Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഒന്നുതിരിഞ്ഞാലോ ചിരിച്ചാലോ കോടികൾ വീഴുന്ന ഷാരൂഖ് ഖാന് വാടക കിട്ടുന്നതിന്റെ നികുതി കൊടുക്കാൻ പോലും മടി; ദുബായിലെ വില്ലകളിൽനിന്നുള്ള വാടകയ്ക്ക് നകുതി ഉത്തരവിട്ട് ആദായനികുതി വകുപ്പ്

ഒന്നുതിരിഞ്ഞാലോ ചിരിച്ചാലോ കോടികൾ വീഴുന്ന ഷാരൂഖ് ഖാന് വാടക കിട്ടുന്നതിന്റെ നികുതി കൊടുക്കാൻ പോലും മടി; ദുബായിലെ വില്ലകളിൽനിന്നുള്ള വാടകയ്ക്ക് നകുതി ഉത്തരവിട്ട് ആദായനികുതി വകുപ്പ്

കോടികൾ പ്രതിഫലംപറ്റുന്ന സിനിമാതാരങ്ങൾക്കും ക്രിക്കറ്റ് താരങ്ങൾക്കുമാണ് ഇന്ത്യയിൽ നികുതിയടക്കാൻ മടി. സാധാരണക്കാരിൽനിന്ന് കൃത്യമായി നികുതി പിരിച്ചെടുക്കുന്ന ആദായനികുതി വകുപ്പിനും വമ്പന്മാരെ തൊടാൻ മടിയായിരുന്നു. എന്നാൽ, ആ നിലയ്ക്ക് മാറ്റം വരികയാണ്. ദുബായിലെ വില്ലകൾക്ക് ബോളിവുഡ് താരം ഷാരൂഖ് ഖാനിൽനിന്ന് നികുതിയ ഈടാക്കാൻ ആദായനികുതി വകുപ്പ് അപ്പലേറ്റ് ട്രിബ്യൂണൽ ഉത്തരവിട്ടു.

ദുബായിൽ വാടകയ്ക്ക് കൊടുത്തിരിക്കുന്ന വില്ലകൾക്ക് ഇന്ത്യയിൽ നികുതി അടയ്‌ക്കേണ്ടതില്ലെന്ന നിലപാടിലായിരുന്നു ഷാരൂഖ് ഖാൻ. ഇന്ത്യയും യു.എ.ഇയുമായുള്ള നികുതി കരാർ അനുസരിച്ച് ദുബായിലെ വസ്തുവകകൾക്ക് അവിടെ നികുതി കൊടുത്താൽ മതിയെന്നായിരുന്നു ഷാരൂഖിന്റെ വാദം. എന്നാൽ,, ഈ വാദം ട്രിബ്യൂണൽ അംഗീകരിച്ചില്ല.

യു.എ.ഇയിൽ ഷാരൂഖ് ഖാൻ നികുതി അടച്ചിട്ടുണ്ടെങ്കിൽ അത് കിഴിച്ചുതരുമെന്ന് ട്രിബ്യൂണൽ തീരുമാനം വ്യക്തമാക്കിക്കൊണ്ട് അംഗങ്ങളായ അമിത് ശുക്ലയും ജി.എസ്. പന്നുവും പറഞ്ഞു. ഷാരൂഖ് അടയ്ക്കാനുള്ള നികുതി കൃത്യമായി കണക്കുകൂട്ടാൻ ആദായനികുതി വകുപ്പിനോടും ട്രിബ്യൂണൽ ആവശ്യപ്പെട്ടു. വാടകയ്ക്കുകൊടുത്തിരിക്കുന്ന വീട്ടിൽനിന്നുള്ള വരുമാനം എന്ന നിലയ്ക്കാകും ഇതിൽനിന്ന് നികുതി ഈടാക്കുക.

ഇന്ത്യയിലേതിന് പുറമെ, വിദേശത്തും സ്വന്തമായി വീടുള്ളവർക്കാകെ ബാധകമാകുന്നതാണ് ട്രിബ്യൂണൽ തീരുമാനം. പ്രതേികിച്ച് ട്രിബ്യൂണൽ മുംബൈ ബെഞ്ചിന് കീഴിൽ വരുന്ന താമസക്കാർക്ക്. വിദേശത്തുള്ള വീട്ടിൽനിന്നുള്ള വാടകവരുമാനത്തിനും നികുതി അടയ്‌ക്കേണ്ടതാണന്നാണ് ആദായ നികുതി വകുപ്പിന്റെ നിലപാട്. എന്നാൽ, ഇത് പലരും അംഗീകരിച്ചിരുന്നില്ല. ഇതുസംബന്ധിച്ച് ധാരാളം കേസുകളും കോടതികളിലുണ്ട്. ട്രിബ്യൂണൽ തീരുമാനം നികുതി വകുപ്പിന് കൂടുതൽ ആത്മവിശ്വാസം പകരുമെന്ന് വിലയിരുത്തപ്പെടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP