെന്നും നടി പറയുന്നു. ആ സമയം ശ്രീനാഥിന് സിനിമയിൽ അവസരം കുറഞ്ഞെന്നും അതാടെ സാമ്പത്തിക പ്രതിസന്ധിയും നേരിട്ടെന്നും ശാന്തികൃ്ഷ്ണ പറയുന്നു. ഈ സമയത്താണ് തനിക്ക് സിനിമയിലേക്ക് അവസരം വീണ്ടും തുറക്കുന്നതെന്നും നടി പറഞ്ഞു.

നിവിൻ പോളി നായകനാകുന്ന ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിലൂടെ വീണ്ടും അഭിയത്തിൽ സജീവമാകാനൊരുങ്ങുകയാണ് നടി ഇപ്പോൾ. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം അഭിനയരംഗത്ത് തിരിച്ചെത്തുന്ന നടി നിവിൻ പോളിയുടെ അമ്മ വേഷമാണ് അവതരിപ്പിക്കുന്നത്. പ്രേമം ഫെയിം അൽത്താഫ് സംവിധാനം ചെയ്യുന്ന ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിലൂടെയാണ് തിരിച്ചു വരവ്. ഇത് നടിയുടെ അഭിനയരംഗത്തേക്കുള്ള മൂന്നാമത്തെ തിരിച്ച് വരവാണ് .

ശ്രീനാഥുമായുള്ള വിവാഹമോചനത്തിന് ശേഷം 1998 ൽ കൊല്ലം സ്വദേശി ബജോർ സദാശിവനുമായി ശാന്തികൃഷ്ണയുടെ വിവാഹം നടന്നിരുന്നു. രണ്ടാം വിവാഹത്തിന് ശേഷം ഭർത്താവിനും കുട്ടികൾക്കുമൊപ്പം ബാംഗ്ലൂരിൽ തീർത്തും സ്വകാര്യജീവിതം നയിച്ചു വരികയായിരുന്നു ശാന്തി. അതിനിടെ അടുത്തിടെ രണ്ടാം ഭർത്താവുമായുള്ള ബന്ധവും തകർന്നതോടെയാണ് വീണ്ടും നടി സിനിമയിലേക്ക് തിരിച്ചെത്തുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP