Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ആരും സ്വയം കൊല്ലുന്നില്ല.. വേദനകൾ അവസാനിപ്പിക്കാനാണ് അവർ അങ്ങനെ ചെയ്യുന്നത്: ഡൽഹിയിലെ കർഷക ആത്മഹത്യയിൽ രോഷാകുലനായി ഷാരൂഖ് ഖാൻ

ആരും സ്വയം കൊല്ലുന്നില്ല.. വേദനകൾ അവസാനിപ്പിക്കാനാണ് അവർ അങ്ങനെ ചെയ്യുന്നത്: ഡൽഹിയിലെ കർഷക ആത്മഹത്യയിൽ രോഷാകുലനായി ഷാരൂഖ് ഖാൻ

ന്യൂഡൽഹി: ഡൽഹിയിൽ ആംആദ്മി റാലിക്കിടെ കർഷകർ ആത്മഹത്യ ചെയ്ത സംഭവത്തിൽ ദേശീയ രാഷ്ട്രീയം കുഴഞ്ഞുമറിയുകയാണ്. ബിജെപിയെയും ആം ആദ്മിയെയും ഒതുക്കാനുള്ള വഴിയായാണ് കോൺഗ്രസ് ഇതിനെ കണ്ടത്. ആത്മഹത്യയെ ചെല്ലിയുള്ള പ്രതിഷേധം പാർലമെന്റിന് അകത്തും പുറത്തും പ്രകമ്പനം കൊള്ളുകയും ചെയ്യുന്നു. എന്നാൽ, ഈ സംഭവത്തിൽ രോഷം പ്രകടിപ്പിച്ച് ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാനും രംഗത്തെത്തി. ഇത്തരം സന്ദർഭങ്ങളിൽ വേദനിക്കുകയാണ് വേണ്ടതെന്നും നേട്ടമുണ്ടാക്കാൻ ശ്രമിക്കരുതെന്നും ഷാരൂഖ് ട്വീറ്റ് ചെയ്തു.

ആരും സ്വയം കൊല്ലുന്നില്ല. വേദനകൾ അവസാനിപ്പിക്കാനാണ് അവർ അങ്ങനെ ചെയ്യുന്നത്. ഇത്തരം സന്ദർഭങ്ങളിൽ ദുഃഖിക്കുകയാണ് വേണ്ടത്. അല്ലാതെ ഇതിൽ നിന്ന് നേട്ടമുണ്ടാക്കാൻ ശ്രമിക്കരുത്. വൃത്തികെട്ട കളി അവസാനിപ്പിക്കുക ഷാരൂഖ് ട്വീറ്റ് ചെയ്!തു

ഭൂമിയേറ്റെടുക്കൽ ബില്ലിനെതിരെ ആം ആദ്മി പാർട്ടി ഡൽഹിയിൽ നടത്തിയ മാർച്ചിനിടയിലാണ് കർഷകൻ ജീവനൊടുക്കിയത്. രാജസ്ഥാൻ സ്വദേശിയായ ഗജേന്ദ്രയാണ് ആത്മഹത്യ ചെയ്തത്. പ്രതിഷേധത്തിനെത്തിയ പ്രവർത്തകൻ തൂങ്ങിമരിക്കുകയാണ് ചെയ്!തത്. കേജരിവാൾ വേദിയിലിരിക്കുമ്പോഴായിരുന്നു സംഭവം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP