Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

റിയാലിറ്റി ഷോയ്ക്കു വിളിച്ചുവരുത്തിയിട്ട് പറ്റിക്കാൻ ശ്രമിച്ച അവതാരകനു നേർക്കു കൈ ഓങ്ങി കിങ് ഖാൻ; കൊമാഡോ ഡ്രാഗണായി ഷാരൂഖിനെ പറ്റിക്കാനെത്തിയ അവതാരകന് ലഭിച്ചത് ഒരിക്കലും മറക്കാത്ത അനുഭവം; അടിപിടി റിയാലിറ്റി ഷോയുടെ പ്രചരണാർത്ഥമുള്ള തട്ടിപ്പെന്നും പ്രചരണം

റിയാലിറ്റി ഷോയ്ക്കു വിളിച്ചുവരുത്തിയിട്ട് പറ്റിക്കാൻ ശ്രമിച്ച അവതാരകനു നേർക്കു കൈ ഓങ്ങി കിങ് ഖാൻ; കൊമാഡോ ഡ്രാഗണായി ഷാരൂഖിനെ പറ്റിക്കാനെത്തിയ അവതാരകന് ലഭിച്ചത് ഒരിക്കലും മറക്കാത്ത അനുഭവം; അടിപിടി റിയാലിറ്റി ഷോയുടെ പ്രചരണാർത്ഥമുള്ള തട്ടിപ്പെന്നും പ്രചരണം

മുംബൈ: പലപ്പോഴും നിയന്ത്രണംവിട്ടു പെറുമാറിയിട്ടുണ്ട് ഷാരൂഖ് ഖാൻ. സെലിബ്രിറ്റിയാണെന്നുള്ള ധാരണയൊക്കെ ഇടയ്ക്കിടെ പുള്ളി മറന്നുപോകും. മുമ്പു സംവിധായക ഫറാ ഖാന്റെ ഭർത്താവ് ശിരിഷുമായി സഞ്ജയ് ദത്തിന്റെ ജന്മദിന പാർട്ടിക്കിടെ ഉണ്ടായ പുകിൽ ആരും മറന്നു കാണില്ല.

ഒരിക്കൽക്കൂടി ഷാരൂഖ് ചൂടനായി. മാത്രമല്ല തല്ലാൻ കൈ ഓങ്ങുകവരെ ചെയ്തു. ഒരു ഈജിപ്ഷ്യൻ റിയാലിറ്റി പരിപാടിക്കിടെയായിരുന്നു സംഭവം. സെലിബ്രിറ്റികളെ പറ്റിക്കുന്ന ഈ പരിപാടിയാണിത്. ഇതിന്റെ അവതാകരനെയാണ് ഷാരൂഖ് മർദിക്കാൻ ഒരുങ്ങിയത്. സംഭവത്തിന്റെ വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണ്.

ഷാരൂഖും ഒരു യുവതിയും മണൽച്ചുഴിയിൽ അകപ്പെട്ടുകിടക്കുന്ന രംഗത്തോടെയാണ് വീഡിയോ ആരംഭിക്കുന്നത്. അവരുടെ അരികിലേക്ക് നടന്നുവരുന്ന ഭീമാകാരനായ ഒരു കൊമോഡോ ഡ്രാഗൺ. ടിവി അവതരാകനായ റമിസ് തന്നെയാണ് കൊമോഡോ ഡ്രാഗന്റ വേഷത്തിൽ ഷാരൂഖിനെ പറ്റിക്കാനെത്തിയത്.

എന്നാൽ ഇത് പറ്റീരാണെന്ന് അറിഞ്ഞതോടെ ഷാരൂഖിന് തന്റെ നിയന്ത്രണം നഷ്ടപ്പെട്ടു. ഷാരൂഖിന്റെ ദേഷ്യം കണ്ട് അവതാരകൻ മാപ്പുപറഞ്ഞെങ്കിലും രക്ഷയുണ്ടായില്ല. 'ഇതിനാണോ തന്നെ ഇന്ത്യയിൽ നിന്ന് ഇവിടെ വരെ കൊണ്ടുന്നതെന്നും മാപ്പർഹിക്കാൻ പറ്റാത്ത തെറ്റാണെന്നും ഷാരൂഖ് അവതാരകനോട് പറഞ്ഞു.

എന്നാൽ ഇത് ഷാരൂഖ് ഖാന്റെ തന്നെ തട്ടിപ്പ് ആണെന്നും പരിപാടിയുടെ പ്രചാരണം കൂട്ടാനായി ഇരുവരും ചേർന്നുള്ള നാടകമാണെന്നും റിപ്പോർട്ട് ഉണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP