Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ലോകത്തെ ഏറ്റവും മികച്ച പ്രേക്ഷകർ മലയാളികളെന്നു ഷാരൂഖ് ഖാൻ; കേരളത്തിൽ വരുന്നത് ഏറെ സന്തോഷമെന്നും ബോളിവുഡിന്റെ കിങ് ഖാൻ

ലോകത്തെ ഏറ്റവും മികച്ച പ്രേക്ഷകർ മലയാളികളെന്നു ഷാരൂഖ് ഖാൻ; കേരളത്തിൽ വരുന്നത് ഏറെ സന്തോഷമെന്നും ബോളിവുഡിന്റെ കിങ് ഖാൻ

കൊച്ചി: ലോകത്തെ ഏറ്റവും മികച്ച ചലച്ചിത്ര പ്രേക്ഷകർ മലയാളികളെന്നു ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാൻ. കേരളത്തിൽ വരുന്നത് ഏറെ സന്തോഷം പകരുന്ന കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്റർനാഷണൽ അഡ്വർടൈസിങ് അസോസിയേഷൻ (ഐ.എ.എ) ഇന്ത്യാ ഘടകത്തിന്റെ രജതജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യാനെത്തിയഗപ്പോഴാണ് ഷാരൂഖ് മനസുതുറന്നത്. കൊച്ചിയിലെ ഹോട്ടൽ ലെ മെറിഡിയനിലാണ് ആഘോഷപരിപാടികൾ നടക്കുന്നത്.

അഞ്ചു വരെ നടക്കുന്ന ഉച്ചകോടിയിൽ പരസ്യ വിപണന മേഖലകളിലെ അന്താരാഷ്ട്ര പ്രമുഖർ പങ്കെടുക്കും. ക്രിക്കറ്റ് താരം സച്ചിൻ ടെൻഡുൽക്കർ സമാപന ദിവസം രാവിലെ 9.30നുള്ള സെഷനിൽ സംബന്ധിക്കും. ചലച്ചിത്ര താരം മമ്മൂട്ടിയുടെ സാന്നിദ്ധ്യവുമുണ്ടാകും. വിപണന പരസ്യ മേഖലകളിൽ വരും വർഷങ്ങളിൽ സ്വാധീനം ചെലുത്താവുന്ന ആശയങ്ങൾ ഉച്ചകോടി ചർച്ച ചെയ്യും. 'വാട്‌സ് കമിങ് നെക്‌സ്റ്റ് ' (ഇനി വരുന്നത് എന്ത്) എന്നതാണ് ഉച്ചകോടിയുടെ പ്രധാന ആശയം. 18 വിഭാഗങ്ങളിലായി വിവിധ രാജ്യങ്ങളിൽ നിന്നുള്ള 80 വിദഗ്ദ്ധർ പ്രഭാഷണങ്ങൾ നടത്തും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP