Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സോനാക്ഷിയുടെ അച്ഛനായി വെള്ളിത്തിരയിലും ശത്രുഘ്‌നൻ സിൻഹ; ഇരുവരും ഒന്നിക്കുന്നത് മുരുഗദോസ് ചിത്രമായ അകിറയിൽ

സോനാക്ഷിയുടെ അച്ഛനായി വെള്ളിത്തിരയിലും ശത്രുഘ്‌നൻ സിൻഹ; ഇരുവരും ഒന്നിക്കുന്നത് മുരുഗദോസ് ചിത്രമായ അകിറയിൽ

കോളിവുഡിലെയും ബോളിവുഡിലെയും ഹിറ്റുകളുടെ തമ്പുരാൻ ആയ എം ആർ മുരുഗദോസ് തന്റെ ബോളിവുഡിലെ പുതിയ സിനിമയ്ക്ക് തുടക്കമിട്ടുകഴിഞ്ഞു. ചിത്രത്തിന് പേര് അകിറയെന്നാണ്. ജാപ്പനീഷ് ഭാഷയിൽ ബ്രില്യന്റ് എന്നർത്ഥമുള്ള ഈ വാക്ക് സിനിമയ്ക്ക് ഏറെ യോജിച്ചതാണെന്ന് അണിയറപ്രവർത്തകർ പറയുന്നു.

സൊനാക്ഷി സിൻഹയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 'മൗനഗുരു' എന്ന തമിഴ് ചിത്രത്തിന്റെ ഹിന്ദി റീമേക്കാണ് ഈ സിനിമ. കൂടാതെ വെള്ളിത്തിരയിലും അച്ഛനും മകളുമായി ശത്രുഘ്‌നൻ സിൻഹയും സോനാക്ഷി സിൻഹയും ഈ ചിത്രത്തിലെത്തുമെന്നതും ഇതിന്റെ പ്ര്‌ത്യേകതയാണ്.

പക്ഷേ ഇരുവരും ഒരേ രംഗത്തിലുണ്ടാകില്ല എന്നാണ് റിപ്പോർട്ട്. സോനാക്ഷി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ കുട്ടിക്കാലത്തെ രംഗങ്ങളിലാണ് ശത്രുഘ്‌നൻ സിൻഹ അഭിനയിക്കുന്നത്. സോനാക്ഷിയുടെ കഥാപാത്രത്തിന്റെ ചെറുപ്പത്തിലേ മരിച്ചുപോകുന്ന കഥാപാത്രമാണ് ശത്രുഘ്‌നൻ സിൻഹയുടേത്. അതുകൊണ്ട് സോനാക്ഷിയുടെ കുട്ടിക്കാലം അവതരിപ്പിക്കുന്ന ബാലതാരത്തിനൊപ്പമുള്ള രംഗങ്ങളിലാണ് ശത്രുഘ്‌നൻ സിൻഹ അഭിനയിക്കുന്നത്.

തന്നെ തകർക്കാൻ ശ്രമിക്കുന്നവരോട് ഒറ്റയ്ക്കുനിന്ന് പോരാടി ജയിക്കുന്ന പെൺകുട്ടിയായാണ് സൊനാക്ഷി ഈ സിനിമയിൽ അഭിനയിക്കുന്നത്. മുംബൈ, പുനെ, രാജസ്ഥാൻ എന്നിവിടങ്ങളിലായിട്ടാണ് അകിറ ചിത്രീകരിക്കുക. സൊനാക്ഷിയുടെ ആക്ഷൻ രംഗങ്ങളായിരിക്കും അകിറയുടെ ഹൈലൈറ്റ്. അനുരാഗ് കശ്യപും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ആർ ഡി രാജശേഖർ ആണ് ഛായാഗ്രാഹണം നിർവഹിക്കുന്നത്. സംഗീതസംവിധായകൻ അനിരുദ്ധ് ആണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP